വിസ്മയങ്ങളുടെ കലവറയായ സൗദി അറേബ്യയില്‍ മറ്റൊരു കൗതുകമാണ് രാജ്യത്തിന്റെ പ്രധാന പാതയായ ഹൈവേ 10. രണ്ടു പട്ടണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 149 മൈല്‍ നീളമുള്ള ഹൈവേ ലോകത്തിലെ ഏറ്റവും നീളം കൂടിയ നേരായ പാതയെന്ന് വിശേഷിപ്പിക്കപ്പെടുന്നു. കണ്ണെത്താദൂരത്തേക്ക് നീണ്ടുകിടക്കുന്ന ഈ പാതയില്‍ സഞ്ചരിക്കുമ്പോള്‍ സ്റ്റീയറിംഗില്‍ പിടിക്കേണ്ട സാഹചര്യം വിരളമായിട്ടാകും കിട്ടുക.
തെക്കുപടിഞ്ഞാറുള്ള അല്‍ ദര്‍ബ് പട്ടണത്തെ കിഴക്ക് അല്‍ ബത്തയുമായി ബന്ധിപ്പിക്കുന്ന ഹൈവേ വളവുകളും തിരിവുകളും കയറ്റിറക്കങ്ങളും ഇല്ലാത്ത നേര്‍രേഖയാണ്. തികച്ചും തിരക്കേറിയ റോഡിലൂടെ പ്രധാനമായും സഞ്ചരിക്കുന്നത് രാജ്യത്തിന്റെ ഒരു വശത്ത് നിന്ന് മറ്റൊന്നിലേക്ക് ചരക്ക് കയറ്റുമതി ചെയ്യുന്ന ട്രക്കുകളാണ്. അതേസമയം ഇതിന്റെ മറ്റൊരു പ്രത്യേകത റുബ്-അല്‍-ഖാലി മരുഭൂമിയെ മുറിച്ചുകടക്കുന്നു എന്നതാണ്.
യഥാര്‍ത്ഥത്തില്‍ കിംഗ് ഫഹദിന്റെ ഒരു സ്വകാര്യ റോഡായി നിര്‍മ്മിച്ച പാതയില്‍ പൊതുഗതാഗതം അനുവദിച്ചതോടെ ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡിന്റെ ഗിന്നസ് റെക്കോര്‍ഡ് നേടി. പരന്നഭൂപ്രദേശം, വളവുകളുടേയും തിരിവുകളുടെയും അഭാവം, കണ്ണെത്താദൂരത്തേയ്ക്ക നയിക്കുന്ന കാഴ്ച, സവിശേഷതകളില്ലാത്ത ചുറ്റുപാടുകളും കൊണ്ട് ലോകത്തെ ഏറ്റവും വിരസമായ റോഡ് എന്ന് കൂടി ഇതിന് വിശേഷണമുണ്ട്.
ഗള്ഫിന് സമീപമുള്ള അല്‍ ബത്ത പട്ടണത്തിന് തൊട്ടുമുമ്പ് അല്പം വളയുന്നതിന് മുമ്പായി 149 മൈല്‍ (240 കിലോമീറ്റര്‍) നേര് രേഖയില്‍ തന്നെ സഞ്ചരിക്കേണ്ടി വരും. നഗരങ്ങള്‍ക്കിടയില്‍ ഈ സൂപ്പര്‍-സ്ട്രെയിറ്റ് റോഡിന് ഏകദേശം 2 മണിക്കൂര്‍ ഡ്രൈവിംഗ് സമയമുണ്ട്. ഓസ്ട്രേലിയയിലെ 91 മൈല്‍ നീളം വരുന്ന ഐര് ഹൈവേയുടെ റോഡ് കിരീടമാണ് ഇത് വെല്ലുവിളിക്കുന്നത്.