Oddly News

ഐസ്‌ക്രീമിൽ മനുഷ്യവിരൽ കണ്ടെത്തിയതിനു പിന്നാലെ ഐസ്‌ക്രീം ടബ്ബിനുള്ളിൽ പഴുതാര- വീഡിയോ

ബട്ടർസ്‌കോച്ച് കോൺ ഐസ്‌ക്രീം കഴിക്കുന്നതിനിടെ ഒരു മുംബൈക്കാരൻ മനുഷ്യവിരൽ കണ്ടെത്തിയതിന് കുറച്ച് ദിവസങ്ങൾക്കുമുമ്പാണ്. ഇപ്പോഴിതാ നോയിഡയില്‍ ഒരു യുവതി ഓൺലൈനിൽ ഓർഡർ ചെയ്ത അമുൽ വാനില ഐസ്‌ക്രീം ടബ്ബിനുള്ളിൽ ഒരു കണ്ടെത്തിയത് ഒരു പഴുതാരെയെയാണ്.

നോയിഡ സെക്ടർ 12-ൽ താമസിക്കുന്ന ദീപ എന്ന യുവതി ബ്ലിങ്കിറ്റ് വഴി അമുൽ വാനില ഐസ്ക്രീമിന് ഓർഡർ നൽകിയിരുന്നു. ഐസ്‌ക്രീം ടബ് കിട്ടിയശേഷം തുറന്നപ്പോഴാണ് അതിനുള്ളിൽ ചത്തു മരവിച്ച പഴുതാരയെ കണ്ടത്. തുടർന്ന് ദീപ സോഷ്യൽ മീഡിയയിൽ ഇതിന്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും തനിക്കുണ്ടായ അനുഭവം വിവരിക്കുകയും ചെയ്തു. പെട്ടെന്ന് വീഡിയോ വൈറലായി. ഓണ്‍ലൈന്‍ കമ്പനി അവര്‍ വാങ്ങിയ പണം തിരികെ നൽകാനും അന്വേഷണം ആരംഭിക്കാനും തീരുമാനിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് അമുൽ കമ്പനിയും ദീപയെ അറിയിച്ചു.

വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ഭക്ഷ്യവകുപ്പിലെ ഉദ്യോസ്ഥര്‍ ചോദ്യം ചെയ്യലിനായി ദീപയുടെ വീട്ടിലെത്തി. തുടർന്ന്, മലിനമായ ഐസ്ക്രീം ടബ് അയച്ച സെക്ടർ -22 ലെ ബ്ലിങ്കിറ്റിന്റെ സ്റ്റോറിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. വൃത്തിഹീനവും പൊടിപിടിച്ചതുമായ സ്റ്റോറിൽ ഗുരുതരമായ ശുചിത്വ പ്രശ്നമുണ്ട്. ഐസ്ക്രീമിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.