Oddly News

യഥാർത്ഥ ഹീറോ ഇവരാണ്! കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്ക് വീണ നായയെ രക്ഷിക്കുന്ന സ്ത്രീ: കയ്യടിച്ച് നെറ്റിസൺസ്

രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട വീഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ കാണികളുടെ കയ്യടി ഏറ്റുവാങ്ങാറുണ്ട്. ഇപ്പോഴിതാ ബ്രസീലിൽ നിന്നും പുറത്തുവരുന്ന സമാനമായ ഒരു വീഡിയോയാണ് നെറ്റിസൺസിന്റെ പ്രശംസ ഏറ്റുവാങ്ങുന്നത്. കെട്ടിടത്തിനു മുകളിൽ തൂങ്ങി കിടന്ന ഒരു നായയെ കാർഡ്ബോർഡ് പെട്ടിയുപയോഗിച്ച് താഴത്തെ നിലയിൽ നിന്നുകൊണ്ട് ഒരു സ്ത്രീ അതിവിദ്ധമായി രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്.

@crazy clips എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു നായ മുകളിലുള്ള ഒരു നിലയുടെ ജനാലയിൽ കുടുങ്ങി കിടക്കുന്നതാണ് കാണുന്നത്. ഏതു നിമിഷവും താഴെ പോകുമെന്ന ഭീതിയിൽ നായ കൈകാലുകൾ ഇട്ടടിക്കുന്നതും വീഡിയോയിൽ കാണാം. ഈ സമയം നായ വീഴുമെന്ന് മനസിലാക്കിയ ഒരു യുവതി ഒരു കാർഡ്‌ബോർഡ് ബോക്‌സ് ശ്രദ്ധാപൂർവം സ്ഥാപിച്ച് താഴെയുള്ള നിലയുടെ ഒരു ജനാലയ്ക്കരികിൽ നിൽക്കുകയാണ്.

കെട്ടിടത്തിലെ മറ്റു താമസക്കാർ അത്ഭുതത്തോടെ സംഭവം വീക്ഷിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് നായയുടെ പിടി നഷ്‌ടപ്പെടുകയും കുത്തനെ അത് താഴേക്ക് പതിക്കുകയും ,യുവതി കാർഡ്ബോർഡ് പെട്ടി നീട്ടി നായയെ താഴെ വീഴാതെ രക്ഷിക്കുകയും ചെയ്യുന്നതാണ് കാണുന്നത്. ഭയന്ന് വിറച്ച നായയെ യുവതി ആശ്വസിപ്പിക്കുന്നതും വീഡിയോയുടെ ഒടുവിൽ കാണുന്നുണ്ട്. , കണ്ടുനിന്ന ആളുകൾ ഇതെല്ലാം കണ്ട് കയ്യടിക്കുന്നതും വീഡിയോയുടെ പശ്ചാത്തലത്തിൽ കേൾക്കാം.

വീഡിയോ വൈറലായതോടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ സ്ത്രീയുടെ പെട്ടെന്നുള്ള പ്രവൃത്തിയേയും അനുകമ്പയെയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി. ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, “എല്ലാ നായകന്മാരും ക്യാപ്സ് ധരിക്കില്ല.
എന്നാണ്. ” മറ്റൊരാൾ “നല്ല കാര്യം, അവൾ ആ നായയുടെ വലിപ്പമുള്ള പെട്ടി കണ്ടുപിടിച്ച് അതിനെ രക്ഷിക്കാൻ തയ്യാറായി നിന്നു.” എന്നായിരുന്നു കുറിച്ചത്. ചിലർ നായുടെ പ്രവർത്തിയിൽ ആശയക്കുഴപ്പത്തിലായി, “എന്നാലും നായ എങ്ങനെ അവിടെ എത്തി?” “എന്തിനാണ് അത് കെട്ടിടത്തിന്റെ ഈ ഭാഗത്തേക്ക്‌ എത്തിയത്? എന്നാണ് ചോദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *