Lifestyle

ബൈക്ക്സ്റ്റണ്ട് ശ്രമം ദുരന്തത്തിൽ കലാശിച്ചു, യുവതിയുടെ നിലവിളി- വൈറല്‍ വീഡിയോ

മോട്ടോർ സൈക്കിൾ സ്റ്റണ്ട് റൈഡിംഗ്, ആവേശമുണർത്തുന്ന ഒരു കായിക വിനോദമാണെങ്കിലും, വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാതെ റൈഡിംഗ് നടത്തുന്നത് അത്യന്തം അപകടകരമാണ്. സ്റ്റണ്ട് റൈഡർമാർ സാധാരണയായി ഭാരം കുറഞ്ഞതും മോഡേണുമായ ബൈക്കുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന് വൈദഗ്ദ്ധ്യം, ശാരീരിക ക്ഷമത, പോസിറ്റീവ് മാനസികാവസ്ഥ എന്നിവ അത്യാവശ്യമാണ്.

ഒരു മോട്ടോർ സൈക്കിൾ സ്റ്റണ്ട് ഉൾപ്പെടുന്ന ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഇപ്പോള്‍ വൈറലാണ്. ഈ വീഡിയോ 30 ദശലക്ഷത്തിലധികം കാഴ്ചകള്‍ നേടി. തിരക്കേറിയ റോഡിൽ ഒരു റൈഡറും പിന്നിലിരിക്കുന്ന യാത്രക്കാരിയും ഉയർന്ന അപകടസാധ്യതയുള്ള വീലി ( ബൈക്കിന്റെ മുൻ ചക്രം ഉയർത്തി പിൻചക്രത്തിൽ ബാലൻസ് ചെയ്യുന്ന സ്റ്റണ്ട്- wheelie) ചെയ്യാന്‍ ശ്രമിക്കുകയാണ്. പെട്ടെന്നുള്ള ആക്സിലറേഷൻ കാരണം ബൈക്ക് മുന്നോട്ട് കുതിക്കുന്നതിനിടെ യുവതി മോട്ടോർ സൈക്കിളിന്റെ സീറ്റിനും പിൻ ചക്രത്തിനും ഇടയിൽ കുടുങ്ങി. ഇതില്‍നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിയില്‍ യുവതി നിലവിളിക്കുന്നതും കാണാം.

റൈഡറോ യുവതിയോ ഹെൽമെറ്റ് പോലും ധരിച്ചിട്ടില്ല. പുറകിൽ നിന്ന് അതിവേഗം വരുന്ന വാഹനങ്ങൾ വരുന്ന റോഡിന് നടുവിലാണ് സ്റ്റണ്ട് നടത്തിയത്. മോട്ടോർസൈക്കിൾ സ്റ്റണ്ടുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ചും സുരക്ഷാ സംവിധാനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ഈ സംഭവം ഓർമ്മപ്പെടുത്തുന്നു. നേരത്തേ ബെംഗളൂരു അശ്രദ്ധമായി വണ്ടിയോടിച്ചതിന് 24 പേരെ പോലീസ് പിടികൂടിയിരുന്നു.