Lifestyle

രാത്രി ഷിഫ്റ്റില്‍ പണിയെടുക്കുന്നവരാണോ? ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം

തുടര്‍ച്ചയായി രാത്രി ഷിഫ്റ്റുകള്‍ ചെയ്യുന്നവരാണ് അധികം ചെറുപ്പക്കാരും. ഇതിന്റെ ഫലമായി പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനായി സാധ്യതയുണ്ട്. എന്നാല്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ ആരോഗ്യപരമായ സംരക്ഷണം ഉറപ്പാക്കുന്നതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ജോലിയ്ക്ക ശേഷം കുറഞ്ഞത് 7- 8 മണിക്കൂര്‍ ഉറങ്ങണം. വിഷാദമുള്‍പ്പടെയുള്ള രോഗത്തില്‍ രക്ഷപ്പെടാനായി നല്ല ഉറക്കം കൊണ്ട് സാധിക്കും. മറ്റ് അസ്വസ്ഥതകള്‍ നേരിടാത്തെ പരിസരങ്ങള്‍ ഉറക്കത്തിനായി തിരഞ്ഞെടുക്കുക. ശരിയായ ഉറക്കത്തിന് തടസം നില്‍ക്കുന്ന കഫീന്‍ തുടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം.

പാല്‍, മുട്ട, പച്ചക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനായി ശ്രദ്ധിക്കുക. പ്രോസസ്സഡ് ഫുഡുകള്‍, അമിത മധുരം തുടങ്ങിയവ ഒഴിവാക്കണം. ലഹരി വസ്തുക്കള്‍ ഉപയോഗിക്കാതെയിരിക്കുക. രാത്രി സമയത്ത് അമിതമായി ഭക്ഷണം കഴിക്കാതെയിരിക്കാനായും ശ്രദ്ധിക്കുക.

രാവിലെയും വൈകുന്നേരവും ചെറിയ രീതീയില്‍ വ്യായാമം ചെയ്യുന്നത് നല്ലതായിരിക്കും. ജോലി സമയത്ത് ശരിയായ രീതിയില്‍ ഇരിക്കാനായി ശ്രദ്ധിക്കണം. തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യരുത്.

അധികം നേരം രാത്രി ഷിഫ്റ്റിലായാല്‍ ദാഹം, ക്ഷീണം, ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. ശരീരത്തിലുണ്ടാകുന്ന പ്രകടമായ മാറ്റങ്ങള്‍ ശ്രദ്ധിച്ച് ഡോക്ടറിന്റെ അടുത്ത് വൈദ്യസഹായം തേടുക.

ജോലിയ്ക്കിടെ കുടുംബവും സുഹൃത്തുക്കളുമായും ബന്ധം പുലര്‍ത്തുക. മാനസികമായി സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ പങ്കാളിയാവാം. മാനസികമായ ആരോഗ്യം നിലനിര്‍ത്തുന്നതിനും പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്നതിനുമായി യോഗ, മെഡിറ്റേഷന്‍ എന്നിവ ശീലമാക്കുക.മാനസികമായി പിരിമുറുക്കങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ സുഹൃത്തുക്കളുടേയോ ബന്ധുക്കളുടേയോ സഹായം തേടുക.