Oddly News

ലോകത്തിലെ ഏറ്റവും ഏകാന്തമായ വീട് എവിടെയാണെന്നറിയാമോ? പക്ഷേ ഒറ്റപ്പെട്ട സന്ദര്‍ശകര്‍ക്ക് വിലക്ക്

ലോകത്തിലെ ഏറ്റവും ഏകാന്തമായ വീട് എവിടെയാണെന്നറിയാമോ? നോര്‍വേയിലെ അടുത്തുള്ള പട്ടണത്തില്‍ നിന്നോ വിമാനത്താവളത്തില്‍ നിന്നോ രണ്ട് മണിക്കൂര്‍ അകലെയുള്ള ഒരു ഒറ്റപ്പെട്ട ദ്വീപിലാണ്. ദ്വീപസമൂഹത്തിലെ ഏറ്റവും ദൂരെയുള്ള ദ്വീപാണ് സ്‌കാല്‍മെന്‍ ദ്വീപിലാണ് ലോകചരിത്രത്തിലെ നിലവിലുള്ള ഏറ്റവും ഒ്റ്റപ്പെട്ട വീട് സ്ഥിതി ചെയ്യുന്നത്. ഇവിടെ പക്ഷേ ഒറ്റപ്പെട്ട സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു.

ട്രോന്‍ഡ്ഹൈമിന് പടിഞ്ഞാറ് പടിഞ്ഞാറന്‍ നോര്‍വേ മേഖലയുടെ വടക്കേ അറ്റത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പട്ടണത്തില്‍ നിന്നോ വിമാനത്താവളത്തില്‍ നിന്നോ ദ്വീപിലെത്താന്‍ സന്ദര്‍ശകര്‍ക്ക് രണ്ട് വ്യത്യസ്ത ഫെറികളില്‍ പോകേണ്ടതുണ്ട്, തുടര്‍ന്ന് 4 മൈല്‍ ബോട്ട് യാത്രയും വേണ്ടിവരും. ഈ ഏകാന്ത ഭൂമിയിലെ ഒരേയൊരു കെട്ടിടം വിചിത്രവും വൃത്തികെട്ടതുമായ ഒരു പഴയ വിളക്കുമാടം മാത്രമാണ്. സ്‌കാല്‍മെന്‍ മനുഷ്യരില്ലാത്ത ഭൂമികയായരുന്നിട്ടും ഒരു ദമ്പതികള്‍ക്ക് അത് വാങ്ങാന്‍ 89,000 പൗണ്ട് ചെലവഴിച്ചു.

1907 ലാണ് സ്‌കാല്‍മെന്‍ വിളക്കുമാടം നിര്‍മ്മിച്ചത്. വിഖ്യാത പര്യവേക്ഷകനായ റോള്‍ഡ് ആമുണ്ട്സണുമായി ഒരു പര്യവേഷണത്തിന് പോയ ആന്റണ്‍ ലണ്ട് ആയിരുന്നു അതിന്റെ ആദ്യ സൂക്ഷിപ്പുകാരന്‍. ഇയാളുടെ നായയുടെ കാല്‍പ്പാട് ഇപ്പോഴും തുരുത്തില്‍ കാണാനുണ്ടെന്നാണ് അഭ്യൂഹം. 20 വര്‍ഷത്തിലേറെയായി വിളക്കുമാടത്തില്‍ ആളില്ല.

പല വിധത്തില്‍ സവിശേഷതയുള്ള ദ്വീപ് പക്ഷേ വളരെ പെട്ടെന്ന് ജനകീയമായി മാറി. ലേലത്തിന്റെ കാര്യത്തില്‍ യുദ്ധം തന്നെ നടന്നു. 36,000 പൗണ്ടായിരുന്നു വിപണിയിലെ അടിസ്ഥാനവില. പക്ഷേ വില്‍പ്പന നടന്നത് രണ്ടര ഇരട്ടി വിലയ്ക്കും. ആന്‍ഡ്രിയാസ് ബജാറോയും ഭാര്യ മോണ ക്രൂസ് ബജാരോയും ആയിരുന്നു വാങ്ങിയത്. ഓസ്ലോയുടെ തെക്ക് ടോണ്‍സ്‌ബെര്‍ഗില്‍ നിന്നുള്ള ആന്‍ഡ്രിയാസ്, വസ്തുവകകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ സഹ ഉടമയാണ്. മോനയുടെ കുടുംബം ബ്രാറ്റ്വെറെറ്റില്‍ നിന്നാണ് വരുന്നത്.

ആന്‍ഡ്രിയാസും മോനയും ‘കെട്ടിടം പൂര്‍ണ്ണമായും നവീകരിക്കാന്‍’ പദ്ധതിയിടുന്നു, എന്നാല്‍ ഈ പ്രക്രിയയില്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരുമെന്ന് അവര്‍ക്കറിയാം. എല്ലാ വര്‍ഷവും മെയ് മുതല്‍ ജൂലൈ അവസാനം വരെയുള്ള സമയങ്ങളില്‍ ദ്വീപ് ഒരു സംരക്ഷിത പക്ഷി സങ്കേതമായി മാറുന്നു. അപ്പോള്‍ പരിമിതമായ സന്ദര്‍ശകരെ മാത്രമാണ് അനുവദിക്കുന്നത്. .