Featured Oddly News

എഐ റോബോട്ടിന്റെ കയ്യിൽനിന്ന് ബാഗ് അടിച്ചുമാറ്റി യുവതി: പിന്നെ സംഭവിച്ചത്… വീഡിയോ

എഐ റോബോട്ടിനെ അതിവിധഗ്ദമായി കബളിപ്പിക്കുന്ന ഒരു സ്ത്രീയുടെ രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. വൈറലായ വീഡിയോ ക്ലിപ്പിൽ, എഐ റോബോട്ടിന്റെ കയ്യിൽ നിന്ന് യുവതി ഒരു ബാഗ് മോഷ്ടിക്കുന്നതും തുടർന്ന് നടക്കുന്ന രസകരമായ സംഭവവികാസങ്ങളുമാണ് കാണുന്നത്.

കൈകൾ പുറകിലേക്കാക്കി അതിൽ ചുവന്ന നിറമുള്ള ബാഗ് നിറയെ സാധനങ്ങൾ പിടിച്ച് നിൽക്കുകയാണ് റോബോട്ട്. ഈ സമയം റോബോട്ടിന്റെ പിന്നിൽ ഒരു സ്ത്രീ വന്നു നിൽക്കുകയും ഉടൻ തന്നെ റോബോട്ടിന്റെ കൈയിൽ നിന്ന് ചുവന്ന ബാഗ് തട്ടിയെടുക്കയും സ്ത്രീ അത് തന്റെ തോളിൽ തൂക്കിയിട്ടിരിക്കുന്ന നീല നിറമുള്ള ബാഗിനുള്ളിൽ ആക്കുകയും ചെയ്യുന്നു. ശേഷം ഒന്നും സംഭവിച്ചിട്ടില്ലാത്ത രീതിയിൽ സ്ത്രീ തിരിഞ്ഞു നിൽക്കുന്നു.

ബാഗ് നഷ്ടപ്പെട്ടതും എന്താണ് സംഭവിച്ചതെന്ന് അറിയാതെ, റോബോട്ട് ആശയക്കുഴപ്പത്തോടെ ചുറ്റും നോക്കുന്നുണ്ട്. തന്റെ ബാഗ് എവിടെപ്പോയി എന്നറിയാനായി റോബോട്ട് അവിടെയെല്ലാം പരതുകയാണ്. ഉത്തരം തേടി പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ അത് ആ സ്ത്രീയെ നോക്കുന്നതും വീഡിയോയിൽ കാണാം., എന്നാൽ ബാഗിരിക്കുന്നത് യുവതിയുടെ തോളിൽ തൂക്കിയിരിക്കുന്ന നിറം മാറിയ ബാഗിനുള്ളിൽ ആയതിനാൽ, ബാഗ് എവിടെ പോയി എന്ന്‌ കണ്ടെത്താൻ റോബോട്ടിനു കഴിഞ്ഞില്ല.

“എഐ മനുഷ്യന് പകരമാകും” എന്ന അടിക്കുറിപ്പോടെ രണ്ട് ദിവസം മുമ്പ് @random.adult എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചത്. എന്നാൽ വീഡിയോ എഐ നിർമിതമാണെന്നാണ് വീഡിയോ കാണുമ്പോൾ തോന്നുന്നത്.

വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ, നിരവധിപേരാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തിയത്. “ഇത് സിലബസിന് പുറത്താണ്”, മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. “മുതലാളിയോട് ഞാൻ ഇനി എന്ത് പറയും” ഒരു ഉപയോക്താവ് തമാശരൂപേണ കമന്റിട്ടു.