പിറന്നാൾ ദിനത്തിൽ കേക്ക് മുറിക്കുന്നത് മധുരമുള്ള ഒരു ആചാരമാണ്. സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ വാനിലയോ ചോക്ലേറ്റോ ഉൾപ്പെട്ട കേക്കുകളോ ആണ് ആളുകൾ മുറിക്കാറുള്ളത്. ഇത് ഏറെ മനോഹരമായ അനുഭവമാണ് സമ്മാനിക്കുന്നത്. എന്നാൽ ഇപ്പോൾ വൈറലാകുന്ന ഒരു വീഡിയോ ഈ ചിന്താഗതികൾ എല്ലാം മാറ്റിക്കുറിക്കുകയാണ്.
ഡിജിറ്റൽ ക്രിയേറ്ററായ ‘@_angelo.marasigan’ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയയിൽ ഒരു യുവാവ് തന്റെ പിറന്നാൾ ദിനത്തിൽ കേക്കിന് പകരം ഒരു വലിയ ചിക്കൻ സാൻഡ്വിച്ച് മുറിക്കുന്നതാണ് കാണുന്നത്. “നിങ്ങളുടെ സുഹൃത്ത് ജന്മദിനത്തിൽ കേക്കിന് പകരം ഒരു വലിയ ചിക്കൻ സാൻഡ്വിച്ച് തിരഞ്ഞെടുക്കുന്നു” എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയുടെ തുടക്കത്തിൽ കണ്ടന്റ് ക്രീയേറ്റർ ഒരു വലിയ, ഓവൽ ആകൃതിയിലുള്ള ബണ്ണിലേക്ക് തന്റെ വിരൽ ചൂണ്ടുകയും അമ്പരന്ന് നിൽക്കുകയും ചെയ്യുന്നതാണ് കാണുന്നത്. വീഡിയോ പുരോഗമിക്കുമ്പോൾ ബണ്ണിന് മുകളിലേക്ക് ബർത്തഡേ ബോയ് ആവശ്യത്തിനും സോസും ചീസും ചിക്കനും ചേർത്ത് അതിനു മുകളിൽ മറ്റൊരു ബൺ വെച്ച് ഒരു വലിയ സാൻഡ്വിച്ച്, ഉണ്ടാക്കുന്നതാണ് കാണുന്നത്. തുടർന്ന് അതിനുമുകളിൽ മെഴുകുതിരികൾ വെക്കുകയും അവ ഊതികെടുത്തിയ ശേഷം സാൻഡ്വിച്ച് മുറിച്ചു ജന്മദിനം ആഘോഷിക്കുകയും ചെയ്യുന്നു.
നിരവധി ആളുകളാണ് വീഡിയോയ്ക്ക് പ്രതികരണവുമായി രംഗത്തെത്തിയത്. “ഇതെന്നെ വല്ലാതെ വിശപ്പിലാക്കി,” ഒരാൾ കുറിച്ചു. “ഇതൊരു ഭീമാകാരമായ ചിക്കൻ കഷണം അല്ലാത്തതിൽ ഞാൻ നിരാശനായിരുന്നു” മറ്റൊരാൾ എഴുതി. “, ഞങ്ങൾക് ഇതിനകം ധാരാളം മധുരമുള്ള കേക്കുകൾ കഴിച്ചു ഇനി നമുക്ക് കുറച്ച് രുചികരമായ വിഭവങ്ങൾ കഴിക്കാം,” ഒരു ഉപഭോക്താവ് അഭിപ്രായപ്പെട്ടു.”എൻ്റെ അടുത്ത ജന്മദിനത്തിനായി ഞാൻ ഈ നോട്സുകൾ എടുക്കുന്നു,” മറ്റൊരാൾ രസകരമായി പറഞ്ഞു. ഏതായാലുംവീഡിയോ ഇതിനകം 4.1 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.
എന്തൊക്കെയാല്ലെ പറയുന്നത്…. ആയിരക്കണക്കിനു രൂപ ചിലവില്‍ ചെയ്തു കിട്ടുന്ന കാര്യം കാര്യമായ ഒരു ചെലവും ഇല്ലാതെ ചെയ്തു തരാമെന്ന്… സംഭവം കൊള്ളമെന്നു തോന്നുന്നുണ്ടൊ.. എങ്കില്‍ തുടര്‍ന്നു കേട്ടോളു… മുടി സ്ട്രെയ്റ്റ് ചെയ്യാന്‍ പാര്‍ലറില്‍ പോയി പണവും സമയവും ചിലവഴിക്കേണ്ട പകരം നമ്മുടെ അടുക്കളിയില്‍ സുലഭമായി ലഭിക്കുന്ന പശുവിന് പാലോ തേങ്ങാപ്പാലോ ഉപയോഗിച്ചാല്‍ മതി. ചെയ്യേണ്ടത് ഇത്രമാത്രം. പശുവിന് പാലിനേക്കാള്‍ കൂടുതല്‍ ഫലപ്രദം തേങ്ങാപ്പാല്‍ ആണെന്ന് അനുഭവസ്ഥര്‍ പറയുന്നു. ചുരുണ്ട മുടിക്കാരും മുടി സ്ട്രൈയ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരും ചെയ്യേണ്ടത് Read More…
പാമ്പുകടികൊണ്ട് ജീവിതം പൊറുതിമുട്ടിയ ഒരു യുവാവിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ സൗരഗ്രാമത്തില് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.വെറും 35 ദിവസങ്ങള്‍ക്കിടെ ആറു പ്രാവശ്യമാണ് വികാസ് ദുബെ എന്ന ഇയാളെ പാമ്പ് കടിച്ചത്. ഒരോതവണ കടിയേല്‍ക്കുമ്പോഴും യുവാവ് ആശുപത്രിയില്‍ പോയി ചികിത്സ തേടും, ആശുപത്രിവാസം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ വീണ്ടും പാമ്പ് കടിക്കും. ഇത് തുടര്‍സംഭവമായതോടെ എന്ത് ചെയ്യുമെന്നറിയാതെ നില്‍ക്കുകയാണ് ഈ യുവാവ്. കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് വികാസിനെ ആദ്യമായി പാമ്പ് കടിച്ചത്. ഉറക്കത്തിനുശേഷം കിടക്കയില്‍ നിന്ന് ഉണര്‍ന്നെണീറ്റ് വരുമ്പോഴായിരുന്നു ആദ്യത്തെ Read More…
വിജയ് യെ നായകനാക്കി ബീസ്റ്റ് പരാജയപ്പെട്ടെങ്കിലും ചരിത്രമെഴുതിയ ജയിലറുമായി നെല്‍സണ്‍ ദിലീപ്കുമാര് തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകരില്‍ പേരെഴുതി ചേര്‍ത്തു. വന്‍ വിജയം നേടിയ ജയിലറിന്റെ രണ്ടാംഭാഗത്തെക്കുറിച്ച് ചിന്തിക്കുകയാണ നെല്‍സണ്‍. ഇന്ത്യഗ്ലിറ്റ്സ് തമിഴില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, രജനികാന്തിന്റെ ചിത്രത്തിലേക്ക് മുന്‍ മരുമകന് ധനുഷിനെ കൊണ്ടുവരാന്‍ നെല്‍സണ്‍ ശ്രമിക്കുന്നുണ്ട്. ചിത്രത്തില്‍ ധനുഷിനായി ഒരു വേഷം തയ്യാറാക്കിയിട്ടുണ്ട്, ഇതിലേക്ക് രജനികാന്തിന്റെ അനുമതി ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. രജനികാന്തും ധനുഷും ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്നു എന്നത് ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. അതേസമയം Read More…