Oddly News

ജനിപ്പിച്ച പിതാവിനെ യുവതി ഒടുവില്‍ കണ്ടെത്തി; മൂന്ന് വര്‍ഷമായി അവളുടെ ഫേസ്ബുക്ക് ഫ്രണ്ട്…!

ദത്തെടുക്കലിന് ഇരയായി സ്വന്തം മാതാപിതാക്കളെ തെരഞ്ഞിരുന്ന സ്ത്രീ പിതാവിനെ ഫേസ്ബുക്ക് ഫ്രണ്ട്‌സ് ലിസ്റ്റില്‍ നിന്നും കണ്ടെത്തി. ദത്തെടുക്കലിന് ഇരയായ ജോര്‍ജിയയിലെ തമുന മുസെരിഡ്സെ എന്ന സ്ത്രീയാണ് പിതാവ് ഫേസ്ബുക്ക് ഫ്രണ്ടാണെന്ന് അറിയാതെ അച്ഛനെ തപ്പിക്കൊണ്ടിരുന്നത്. തന്നെ വളര്‍ത്തിയ സ്ത്രീ മരിച്ചതിനെ തുടര്‍ന്നാണ് 2016ല്‍ മുസെരിഡ്സെയുടെ തിരച്ചില്‍ ആരംഭിച്ചത്.

ഒരു ദിവസം വീട് വൃത്തിയാക്കുന്നതിനിടയില്‍, അവളുടെ ജനന സര്‍ട്ടിഫിക്കറ്റ് കണ്ടെത്തി, പക്ഷേ അതിലെ തെറ്റായ ജനനത്തീയതി ശ്രദ്ധയില്‍പെട്ടതോടെ താന്‍ ദത്തെടുക്കലിന്റെ ഇരയാണോ എന്ന സംശയത്തിലേക്ക് നയിച്ചു. കുറച്ച് തെരച്ചിലിനുശേഷം, മുസെരിഡ്‌സേ അവളുടെ ജന്മമാതാപിതാക്കളുമായി അനുരഞ്ജനം നടത്താമെന്ന പ്രതീക്ഷയില്‍ വെഡ്‌സെബ് അല്ലെങ്കില്‍ ‘ഐ ആം സേര്‍ച്ചിംഗ്’ എന്ന പേരില്‍ ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് സ്ഥാപിച്ചു. ഇതിന് ഫേസ്ബുക്കില്‍ ഒരു പ്രതികരണമുണ്ടായി.

തന്റെ അമ്മായി 1984 സെപ്തംബറില്‍ ടിബിലിസിയില്‍ വെച്ച് ഗര്‍ഭം ധരിച്ചിരുന്ന വിവരം മറച്ചുവെച്ചതായി അവകാശപ്പെടുന്ന ഒരു സന്ദേശം ജോര്‍ജിയയിലെ ഗ്രാമപ്രദേശത്തുള്ള ഒരു സ്ത്രീയില്‍ നിന്ന് അവള്‍ക്ക് ഈ വര്‍ഷം ലഭിച്ചു. അതില്‍ പറഞ്ഞ ജനനത്തീയത് മുസെരിഡ്സെയുടെ യഥാര്‍ത്ഥ ജനനത്തീയതിയുമായി പൊരുത്തപ്പെടുന്നതായിരുന്നു.

കുറച്ച് കത്തിടപാടുകള്‍ക്ക് ശേഷം, പേര് വെളിപ്പെടുത്താത്ത സ്ത്രീ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ സമ്മതിച്ചതോടെ ഇരുവരും അടുത്ത ബന്ധുക്കളാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇത് മുസെരിഡ്സെയെ സ്വന്തം അമ്മയുടെ അരികില്‍ എത്തിച്ചു. ആദ്യം കാണുമ്പോള്‍ അവള്‍ നിലവിളിച്ചു. താന്‍ പ്രസവിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. അമ്മയുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ച്ചയെക്കുറിച്ച് മുസെരിഡ്‌സെ പറഞ്ഞു. പിന്നീട് മുസെരിഡ്‌സേ വീണ്ടും അവളുടെ അമ്മയെ അഭിമുഖീകരിക്കുകയും സത്യം അംഗീകരിക്കാന്‍ അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. പിന്നീട് അവരില്‍ നിന്നും അച്ഛന്റെ പേരും കണ്ടെത്തി. അത് ഗുര്‍ഗന്‍ ഖോരവ എന്ന മനുഷ്യനായിരുന്നു.

രണ്ടുമാസത്തെ തെരച്ചിലിനൊടുവില്‍ അവള്‍ അദ്ദേഹത്തെ ഫേസ്ബുക്കില്‍ നിന്നും കണ്ടെത്തി. മൂന്ന് വര്‍ഷമായി പിതാവ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ അയാള്‍ തന്നെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി. തന്റെ അമ്മ ഗര്‍ഭിണിയാണെന്ന് പോലും അദ്ദേഹം അറിഞ്ഞിരുന്നില്ല എന്നാണ് മുസെരിഡ്‌സേ പറഞ്ഞത്. ഇത് അദ്ദേഹത്തിന് വലിയ അത്ഭുതമായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അച്ഛന്‍-മകളും താമസിയാതെ ഖോരവയുടെ ജന്മനാട്ടില്‍ കണ്ടുമുട്ടി. അവിടെ മുസെരിഡ്സെ അവളുടെ കസിന്‍മാരെയും അര്‍ദ്ധസഹോദരങ്ങളെയും പരിചയപ്പെടുത്തി.

തന്റെ പിതാവിന്റെ എല്ലാ മക്കളില്‍ നിന്നും ഏറ്റവും അടുപ്പമുള്ള സാദൃശ്യം മുസെരിഡ്സെയ്ക്ക് ആയിരുന്നു. വിവാഹിതയായി ഒരു കുട്ടി ഉണ്ടായതില്‍ അമ്മ ലജ്ജിക്കുന്നതായും മുസെരിഡ്‌സേ കണ്ടെത്തി. അവള്‍ തന്റെ ഗര്‍ഭം മറച്ചുവെക്കുകയും ഒടുവില്‍ കുഞ്ഞിനെ രഹസ്യമായി ഒഴിവാക്കാന്‍ അടുത്തുള്ള നഗരത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നെന്നും മുസെരിഡ്‌സേ കണ്ടെത്തി.