Oddly News

‘ഈ നിമിഷം ഈ വീടു വിട്ടിറങ്ങിക്കോണം’, ഭർത്താവിന്റെ ‘കുളി’യെക്കുറിഞ്ഞ ഭാര്യ വീഡിയോ

എത്ര കാലം ഒരുമിച്ച് താമസിച്ചാലും ഒപ്പമുള്ള ആളെ മുഴുവനായി മനസ്സിലാക്കാന്‍ കഴിയില്ലെന്ന് കേട്ടിട്ടില്ലേ. അത്തരത്തില്‍ പതിറ്റാണ്ടുകളായി ഒപ്പം കഴിയുന്ന ഭര്‍ത്താവിന്റെ ഒരു ദൂഷ്യം ഭാര്യ കണ്ടെത്തി വീഡിയോയായി പങ്കുവച്ചിരിക്കുകയാണിപ്പോള്‍. ഇത് വൈറലാവുകയും ചെയ്തു. തന്റെ ഭര്‍ത്താവ് കുളിക്കുന്ന രീതി ശരിയല്ലെന്ന് ഏറെ വൈകിയാണ് താന്‍ തിരിച്ചറിഞ്ഞതെന്നാണ് യുവതി പറയുന്നത്.

അടുത്തിടെ ആണത്രേ ഭര്‍ത്താവിന്റെ ശരീര ശുചിത്വത്തില്‍ എന്തെക്കയോ പ്രശ്‌നമുള്ളതായി യുവതിക്ക് സംശയം തോന്നിയത്. സംശയം തീര്‍ക്കാനായി ഭര്‍ത്താവിനോട് അയാള്‍ കുളിക്കുന്നത് എത്തരത്തിലാണെന്ന് വിവരിക്കാനായി പറഞ്ഞു. ഒരു മടിയും കൂടാതെ എങ്ങനെയാണ് കുളിക്കുന്നതെന്ന് ഭര്‍ത്താവ് വിവരിച്ചപ്പോള്‍, ശുചിത്വവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അദ്ദേഹം ഒഴിവാക്കുന്നതായി യുവതി മനസ്സിലാക്കുകയായിരുന്നു.

ആദ്യപടിയായി തലമുടിയും താടി രോമങ്ങളും കഴുകയാണ് അദ്ദേഹം പതിവായി ചെയ്യുന്നത്. പിന്നാലെ കുളിയുടെ അടുത്ത ഘട്ടം എന്താണെന്നുള്ള ചോദ്യത്തിന് ശരീരത്തിന്റെ താഴെ ഭാഗം ത്രികോണാകൃതിയില്‍ കഴുകുകയാണ് ചെയ്യുന്നതെന്ന് ഭര്‍ത്താവ് വെളിപ്പെടുത്തി. ഇത്തരത്തിലാണ് ഭര്‍ത്താവ് ശരീരം വൃത്തിയാക്കുന്നതെന്ന് അറിയുമ്പോള്‍ തന്നെ ഭയം തോന്നുന്നതായിയാണ് ഭാര്യയുടെ പ്രതികരണം.

ഭര്‍ത്താവ് തന്റെ കുളിയുടെ അടുത്ത ഘട്ടമായി പിന്‍ഭാഗം എങ്ങനെ വൃത്തിയാക്കുന്നുവെന്ന് വിവരിച്ചു. ഡെബിറ്റ് കാർഡ് ഉരയ്ക്കുന്ന അതേ രീതിയില്‍ വൈപ്പോ സ്‌ക്രബറോ ഉപയോഗിച്ച് പിന്‍ഭാഗം എളുപ്പത്തില്‍ കഴുകുകയാണ് ചെയ്യുന്നതെന്ന് രസകരമായി അദ്ദേഹം വിവരിച്ചു. ഇതോടെ കുളി പൂര്‍ണമാകുന്നുവെന്നും ഭര്‍ത്താവ് പറഞ്ഞു. കക്ഷങ്ങളും മുഖവും കഴുകാറില്ലേയെന്നും കൈയും കാലും എപ്പോഴെങ്കിലും കഴുകിയിട്ടുണ്ടോയെന്നും പബ്ലിക് ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാറുണ്ടോയെന്നും യുവതി ചോദിക്കുന്നു. ടാറ്റൂ ചെയ്യുന്ന സമയത്ത് കൈയും കാലും കഴുകാറുണ്ടെന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി. ഇതോടെ നിങ്ങള്‍ക്ക് ഇനി വീട്ടില്‍ താമസിക്കാനാവില്ലയെന്നായിരുന്നു ഭാര്യയുടെ മറുപടി.

ഈ വീഡിയോ വളരെ പെട്ടെന്ന് വൈറലാവുകയായിരുന്നു. വീഡിയോയിലെ വ്യക്തിയുടെ ശുചിത്വശീലങ്ങള്‍ അറപ്പുളവാക്കുന്നുവെന്നും ചിലര്‍ പറയുന്നു. ശരീരത്തിന്റെ ഒരു ഭാഗവും വിട്ടുപോകാതെ വൃത്തിയായി കഴുകുന്നതാണ് യഥാര്‍ഥ ശുചിത്വം എന്ന് മറ്റൊരാള്‍ കമന്റിട്ടു.

Leave a Reply

Your email address will not be published. Required fields are marked *