Movie News

വേൾഡ് മലയാളി ആന്തം…. “മലയാളി ഫ്രം ഇന്ത്യ” – നിവിൻ പോളി ചിത്രത്തിലെ പാട്ട് പുറത്തിറങ്ങി

മലയാളികൾക്ക് ഇനി അഭിമാനത്തോടെ പാടി നടക്കാൻ അവരുടേത് മാത്രമായ ഒരു ആന്തം… പാട്ട് പുറത്തിറങ്ങി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൽ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന നിവിൻ പോളി നായകനായി എത്തുന്ന “മലയാളി ഫ്രം ഇന്ത്യ” എന്ന ചിത്രത്തിലെ ഗാനമാണ് ഇന്ന് പുറത്തിറങ്ങിയത്. ലോകത്ത് എവിടെയും മലയാളിയുണ്ട്…. ചന്ദ്രനിൽ ചെന്നാലും അവിടെ കട ഇട്ടു നിൽക്കുന്ന മലയാളിയെ കാണാമെന്ന് പറയുന്ന പഴമൊഴി….മലയാളിയെ തൊട്ടാൽ… അക്കളീ ഈ കളി തീക്കളി…. എന്നാൽ സ്നേഹിച്ചാലോ …. ചങ്ക് കൊടുത്തും സ്നേഹിക്കും…. ഇത്തരത്തിൽ മലയാളികളുടെ സവിശേഷതകളെ ഉയർത്തിക്കാട്ടുന്ന ഒരു ഗംഭീര പാട്ട് തന്നെയാണ് മലയാളികൾക്ക് വേണ്ടി നിവിൻപോളി ചിത്രത്തിലൂടെ സംഗീതസംവിധായകൻ ജയ്ക്സ് ബിജോയ് നൽകിയിരിക്കുന്നത്. മെയ് 1ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ കൃഷ്ണ സോങ്ങും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ സ്ക്രിപ്റ്റ് റൈറ്റർ കൂടിയായ ഷാരിസ് മുഹമ്മദ്, സുഹൈൽ കോയ എന്നിവരുടെതാണ് വരികൾ. അക്ഷയ് ഉണ്ണികൃഷ്ണൻ, ജെയ്ക്സ് ബിജോയ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്

“ജനഗണമന” എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘മലയാളി ഫ്രം ഇന്ത്യ’ നിവിൻ പോളിയുടെ കരിയറിലെ തന്നെ ബിഗ്ബഡ്ജറ്റ്‌ ചിത്രമാണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമായ ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മലയാളി ഫ്രം ഇന്ത്യ’. ‘ജനഗണമന’ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും തിരക്കഥ നിർവ്വഹിക്കുന്നത്. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ , ധ്യാൻ ശ്രീനിവാസൻ, സെന്തിൽ കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയിരിക്കും. ഛായാഗ്രഹണം സുദീപ് ഇളമൻ.സംഗീതം ജെയ്ക്സ് ബിജോയ്‌. സഹനിർമ്മാതാവ് ജസ്റ്റിൻ സ്റ്റീഫൻ.