Featured Movie News

‘ദുല്‍ഖറിനെവെച്ചു നോക്കുമ്പോള്‍ മമ്മൂട്ടി വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റ്’ ; മാപ്പുചോദിച്ച് രാംഗോപാല്‍ വര്‍മ്മ

മമ്മൂട്ടി ദുല്‍ഖര്‍ സല്‍മാനില്‍ നിന്നും അഭിനയം പഠിക്കണമെന്നും ദുല്‍ഖറിനെ വെച്ചു നോക്കുമ്പോള്‍ മമ്മൂട്ടി വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റാണെന്നും പറഞ്ഞതിന് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ നേരിട്ട ട്രോളിന് കയ്യും കണക്കുമില്ല. എന്നാല്‍ സത്യ സംവിധായകന്‍ ഇപ്പോള്‍ മാപ്പും പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. താന്‍ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത് ദുല്‍ഖറിനെ പുകഴ്ത്തല്‍ ആണെന്ന് തന്റെ നയം കൃത്യമായി വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍.

2015ല്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തമിഴ് ചിത്രം ‘ഓ കാതല്‍ കണ്‍മണി’യുടെ റിലീസ് വേളയില്‍ രാം ഗോപാല്‍ വര്‍മ്മ ദുല്‍ഖര്‍ സല്‍മാന്റെ തകര്‍പ്പന്‍ പ്രകടനത്തെ പ്രശംസിച്ചത്. മമ്മൂട്ടിയെക്കുറിച്ച് ആര്‍ജിവി പറഞ്ഞ വാക്കുകള്‍ പക്ഷേ സിനിമാപ്രേമികളെ ചൊടിപ്പിച്ചുകളഞ്ഞു. മണിയുടെ സിനിമ ഇപ്പോഴാണ് കണ്ടത്,

അവാര്‍ഡ് കമ്മിറ്റി അംഗങ്ങള്‍ക്ക് എന്തെങ്കിലും ബോധമുണ്ടെങ്കില്‍ മമ്മൂട്ടിയുടെ എല്ലാ അവാര്‍ഡുകളും തിരിച്ചെടുത്ത് മകന് നല്‍കുമെന്നായിരുന്നു രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്. അതേസമയം താന്‍ ഉദ്ദേശിച്ചത് ദുല്‍ഖറിന്റെ റിയലിസ്റ്റിക് അഭിനയത്തെക്കുറിച്ച് ആയിരുന്നെന്ന് സംവിധായകന്‍ പറയുന്നു. പതിറ്റാണ്ടുകളായി മമ്മൂട്ടിക്ക് ചെയ്യാന്‍ കഴിയാത്ത കേരളേതര വിപണികളില്‍ മമ്മൂട്ടിയുടെ മകന്‍ കേരളത്തിന് അഭിമാനമായിരിക്കുകയാണ് എന്നാണ് ഉദ്ദേശിച്ചതെന്നും വര്‍മ്മ പറയുന്നു.

മമ്മൂട്ടിയെ ലക്ഷ്യം വെച്ചുള്ള ട്വീറ്റിന് അന്നു ദുല്‍ഖര്‍ സല്‍മാന്‍ തന്നെ് ആര്‍ജിവിക്ക് മറുപടി ട്വീറ്റുമായി രംഗത്തെത്തിയിരുന്നു. ”എന്ത് ചെയ്താലും പത്ത് ജീവിതത്തിനുള്ളില്‍ ഞാന്‍ എന്റെ അച്ഛന്റെ ദശലക്ഷത്തിലൊരാളാകില്ല” എന്നാണ് ‘കിംഗ് ഓഫ് കോത’ നടന്‍ പറഞ്ഞത്. ഉടന്‍ തന്നെ തന്റെ വിവാദ ട്വീറ്റുകള്‍ക്ക് രാം ഗോപാല്‍ വര്‍മ്മ ക്ഷമാപണം നടത്തി. ദുല്‍ഖറിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ”ഹേയ്, എന്റെ സന്തോഷം ഒരു പ്രത്യേക രീതിയില്‍ പ്രകടിപ്പിക്കുന്നതിനും എനിക്ക് തോന്നുന്നത് അതുപോലെ തുറന്നുപറയുന്ന രീതിക്കും അറിയപ്പെടുന്നയാളാണ് ഞാന്‍.

ഇത് ഞാന്‍ ആദ്യമായിട്ടല്ല ചെയ്യുന്നത്. അക്കാര്യം നിങ്ങളുടെ അച്ഛനോട് വിശദീകരിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന് വിഷമമുണ്ടായെങ്കില്‍ അദ്ദേഹത്തോടും ഞാന്‍ ക്ഷമ ചോദിക്കുന്നു.”