Health

ഒരു മാസം 8മുതല്‍ 10കിലോവരെ ശരീരഭാരം കുറയ്ക്കാം! ‘ഓട്‌സെംപിക്’ ഡയറ്റ്’ പുതിയ ട്രെൻഡ്

തടി കുറയ്ക്കാനുള്ള മാര്‍ഗമായി ഓട്സ് ദോശയായും പുട്ടായും കഴിക്കാറുണ്ട്. എന്നാല്‍ പുളിച്ച ഓട്സ് കഴിക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ‘ഓട്സെംപിക്’ എന്നാണ് ഈ പുതിയ സോഷ്യല്‍ മീഡിയ ഓട്സ് ട്രെന്‍ഡ് അറിയപ്പെടുന്നത്. ഇത് ഭാരം കുറയ്ക്കാനായി സഹായിക്കുന്നതായി നിരവധി പേര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഇത് തയ്യാറാക്കാനായി ഒരു പിടി പ്ലെയിന്‍ റോള്‍ഡ് ഓട്സ് നാരാങ്ങാനീരും വെള്ളവും ചേര്‍ത്ത് ബ്ലെന്‍ഡറിലിട്ട് അടിച്ചെടുക്കുക. ഇത് എല്ലാ ദിവസവും പ്രഭാത ഭക്ഷണത്തിനും അത്താഴത്തിനും കഴിക്കുന്നത് പ്രതിമാസം 8- 10 കിലോ വരെ ശരീരഭാരം കുറയ്ക്കാനായി സഹായിക്കുന്നുവെന്ന് ഈ രീതി പിന്തുടരുന്ന ആളുകള്‍ പറയുന്നു.

എന്നാല്‍ ഇത് കഴിക്കാനായി വളരെ പ്രയാസമാണെന്നും പലരും പറയുന്നുണ്ട് .കുറച്ച് ദിവസം സ്ഥിരമായി കഴിച്ചതിന് ശേഷം ഈ രുചി പരിചയത്തിലാവും.
ഓട്സില്‍ ലയിക്കുന്ന നാരുകള്‍ അധികമാണ്. ഇത് അധികനേരം വിശപ്പില്ലാതെ തുടരാനായി സഹായിക്കുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവും സ്ഥിരമായി നിലനിര്‍ത്തുന്നു. ശരീരഭാരം കുറയ്ക്കുന്നതിന് പല മരുന്നുകളുടെ പ്രവര്‍ത്തനത്തെ അനുകരിക്കുകയും ചെയ്യുന്നു.

ഓട്സില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ (ബീറ്റാ -ഗ്ലൂക്കന്‍) ബയോകെമിക്കല്‍ സവിശേഷതകളോട് കൂടിയതാണെന്ന് ജേണല്‍ ഓഫ് ന്യൂട്രീഷണല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നു. എന്നാല്‍ പുളിച്ച ഓട്സ് മാത്രം കഴിക്കുന്ന് പോഷകാഹാരത്തിന്റെ കുറവിന് കാരണമാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ന്യൂട്രിയന്റുകള്‍ അടങ്ങിയ സമീകൃതാഹാരം കഴിക്കേണ്ടത് അത്യാവശമാണ്. ശരീരം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനായി ഓട്സിന് പുറമേ മറ്റ് ആന്റിഒക്സിഡന്റികളുടെയും വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടങ്ങള്‍ ആവശ്യമാണ്. ദിവസവും കുറച്ച് കാലറി മാത്രം കഴിക്കുന്നതും ആരോഗ്യകരമല്ല.

ഓട്സും മറ്റ് പച്ചകറികളും ഉപയോഗിച്ച് നല്ലൊരു ആരോഗ്യ സമ്പുഷ്ടമായ പ്രാതല്‍ നിങ്ങള്‍ക്ക് തയ്യാറാക്കാം. ഓട്സിന്റെ ഉപ്പ്മാവ്, ഓട്സ് കൊണ്ട് പുട്ട്, ഓട്സ് ഇഡ്ലി, ഓട്സ് ദോശ എന്നിവയെല്ലാം വളരെ വേഗത്തില്‍ നമ്മള്‍ക്ക് തയ്യാറാക്കാനായി കഴിയും.

Leave a Reply

Your email address will not be published. Required fields are marked *