Travel

ഈ ട്രെയിന് നീളം 1.91 കി.മീ; ലോകത്തെ ഏറ്റവും നീളമേറിയ പാസഞ്ചര്‍ ട്രെയിന്‍

മനോഹരമായ ലാന്‍ഡ്സ്‌കേപ്പുകളുടെ കാഴ്ചകള്‍ ഉള്‍പ്പെടെ നിരവധി സവിശേഷതകളുള്ള പരിധികളില്ലാത്ത വിനോദം പ്രദാനം ചെയ്യുന്നതിനാല്‍, തീവണ്ടികള്‍ ആള്‍ക്കാര്‍ക്ക് ഇപ്പോഴും യാത്രയ്ക്ക് ആദ്യ ചോയ്സാണ്. ലോകമെമ്പാടുമുള്ള റെയില്‍വേ ശൃംഖലകള്‍ വഴി നിരവധി തരം ട്രെയിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെങ്കിലും ലോകത്ത് ഏറ്റവും ദൈര്‍ഘ്യമേറിയ പാസഞ്ചര്‍ ട്രെയിന്‍ പുറത്തിറക്കി.

സ്വിറ്റ്‌സര്‍ലന്‍ഡിലെ റേതിയന്‍ റെയില്‍വേ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പാസഞ്ചര്‍ ട്രെയിന്‍ പുറത്തിറക്കി. 1,910 മീറ്റര്‍ (6,270 അടി/1.91 കി.മീ) നീളമുണ്ട്. 2022 ഒക്ടോബര്‍ 29-ന് പുറത്തിറക്കിയ ട്രെയിന് 100 കോച്ചുകള്‍ ഉണ്ട്. ട്രെയിന്‍ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ അല്‍ബുല-ബെര്‍നിന റൂട്ടില്‍ പ്രെഡയില്‍ നിന്ന് അല്‍വാനിയുവിലേക്ക് സഞ്ചരിക്കുന്നു.

സ്വിസ് റെയില്‍വേയുടെ 175-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ട്രെയിന്‍ ഓടിച്ചത്. ട്രെയിന്‍ അതിന്റെ യാത്രയില്‍ 150 യാത്രക്കാരെ വഹിച്ചു. മണിക്കൂറില്‍ 30 മുതല്‍ 35 കിലോമീറ്റര്‍ വരെ വേഗതയില്‍ പ്രവര്‍ത്തിക്കുന്നു. എലൈറ്റ് ക്ലബ്ബില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ റെയില്‍വേ പ്രവര്‍ത്തിപ്പിക്കുന്ന സൂപ്പര്‍ വാസുകിയ്ക്ക്് മൂന്നര കിലോമീറ്ററാണ് നീളം. ഇന്ത്യയിലെ ഏറ്റവും നീളമേറിയതും ഭാരമേറിയതുമായ ചരക്ക് തീവണ്ടി, 27,000 ടണ്‍ കല്‍ക്കരിയും വഹിച്ചു 2022 മുതല്‍ ഓടുന്നു. 22 കോച്ചുകളുള്ള വിവേക് എക്സ്പ്രസ് ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ എക്സ്പ്രസ് ട്രെയിനാണ്.

ബിഎച്ച്പി ബില്ലിട്ടന്റെ ‘മൗണ്ട് ഗോള്‍ഡ്സ്വര്‍ത്ത്’ ചരക്ക് ട്രെയിന്‍ 2001-ല്‍ 99,734 ടണ്‍ ഭാരവും 4.5 മൈല്‍ നീളവുമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയതും ഭാരമേറിയതുമായ ചരക്ക് തീവണ്ടി എന്ന റെക്കോര്‍ഡ് സ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *