Oddly News

മുന്‍കാമുകി അബദ്ധത്തില്‍ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത് 6,000 കോടി; കണ്ടെത്താന്‍ പാടുപെട്ട് ഉടമ…!

തന്റെ മുന്‍ കാമുകി അബദ്ധവശാല്‍ വലിച്ചെറിഞ്ഞ 569 മില്യണ്‍ പൗണ്ട് (6,000 കോടി രൂപ) കണ്ടെത്താന്‍ യുവാവ് മാലിന്യം കുഴിക്കാനുള്ള നീക്കത്തില്‍. വെയ്ല്‍സില്‍ നടന്ന സംഭവത്തില്‍ ഹോവെല്‍സ് എന്നയാളുടെ 8,000 ബിറ്റ്‌കോയിനുകളുടെ രൂപത്തില്‍ ഒരു പഴയ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറിനുള്ളില്‍ സൂക്ഷിച്ചിരുന്ന തുകയാണ് കാമുകി വേസ്റ്റാണ് എന്ന് കരുതി ചവറിനൊപ്പം തള്ളിയത്.

താന്‍ ഒരു പഴയ ഹാര്‍ഡ് ഡ്രൈവ് വെയില്‍സിലെ ഒരു മാലിന്യക്കൂമ്പാരത്തില്‍ കൊണ്ടിട്ടതായി ഹാല്‍ഫിന എഡ്ഡി-ഇവാന്‍സ് പറഞ്ഞു. ഇതില്‍ ബിറ്റ്‌കോയിനുകള്‍ അടങ്ങിയിട്ടുണ്ടെന്ന് അറിയില്ലായിരുന്നെന്നും തന്റെ മുന്‍ കാമുകന്‍ തന്നോട് ആവശ്യപ്പെട്ടത് അനുസരിച്ചാണ് അവന്റെ വീട്ടിലെ വേസ്റ്റുകള്‍ താന്‍ ഇടേണ്ട സ്ഥലത്ത് വലിച്ചെറിഞ്ഞതെന്ന് യുവതി പറഞ്ഞു.

”ഒരു കമ്പ്യൂട്ടര്‍ ഭാഗം മറ്റ് ആവശ്യമില്ലാത്ത സാധനങ്ങള്‍ക്കൊപ്പം ഒരു കറുത്ത ചാക്കില്‍ ഇട്ടിരുന്നു. ഇത് എടുത്തുകളയാന്‍ അവന്‍ തന്നോട് അപേക്ഷിച്ചു. അതില്‍ എന്താണെന്ന് ഞാന്‍ നോക്കിയില്ല. മനസ്സില്ലാമനസ്സോടെ സ്‌കൂളിലേക്ക പോകുമ്പോള്‍ ഓട്ടത്തില്‍ വഴിയില്‍ പ്രാദേശിക ടിപ്പില്‍ അത് ഉപേക്ഷിച്ചു,” അവള്‍ പറഞ്ഞു.


ഹാര്‍ഡ് ഡ്രൈവ് കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എഡ്ഡി-ഇവാന്‍ പറയുന്നു. ”അവന്റെ ജോലികള്‍ അവന്‍ തന്നെയാണ് ചെയ്യേണ്ടത്. ഞാനല്ല, പക്ഷേ സഹായിക്കാനാണ് ഞാന്‍ അത് ചെയ്തത്. അത് നഷ്ടപ്പെട്ടത് എന്റെ തെറ്റല്ല. അവന്‍ തന്നെ അതു കണ്ടെത്തണം.”

മറുവശത്ത്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ കണ്ടെത്താനുള്ള അവസാന ശ്രമത്തില്‍ ഹോവല്‍സ് ഇപ്പോള്‍ ലോക്കല്‍ കൗണ്‍സിലിനെ കോടതി കയറ്റിയിരിക്കുകയാണ്. പ്രധാന പ്രശ്‌നം 110,000 ടണ്‍ മാലിന്യമാണ്. നഷ്ടമായ സമ്പത്ത് തിരികെ കിട്ടിയാല്‍ അതിന്റെ 10 ശതമാനം സംഭാവന ചെയ്യുമെന്നും ഹോവല്‍സ് പറയുന്നു.

മാലിന്യ സൈറ്റ് കുഴിക്കാന്‍ കൗണ്‍സില്‍ അനുവദിക്കണമെന്നതാണ് ഹോവല്‍സിന്റെ ആവശ്യം. തനിക്ക് ലഭിക്കാത്ത ഭാഗ്യത്തില്‍ ഹാവല്‍സ് വിഷമിക്കുമ്പോള്‍ തന്റെ രണ്ട് ആണ്‍മക്കളുടെ പിതാവാണ് അയാളെങ്കിലും അതിലെ ചില്ലിക്കാശ് തനിക്ക് വേണ്ടെന്നാണ് ഹാവല്‍സിന്റെ മുന്‍കാമുകി പറയുന്നത്.

2013 മുതല്‍ മാലിന്യം കുഴിക്കണമെന്ന് ഹോവെല്‍സിന്റെ അഭ്യര്‍ത്ഥനകള്‍ ലഭിക്കുന്നുണ്ടെന്നും പാരിസ്ഥിതിക അനുമതി പ്രകാരം ഖനനം സാധ്യമല്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും ന്യൂപോര്‍ട്ട് സിറ്റി കൗണ്‍സില്‍ അറിയിച്ചു. ‘സൈറ്റില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അധികാരമുള്ള ഏക സ്ഥാപനമാണ് കൗണ്‍സില്‍.