Oddly News

14 വയസ്സുള്ളപ്പോള്‍ അവനെ ഞാന്‍ ആദ്യം ദത്തെടുത്തു…പിന്നെ വളര്‍ത്തി…ഒടുവില്‍ കല്യാണവും കഴിച്ചു

ദത്തുപുത്രനെ 14 വയസ്സു മുതല്‍ വളര്‍ത്തിയ ശേഷം അമ്മ അവനെ വിവാഹം കഴിച്ചു. റഷ്യയിലെ ടാറ്റര്‍സ്ഥാനില്‍ നിന്നുള്ള ഐസിലു ചിഷെവ്സ്‌കയ മിംഗാലിം (53) ആണ് 22 കാരനായ ഡാനിയല്‍ ചിഷെവ്സ്‌കിയെ വിവാഹം കഴിച്ചത്. 13 വയസ്സുള്ളപ്പോള്‍ ഡാനിയേലിനെ ആദ്യമായി കണ്ടുമുട്ടുകയും തുടര്‍ന്ന് ഐസിലു അവനെ ദത്തെടുക്കുകയും 14 വയസ്സ് മുതല്‍ വളര്‍ത്തുകയും ചെയ്തു.

എന്നാല്‍ വെറും എട്ട് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ഇരുവരും ദമ്പതികളാണ്. ”ഞങ്ങളുടെ ബന്ധം തികഞ്ഞതാണ്. ഞങ്ങക്ക് പരസ്പരം ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല. ഞങ്ങള്‍ ഒരേ തരംഗദൈര്‍ഘ്യത്തിലാണ്.” അവര്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞയാഴ്ച കസാനിലെ ഒരു റെസ്റ്റോറന്റില്‍ നടന്ന ചടങ്ങിലാണ് അമ്മയും ദത്തുപുത്രനും വിവാഹിതരായത്. ഐസിലുവിന്റെ ദത്തെടുത്ത മറ്റ് അഞ്ച് കുട്ടികളെയും – ഒരു ആണ്‍കുട്ടിയെയും നാല് പെണ്‍കുട്ടികളെയും ശിശുക്ഷേമ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ തിരിച്ചെടുത്തിരിക്കുകയാണ്.

കുട്ടികളെ കെയര്‍ ഹോമുകളില്‍ പാര്‍പ്പിക്കുകയോ അവരുടെ ജീവശാസ്ത്രപരമായ ബന്ധുക്കള്‍ക്ക് തിരികെ നല്‍കുകയോ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം താന്‍ ദത്തെടുത്ത കുട്ടികളെ തന്റെ സംരക്ഷണത്തില്‍ തന്നെ തിരികെ കൊണ്ടുവരാന്‍ അവര്‍ ആഗ്രഹിക്കുന്നു. അവരെയെല്ലാം തിരികെ കൊണ്ടുവന്ന ശേഷം രണ്ടാനച്ഛനുമടക്കം എല്ലാവര്‍ക്കും കൂടി മോസ്‌ക്കോയിലേക്ക് പാലായനം ചെയ്യാനാണ് ആഗ്രഹം. റഷ്യന്‍ തലസ്ഥാനത്ത് കുടുംബത്തിന് കൂടുതല്‍ ‘സ്വതന്ത്രമായി’ ജീവിക്കാന്‍ കഴിയുമെന്ന് ഇവര്‍ വിശ്വസിക്കുന്നു.

അതേസമയം മുന്‍ വിവാഹത്തില്‍ നിന്ന് ഐസിലുവിന് ഒരു ജീവശാസ്ത്രപരമായ മകനുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്, എന്നിരുന്നാലും അവനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും വിശദമാക്കിയിട്ടില്ല. ടാറ്റര്‍സ്ഥാന്‍ ടിവി സ്റ്റേഷനുമായി ഒരു ഫിലിം പ്രൊജക്റ്റിനിടെ അനാഥരായ കുട്ടികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് ഇവരുടെ ദത്തെടുക്കല്‍ ആരംഭിച്ചത്.