Oddly News

37,500 തരം ഭക്ഷണം, വിതറിയത് 20 ദശലക്ഷം പൂക്കള്‍, ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹ വിശേഷങ്ങള്‍….

20 മില്യണ്‍ പൂക്കള്‍, 18 പേജുള്ള ഡ്രസ് കോഡും 37,500 ഭക്ഷ്യവിഭവങ്ങളുമായി മുംബൈയില്‍ അനന്ത് അംബാനിയുടെയും രാധികാ മര്‍ച്ചന്റിന്റെയും നടന്നത് ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹം. ഇന്ത്യയിലെ ഏറ്റവും വലിയ ധനികപുത്രന്റെ വിവാഹത്തില്‍ പങ്കെടുത്തത് ലോകത്തെ ഏറ്റവും സമ്പന്നരായ 5,000 പേരായിരുന്നു. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുതല്‍ ഫാഷന്‍ റാണി കിം കര്‍ദാഷിയാന്‍, ബോളിവുഡ് നടീനടന്മാരും ക്രിക്കറ്റ് താരങ്ങളും അടക്കം ഇന്ത്യയിലെയും വിദേശത്തെയും വിവിധ രംഗത്തെ വമ്പന്മാരൊക്കെ അതിഥികളായി.

അതിഥികളില്‍ കിമ്മും ക്ലോ കര്‍ദാഷിയാനും മുന്‍ പ്രധാനമന്ത്രിമാരായ ബോറിസ് ജോണ്‍സണും ടോണി ബ്ലെയറും നടി പ്രിയങ്ക ചോപ്രയും ഗായകന്‍ ഭര്‍ത്താവ് നിക്ക് ജോനാസും ഉള്‍പ്പെടുന്നു. ലോകമെമ്പാടുമുള്ള അതിഥികളെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ അംബാനിമാര്‍ 100 സ്വകാര്യ ജെറ്റുകളായിരുന്നു ബുക്ക് ചെയ്തിരുന്നത്. മുംബൈയിലെ എല്ലാ പഞ്ചനക്ഷത്ര ഹോട്ടലുകളും അവര്‍ക്കായി ബുക്ക് ചെയ്തിരുന്നു. ലോകത്തെ പ്രമുഖ ഗായകര്‍ സംഗീതപരിപാടി അവതരിപ്പിച്ചു. റിഹാന, ജസ്റ്റിന്‍ ബീബര്‍, കാറ്റി പെറി, ബാക്ക്സ്ട്രീറ്റ് ബോയ്സ്, പിറ്റ്ബുള്‍ എന്നിവരുടെ പ്രകടനങ്ങള്‍ കണ്ട വിവാഹവിരുന്നിനായി മുഴുവന്‍ ഇവന്റിനായും ചെലവഴിച്ചത് 126 മില്യണ്‍ ഡോളറാണ്.

ജൂലൈ 12 മുതല്‍ 15 വരെയായിരുന്നു വിവാഹം. മൂന്ന് ഹെലിപാഡുകളും 160 കാര്‍ ഗാരേജും ഒരു സ്വകാര്യ സിനിമാശാലയും അടങ്ങുന്ന അംബാനി കുടുംബത്തിന്റെ 27 നിലകളുള്ള കോമ്പൗണ്ടില്‍ വെള്ളിയാഴ്ചയാണ് വാരാന്ത്യ ആഘോഷങ്ങള്‍ ആരംഭിച്ചത്. മനീഷ് മല്‍ഹോത്ര രൂപകല്‍പ്പന ചെയ്ത അതിശയകരമായ സ്വര്‍ണ്ണ ലെഹംഗ ആയിരുന്നു രാധിക ധരിച്ചിരുന്നത്. ആഘോഷങ്ങളില്‍ ഉടനീളം രാധിക ധരിച്ചിരുന്ന പല വസ്ത്രങ്ങളില്‍ ഒന്ന് മാത്രമായിരുന്നു അത്. സ്‌പെഷ്യലിസ്റ്റ് നെയ്ത്തുകാര്‍ മാസങ്ങളോളം ചെലവഴിച്ച് സ്വര്‍ണ്ണവും വെള്ളിയും ഉപയോഗിച്ച് 100 അപൂര്‍വ പട്ട് സാരികള്‍ ഉണ്ടാക്കി, ഓരോന്നിനും 100,000 പൗണ്ടിലധികം വിലവരും. വിവാഹ അതിഥികള്‍ ഓരോരുത്തര്‍ക്കും 18 പേജുള്ള ഡ്രസ് കോഡ് നല്‍കിയിരുന്നു, അവര്‍ക്ക് അഞ്ച് വസ്ത്രങ്ങള്‍ മാറ്റേണ്ടതുണ്ട്.

