Sports

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ സെവന്‍സ് ഫുട്‌ബോള്‍; കളിച്ചത് 26 മണിക്കൂര്‍, പിറന്നത് 825 ഗോളുകള്‍…!

നല്ല കായികക്ഷമത വേണ്ട കളിയാണ് ഫുട്‌ബോള്‍. 90 മിനിറ്റ് ഫുട്‌ബോള്‍ കളിക്കുക എന്നത് ശരീരം നന്നായി ക്ഷീണിക്കുന്ന പരിപാടിയാണ്. അപ്പോള്‍ ഒരു ദിവസം മുഴുവനും ഫുട്ബാള്‍ കളിച്ചാലോ? ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫുട്‌ബോള്‍ മത്സരം മോസ്‌കോയുടെ പ്രാന്തപ്രദേശത്തുള്ള ലുഷ്‌നിക്കി ഒളിമ്പിക് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്നു. 26 മണിക്കൂറായിരുന്നു കളി നീണ്ടു നിന്നത്.

കഴിഞ്ഞ ശനിയാഴ്ച ഓള്‍-റഷ്യന്‍ ഫുട്ബോള്‍ ദിനം ആഘോഷിക്കാന്‍, ലുഷ്നികി ഒളിമ്പിക് സ്പോര്‍ട്സ് കോംപ്ലക്സില്‍ ഒരു സെവന്‍സ് ഫുട്‌ബോള്‍ നടന്നു. എക്കാലത്തെയും ദൈര്‍ഘ്യമേറിയ ഫുട്ബോള്‍ മത്സരത്തിന്റെ റെക്കോര്‍ഡ് തകരുകയും ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തുടങ്ങിയ കളി 26 മണിക്കൂറിന് ശേഷം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണ് അവസാനിച്ചത്.

കളിയില്‍ പിറന്നത് 828 ഗോളുകള്‍. 409 നെതിരെ 416 ഗോളുകള്‍ക്കാണ് റെഡ് ടീം വൈറ്റ് ടീമിനെ പരാജയപ്പെടുത്തി. 2014-ല്‍ രണ്ട് ടീമുകള്‍ തുടര്‍ച്ചയായി 24 മണിക്കൂര്‍ മനോഹരമായി കളിച്ചതാണ് ഇതിന് മുമ്പത്തെ റെക്കോര്‍ഡ്. ഇത് ഒരു ഔദ്യോഗിക ഫുട്ബോള്‍ ഗെയിമായി കണക്കാക്കപ്പെട്ടിരുന്നില്ല, അതിനാല്‍ ഗിന്നസ് റെക്കോര്‍ഡ്സ് റെക്കോര്‍ഡ് സാധൂകരിക്കാനുള്ള സാധ്യതയില്ല.

എന്നിരുന്നാലും ഇത് റഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ രേഖപ്പെടുത്തും. 26 മണിക്കൂറില്‍, കളിക്കാര്‍ തുടര്‍ച്ചയായി രണ്ട് മണിക്കൂര്‍ കളിക്കണം, തുടര്‍ന്ന് എട്ട് മിനിറ്റ് ബാത്ത്റൂം ഇടവേള എടുക്കണം. ഈ രീതിയിലായിരുന്നു മത്സരം നടത്തിയത്.