Featured Sports

വനിത ഐപിഎൽ ലേലം; ദീപ്തി ശർമക്ക്3.2 കോടി, മലയാളി ലെഗ്‌ സ്‌പിന്നര്‍ ആശ ശോഭനയ്ക്ക് 1.10 കോടി

ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ (ഡബ്ല്യു.പി.എല്‍.) മെഗാ താര ലേലത്തില്‍ ലോകകപ്പ്‌ നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്കായി കോടികളെറിഞ്ഞ്‌ ഫ്രാഞ്ചൈസികള്‍.
ഡല്‍ഹിയില്‍ പുരോഗമിക്കുന്ന ലേലത്തില്‍ ഓള്‍റൗണ്ടര്‍ ദീപ്‌തി ശര്‍മയ്‌ക്കാണ്‌ നിലവില്‍ ഏറ്റവും വലിയ തുക ലഭിച്ചരൂപയ്‌ക്ക് സ്വന്തമാക്കി. ന്യൂസീലന്‍ഡ്‌ ഓള്‍റൗണ്ടര്‍ അമേലിയ കെറിനെ മൂന്ന്‌ കോടിക്ക്‌ മുംബൈ ഇന്ത്യന്‍സ്‌ സ്വന്തമാക്കി. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിഖ പാണ്ഡെയെ 2.4 കോടിക്ക്‌ യു.പി. വിളിച്ചെടുത്തു. 40 ലക്ഷമായിരുന്നു ശിഖയുടെ അടിസ്‌ഥാനവില.

നിലവിലെ രണ്ടാമത്തേയും മൂന്നാമത്തേയും ഏറ്റവും വലിയ ലേല തുക ഈ രണ്ട്‌ താരങ്ങളുടേതുമാണ്‌. ഓസ്‌ട്രേലിയന്‍ വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ അലിസ ഹീലിയും ഏകദിന ലോകകപ്പ്‌ നേടിയ ഇന്ത്യന്‍ ടീമംഗവും വിക്കറ്റ്‌ കീപ്പറുമായ ഉമ ചേത്രിയുമാണ്‌ ആരും വിളിക്കാതെ പോയവരിലെ പ്രമുഖര്‍. ആശ ശോഭനയെ ടീമിലെത്തിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സും വാരിയേഴ്‌സും തമ്മില്‍ മത്സരിച്ചു. അടിസ്‌ഥാന വിലയായ 30 ലക്ഷം രൂപയില്‍നിന്ന്‌ 60 ലക്ഷംവരെ ഉയര്‍ന്നു. പിന്നീട്‌ റോയല്‍ ചലഞ്ചേഴ്‌സും താല്‍പര്യപ്പെട്ടതോടെ വില ഒരു കോടിയിലെത്തി.അതോടെ ലെഗ്‌ സ്‌പിന്നറെ യു.പി. സ്വന്തമാക്കി. മറ്റൊരു മലയാളി താരമായ സജന സജീവനെ 75 ലക്ഷം രൂപയ്‌ക്ക് മുംബൈ വീണ്ടും ടീമിലെത്തിച്ചു. 30 ലക്ഷമായിരുന്നു അടിസ്‌ഥാന വില.
ഇന്ത്യയുടെ മറ്റൊരു ലോകകപ്പ്‌ താരം ശ്രീ ചരണിയെ 1.3 കോടി രൂപയ്‌ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ്‌ ടീമിലെത്തിച്ചു.

പൂജ വസ്‌ത്രാകര്‍ 85 ലക്ഷത്തിനും അരുന്ധതി റെഡ്‌ഡിയെ 75 ലക്ഷത്തിനും ആര്‍.സി.ബി. ടീമിലെത്തിച്ചു. സോഫിയ ഡിവൈനെ ഗുജറാത്ത്‌ രണ്ടു കോടിക്കും മെഗ്‌ ലാനിങ്ങിനെ യു.പി. 1.90 കോടി രൂപയ്‌ക്കും വിളിച്ചെടുത്തു. ചിനല്ല ഹെന്റിയെ ഡല്‍ഹി 1.30 കോടിക്കും ഫോബി ലിച്ച്‌ഫീല്‍ഡിനെ യു.പി. 1.20 കോടിക്കും വിളിച്ചു. ഇന്ത്യക്കെതിരേ നടന്ന ഏകദിന ലോകകപ്പ്‌ ഫൈനലില്‍ സെഞ്ചുറിയടിച്ച ദക്ഷിണാഫ്രിക്കന്‍ നായികയും ഓപ്പണറുമായ ലോറ വോള്‍വാദിനെ (1.10 കോടി) ഡല്‍ഹി സ്വന്തമാക്കി. ഗുജറാത്ത്‌ വിളിച്ചെടുത്ത ജോര്‍ജിയ വെയറാം ഒരു കോടി നേടിയ മറ്റൊരു താരം.

ആയുഷി ശുക്ല, പ്രഗതി സിങ്‌, ഇസി വോങ്‌, സായാലി സാത്‌ഗാരെ, ഗാര്‍ഗി വാന്‍കര്‍, വൈഷ്‌ണവി ശര്‍മ, അശ്വനി കുമാരി, സൈമ ഠാക്കൂര്‍, അലിസ കാപ്‌സെ, ഷാനു സെന്‍, നസ്‌മ ഖാന്‍, ഹീതര്‍ നൈറ്റ്‌, റാബേയ ഖാന്‍, തെജല്‍ ഹസാബിന്‍സ്‌, ഹീതര്‍ ഗ്രഹാം, ഷിവാലി ഷിന്‍ഡെ, കോര്‍ട്‌നി വെബ്‌, സഹാന പവാര്‍, കോമള്‍ സന്‍സദ്‌, തീര്‍ഥ സതീഷ്‌, ലോക ഹാരിസ്‌, സലോനീ ഡാന്‍ഗോരെ, ഷുചി ഉപാധ്യായ, ഫ്രാന്‍ ജോണ്‍സ്‌, ഈഡന്‍ കാഴ്‌സണ്‍, ലി താഹുഹു, മാറുഫ പര്‍വീണ്‍, പ്രിയ പൂനിയ, നുസ്‌റത്‌ പര്‍വീണ്‍, മോണ മെസ്രാം, സ്‌നേഹ ദീപ്‌തി, ജാഗ്രവി പവാര്‍ തുടങ്ങിയവരാണു ലേലത്തില്‍ ആരും താല്‍പര്യപ്പെടാതെ പോയത്‌.