18.5 ഏക്കര്‍ വിസ്തൃതിയുള്ള വേദിയില്‍ പ്രവേശിച്ച ഉടന്‍, അതിഥികള്‍ 1,000 ക്രിസ്റ്റല്‍ ചാന്‍ഡിലിയറുകളും 500 ഫ്‌ളോറിസ്റ്റുകളുടെ ഒരു സംഘം അലങ്കരിച്ച പാതകളില്‍ 20 ദശലക്ഷം പൂക്കളായിരുന്നു നിരത്തിയത്. പുഷ്പം കൊണ്ട് കടുവയുടെ കൂറ്റന്‍ ശില്‍പം ഉണ്ടാക്കി. ഭക്ഷണത്തിന്റെ കാര്യത്തില്‍ അവരുടെ 1,000 അതിഥികള്‍ക്ക് 2,500 ഭക്ഷണ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്തു. 500 പാചകക്കാരുടെ സംഘമാണ് ഭക്ഷണമുണ്ടാക്കിയത്. 37,500 തരം ഭക്ഷണമാണ് വിളമ്പിയത്.

മാര്‍ച്ച് ആഘോഷവേളയില്‍, അതിഥികള്‍ക്ക് സ്വര്‍ണ്ണ നെക്ലേസുകള്‍, ഉയര്‍ന്ന നിലവാരമുള്ള പാദരക്ഷകള്‍, ലൂയി വിറ്റണ്‍ ബാഗുകള്‍, പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡഫിള്‍ ബാഗുകള്‍, ആഡംബര നിശാ വസ്ത്രങ്ങള്‍, കരകൗശല ഗന്ധമുള്ള മെഴുകുതിരികള്‍ എന്നിവ അടങ്ങിയ സമ്മാന ബാഗുകള്‍ ലഭിച്ചു. ബില്‍ ഗേറ്റ്സും മാര്‍ക്ക് സക്കര്‍ബര്‍ഗും അടക്കമുള്ളവരായിരുന്നു അന്ന് അതിഥികളായത്.

ഇരുവരും വിവാഹശേഷം കഴിയാന്‍ പോകുന്നത് പാം ജുമൈറയില്‍ സ്ഥിതി ചെയ്യുന്ന 3,000 ചതുരശ്ര അടി വീട്ടിലാണ്. പത്ത് കിടപ്പുമുറികളും ഒരു സ്വകാര്യ ബീച്ചും ഉണ്ട്. രാജ്യത്തെ മൊത്തം സമ്പത്തിന്റെ 40 ശതമാനത്തിലധികം സമ്പന്നരായ ഒരു ശതമാനത്തിന്റെ കൈവശമുള്ള ഇന്ത്യയില്‍, അനന്തിന്റെയും രാധികയുടെയും വിവാഹം വിഴുങ്ങാന്‍ പ്രയാസമുള്ള ഗുളികയായിരിക്കും. നേരത്തേ മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ നിന്നുള്ള 50-ലധികം ദരിദ്രരായ ദമ്പതികള്‍ക്കായി ജൂലൈ 2 ന് അംബാനി കുടുംബം ഒരു സമൂഹവിവാഹം സംഘടിപ്പിച്ചിരുന്നു.