Oddly News

വീഡിയോയില്‍ കണ്ടത് വിശ്വസിച്ചു; കാന്‍സര്‍ സുഖപ്പെടാന്‍ ദിവസം 13കപ്പ് കാരറ്റ് ജ്യൂസ്; ഒടുവില്‍ …

സോഷ്യല്‍മീഡിയകളില്‍ നിന്ന് കിട്ടുന്ന എല്ലാ അറിവുകളും വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ അതിന്റെ സത്യാവസ്ഥകളെക്കുറിച്ച് പലപ്പോഴും ആലോചിക്കാറുപോലും ഇല്ല. വണ്ണം കുറക്കാനും സൗന്ദര്യം വര്‍ധിപ്പിക്കാനും കാന്‍സര്‍പോലുള്ള ഏതു മാരക രോഗവും ഭേദമാകാനുമുള്‍പ്പടെ പല തരത്തിലുള്ള വീഡിയോകളും ഉപദേശങ്ങളും പ്രചാരത്തിലുണ്ട്. നാമാകട്ടെ അതിന്റെ ശരിതെറ്റുകളെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതെ അത് ഷെയര്‍ ചെയ്യുകയും ചെയ്യും. അതുപോലെ ഒരു വിഡീയോ കണ്ട് കാന്‍സര്‍ രോഗത്തെ മാറ്റാമെന്നു വിശ്വസിച്ച ഒരു യുവതിയെക്കുറിച്ചുള്ള വാര്‍ത്തയാണിത്.

യുകെ സ്വദേശിയായ 39കാരി ഐറീന സ്റ്റോയ്നോവയാണ് വീഡിയോ കണ്ട് അബദ്ധത്തില്‍ ചാടിയത്. 2021മുതല്‍ കാന്‍സര്‍ ബാധിതയായിരുന്ന ഐറീന ള്ഈ വഡിയോ കണ്ട് തന്റെ ചികിത്സ മാത്രമല്ല മരുന്നുപോലും നിര്‍ത്തി. കീമോതെറാപ്പിപോലും ഉപേക്ഷിച്ചായിരുന്നു ഐറീനയുടെ ജീവിതം. കാരറ്റ് ജ്യൂസ് കുടിച്ചാല്‍ കാന്‍സര്‍ ഭേദമാകുമെന്ന വീഡിയോ കണ്ട് ഇവര്‍ കാരറ്റ് ജ്യൂസ് കുടിക്കാനാരംഭിച്ചു. അതിനായി പ്രത്യേക ജ്യൂസര്‍വരെ വാങ്ങി.
തുര്‍ന്ന് ജ്യൂസ് ഡയറ്റ് ആരംഭിക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ കുടിച്ചത് കാരറ്റ് ജ്യൂസായിരുന്നു.

യുവത വീഡിയോയില്‍ പറയുന്നതനുസരിച്ച് 13കപ്പ് കാരറ്റ് ജ്യൂസാണ്ദിവസസേന കുടിച്ചത്. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഐറീന കൂടുതല്‍ അവശയായി, നില വഷളായി . പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം ഭേദമാകാന്‍ മരുന്നുകളും കീമോയും ഉപേക്ഷിച്ചുള്ള സാഹസം ഐറീനയുടെ രോഗത്തെ ഏറ്റവും മോശം അവസ്ഥയിലെത്തിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഐറീനയുടെ ശ്വാസകോശത്തിലും അടിവയറ്റിലും കാലുകളിലും ഫ്ലൂയിഡ് നിറഞ്ഞു, ശരീരത്തിലുടനീളം വീക്കവും വന്നു. ഇപ്പോള്‍ തന്റെ ആരോഗ്യാവസ്ഥ മോശമായതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ഐറീന. സോഷ്യല്‍മീഡിയ വൈറല്‍ വീഡിയോസ് കണ്ടുള്ള സ്വയം ചികിത്സ ഏതായാലും ഐറീന നിര്‍ത്തി. രോഗങ്ങള്‍ക്ക് അവ അര്‍ഹിക്കുന്ന ശാസ്ത്രീയ ചികിത്സ നല്‍കാതെ സോഷ്യല്‍ മീഡിയാ ‘ഡോക്ടര്‍’മാരെ ആയ്രിക്കുന്ന എല്ലവര്‍ക്കും രു പാഠമാണ് ഐറീനയുടെ അനുഭവം.