ജോലിസ്ഥലത്തെ ധാർമ്മികതയെയും അതിരുകളെയും സംബന്ധിച്ച കാര്യങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചക്ക് വിധേയമാകാറുണ്ട്. ഇപ്പോഴിതാ ഒരു ദമ്പതികൾ തമ്മിലുണ്ടായ ചൂടേറിയ വഴക്കിന്റെ ദൃശ്യങ്ങളാണ് നെറ്റിസൺസിനിടയിൽ വാദപ്രതിവാദത്തിന് കാരണമായിരിക്കുന്നത്. സിംഗപ്പൂരിൽ നിന്ന് ചിത്രീകരിച്ചതായി പറയപ്പെടുന്ന വീഡിയോയിൽ, ഒരു സഹപ്രവർത്തക ഭര്‍ത്താവിനെ ‘ബേബി’ എന്ന് വിളിച്ചതിനു തന്റെ അദ്ദേഹത്തിനെ വീട്ടിൽ നിന്ന് പുറത്തിറക്കി ഭാര്യയായ യുവതി വാതിലടച്ചിരിക്കുന്നതാണ് കാണുന്നത്.
വൈറലായ വീഡിയോയിൽ, അപ്പാർട്ട്മെന്റിന് താഴത്തെ പാർക്കിംഗ് സ്ഥലത്ത് ഒരു പുരുഷൻ നിൽക്കുന്നത് കാണാം. ഈ സമയം കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് ഭാര്യ ഇയാൾക്കുനേരെ ആക്രോശിക്കുകയാണ്. സഹപ്രവർത്തകയുടെ പെരുമാറ്റത്തിൽ പ്രകോപിതയായ സ്ത്രീ വളരെ ഉച്ചത്തിൽ ഭർത്താവിനോട് സംസാരിക്കുന്നതും ക്ലിപ്പിൽ വ്യക്തമായി കേൾക്കാം.
സഹപ്രവർത്തകയായ സ്ത്രീ എന്തിനാണ് നിങ്ങളെ ബേബി എന്ന് വിളിക്കുന്നതെന്ന് ആ സ്ത്രീ യുവാവിനോട് ചോദിക്കുന്നത് കേൾക്കാം, എന്നാൽ ഉത്തരം പറയുന്നതിനുപകരം അയാൾ ഭാര്യയോട് ശബ്ദം താഴ്ത്താൻ ആവശ്യപ്പെടുന്നു., ഇത് അവളെ കൂടുതൽ പ്രകോപിപ്പിക്കുകയും
“എല്ലാവരും കേൾക്കട്ടെ, നീ എന്നെ വഞ്ചിച്ചു” എന്ന് സ്ത്രീ അലറി പറയുകയും ചെയ്യുകയാണ്.
ഇത് കേട്ടതും യുവാവ്, “അവൾ ഓഫീസിലെ എല്ലാവരെയും ബേബി എന്നാണ് വിളിക്കുന്നത്” എന്ന് ഭാര്യയോട് പറയുന്നു. അതിൽ വിശ്വാസം തോന്നാതീരുന്ന ഭാര്യ “അവൾ എല്ലാവരെയും കുഞ്ഞേ എന്നാണ് വിളിക്കുന്നതെന്ന് നിങ്ങൾക്ക് ഉറപ്പാണോ?” എന്ന് ചോദിക്കുന്നു.
തുടർന്ന് യുവാവ് അവളോട് വഴക്ക് നിർത്താൻ അപേക്ഷിക്കുന്നു, എന്നാൽ “എന്തുചെയ്യണമെന്ന് നീ എന്നോട് പറയണ്ട. എന്തുചെയ്യണമെന്ന് ഞാൻ നിന്നോട് പറയാം” എന്ന് യുവതി മറുപടി പറയുകയാണ്.
തുടർന്ന് യുവതി ഒരു തലയിണയും ഒരു ബോൾസ്റ്ററും താഴെക്കിടുകയും ഭർത്താവിനോട് “എന്റെ കണ്ണിൻ മുൻപിൽ നിന്ന് പോകൂ. ഇന്ന് രാത്രി എനിക്ക് നിന്നെ കാണാൻ ആഗ്രഹമില്ല” എന്ന് പറയുകയും ചെയ്യുന്നു. വീഡിയോയുടെ ഒടുവിൽ ആ മനുഷ്യൻ തലയിണയും ബോൾസ്റ്ററും എടുത്ത് നടന്നുപോകുന്നതാണ് കാണുന്നത്.
വീഡിയോ വൈറലായതോടെ യുവതിയുടെ പ്രവർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയത്.
“ഓഫീസിലെ എല്ലാവരെയും ആരാടാ ബേബി എന്ന് വിളിക്കുന്നത്? അതിൽ അർത്ഥമില്ല,” ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് പറഞ്ഞു. ഒരാൾ കുറിച്ചത് “ഇത് കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ തമാശയായി തോന്നാം… അത് നിങ്ങൾക്ക് തന്നെ സംഭവിക്കുന്നതുവരെ ഉള്ളു. കാരണം വിശ്വാസവഞ്ചന വളരെ വേദനാജനകമായ കാര്യമാണ്” എന്നാണ്.
“അവളുടെ ശബ്ദത്തിലെ ദേഷ്യവും വേദനയും എനിക്ക് മനസ്സിലാകുന്നു,” മറ്റൊരു ഉപയോക്താവ് പറഞ്ഞു. ഒരു നെറ്റിസൺ അവൾ വളരെ വേദനിച്ചുവെന്നും അവനെ ഇപ്പോഴും സ്നേഹിക്കുന്നതിനാൽ അവന് ഒരു തലയിണ നൽകിയെന്നും വ്യക്തമാക്കി.
ഇതിനിടയിൽ ഒരാൾ തമാശയായി പറഞ്ഞു, “ഞാൻ അവന്റെ സഹപ്രവർത്തകനാണ്, അത് സത്യമാണ്, അവൾ എന്നെയും ബേബി എന്നാണ് വിളിക്കുന്നത്”.




