Lifestyle

ട്രംപിന്റെ വിജയത്തിന് കാരണം തങ്ങളുടെ വീട്ടിലെ പുരുഷന്മാര്‍ ; സ്ത്രീകള്‍ ‘4 ബി’ പ്രസ്ഥാനത്തില്‍ ചേര്‍ന്നു

‘4ബി’ പ്രസ്ഥാനമെന്നത് അധികം പേര്‍ കേള്‍ക്കാനിടയില്ല. വീട്ടിലെ പുരുഷന്മാര്‍ക്ക് സ്ത്രീകള്‍ ലൈംഗികത, വിവാഹം, പ്രസവം തുടങ്ങിയവയൊക്കെ നിഷേധിക്കുക ലക്ഷ്യമിടുന്ന സ്ത്രീകളുടെ കൂട്ടായ്മ ദക്ഷിണകൊറിയയ്ക്ക് പിന്നാലെ അമേരിക്കയിലും ശക്തമാകുകയാണ്. ട്രംപിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയം ഇഷ്ടപ്പെടാത്ത സത്രീകള്‍ ഒന്നടങ്കം ട്രംപ് വിജയിക്കാന്‍ കാരണം തങ്ങളുടെ വീട്ടിലിരിക്കുന്ന ഭര്‍ത്താക്കന്മാരാണെന്ന് ആരോപിച്ച് 4ബി പ്രസ്ഥാനത്തില്‍ ചേര്‍ന്നിരിക്കുകയാണ്.

ദക്ഷിണ കൊറിയയില്‍ നിന്ന് ഉത്ഭവിച്ച 4 ബി പ്രസ്ഥാനത്തില്‍ സ്ത്രീകള്‍ ലൈംഗികതയോ ബന്ധങ്ങളോ വിവാഹമോ പ്രസവമോ ഇല്ലെന്ന് പുരുഷന്മാരോട് പ്രതിജ്ഞ ചെയ്യുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് തൂത്തുവാരിയപ്പോള്‍ 4ബി ഇപ്പോള്‍ യുഎസില്‍ ട്രെന്റായി മാറിയിട്ടുണ്ട്. 2021-ല്‍ ദക്ഷിണ കൊറിയയില്‍ ഉത്ഭവിച്ച പ്രസ്ഥാനം ആരോഗ്യപരമായ സ്ത്രീ പുരുഷ ബന്ധങ്ങളെ തടയുന്നു.

ദക്ഷിണ കൊറിയന്‍ സമൂഹത്തില്‍ 4 ബിയുടെ സ്വാധീനം ശ്രദ്ധേയമാണ്. 4 ബി എന്ന പേരിലെ 4 നമ്പറുകളില്‍ നിന്നാണ്. ബി എന്നത് കൊറിയന്‍ ഭാഷയില്‍ ‘ഇല്ല’ എന്നതിന്റെ ചുരുക്കെഴുത്താണ്. മീടൂ, ‘എസ്‌കോപ് ദി കോര്‍സെറ്റ്’ എന്നീ പ്രസ്ഥാനങ്ങള്‍ക്ക് ശേഷമാണ് ഈ പ്രസ്ഥാനം ദക്ഷിണ കൊറിയയില്‍ എത്തിയത്. ‘4B എന്നത് നമ്മുടെ പ്രത്യുത്പാദന വ്യവസ്ഥയുടെ സംരക്ഷണത്തെ ചുറ്റിപ്പറ്റിയുള്ള ഒരു സ്ത്രീ വിമോചന പ്രസ്ഥാനമാണ്. ഇതില്‍ പുരുഷ കേന്ദ്രീകൃത സ്ത്രീകള്‍ക്ക് ഇടമില്ല. പ്രത്യേകിച്ച് സ്ത്രീ വിമോചനത്തേക്കാള്‍ സ്ത്രീ പുരുഷ വികാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് നിര്‍ബന്ധം പുലര്‍ത്തുന്നവര്‍ക്ക്,’ ഒരു സ്ത്രീ എഴുതി. .

പ്രസിഡന്റ തെരഞ്ഞെടുപ്പിന് ശേഷം യുഎസിലും 4ബി സംബന്ധിച്ച തിരച്ചില്‍ നിരക്ക് കൂടിയിരിക്കുകയാണ്. യുഎസിലെ സ്ത്രീകള്‍ കരുതുന്നത് തെരഞ്ഞെടുപ്പില്‍ തങ്ങളെ കേള്‍ക്കാതെ പോയി എന്നാണ്. യുഎസിലെ 4ബി പ്രസ്ഥാനത്തില്‍ പങ്കെടുക്കുന്ന സ്ത്രീകളെ വിമര്‍ശിക്കുന്ന ഒരു വിഭാഗം സ്ത്രീകളുണ്ട്. ‘ഒരാള്‍ക്കും നിങ്ങളുടെ കൂടെ ഉറങ്ങാന്‍ ആഗ്രഹിക്കാത്തതിനാല്‍ ഉറക്കം നഷ്ടപ്പെടുന്നില്ല.’ എക്‌സ് ഹാന്‍ഡിലില്‍ ഒരാള്‍ കുറിച്ചു. മീ ടൂ പ്രസ്ഥാനത്തിന് പിന്നാലെയാണ് ദക്ഷിണ കൊറിയയില്‍ ഈ നീക്കം.

4ബി പ്രസ്ഥാനത്തിന് 4,000 അനുയായികളുണ്ടെന്ന് വോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2018-ല്‍ ഒരു ആര്‍ട്ട് ക്ലാസ്സില്‍ തന്റെ ജനനേന്ദ്രിയം മറയ്ക്കാന്‍ വിസമ്മതിച്ച ഒരു പുരുഷമോഡലിന്റെ ഫാട്ടോ എടുത്തതിന് ഒരു സ്ത്രീയെ തടവിലാക്കിയതോടെ സിയോളിലും ദക്ഷിണ കൊറിയയിലുടനീളവും പ്രതിഷേധമുണ്ടായി. ഇതായിരുന്നു സംഘടനയുടെ രൂപീകരണത്തിലേക്ക് നയിച്ചത്. ഈ പ്രസ്ഥാനം ദക്ഷിണ കൊറിയയില്‍ വ്യാപകമായ സ്വാധീനം ഉണ്ടാക്കിയിരുന്നു. ഇപ്പോള്‍ യുഎസിലുടനീളം വ്യാപിക്കുകയാണ്.