ഹസ്സനിലെ തിരക്കേറിയ സെൻട്രൽ ബസ് സ്റ്റാൻഡിൽ ആയുധവുമായി ഓടുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ നെറ്റിസൺസിനിടയിൽ ഞെട്ടൽ സൃഷ്ടിക്കുന്നത്.
സംഭവം കണ്ടുനിന്നവരിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങളാണ് വൈറലായിക്കൊണ്ടിരിയ്ക്കുന്നത്. താൻ ജോലി ചെയ്തിരുന്ന ഹോട്ടൽ കാഷ്യർ തന്നോട് മോശമായി പെരുമാറിയത് യുവതി ഭർത്താവിനെ അറിയിച്ചതിനെ തുടർന്നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
കാഷ്യറുടെ പെരുമാറ്റത്തിൽ പ്രകോപിതനായ ഭർത്താവ് ഇരുമ്പ് ആയുധവുമായി എത്തി കാഷ്യറെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സംഭവം കൈവിട്ടു പോകുമെന്ന് മനസ്സിലാക്കിയ യുവതി ഭർത്താവിൽ നിന്ന് വെട്ടുകത്തി തട്ടിയെടുത്ത് ഓടുകയും ഇതിലൂടെ വലിയ ഒരു അപകടം തടയുകയുമായിരുന്നു.
വൈറൽ വീഡിയോയിൽ, ഭർത്താവ് എതിരാളികളെ വാക്കാൽ അധിക്ഷേപിക്കുമ്പോൾ സ്ത്രീ അത് തടയുന്നത് കാണാം. ഏതായാലും സംഭവത്തിൽ ഉൾപ്പെട്ട ആളുകളുടെ കൃത്യമായ പശ്ചാത്തലം വ്യക്തമല്ല, ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ ഔദ്യോഗിക പരാതിയൊന്നും ലഭ്യമായിട്ടില്ല.
വിചിത്രമായ സംഭവം നെറ്റിസൺമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. പൊതുസ്ഥലത്ത് അരങ്ങേറിയ നാടകീയ രംഗങ്ങളിൽ നിരവധി പേരാണ് ആശ്ചര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.