Oddly News

20 വര്‍ഷം പ്രേതവുമായി പ്രണയത്തില്‍, അവനൊപ്പം ഉറങ്ങുകയും ചെയ്തു; മുഖം കണ്ടതോടെ എല്ലാം അവസാനിപ്പിച്ചു…!

representational image
പ്രേതവുമായി പ്രണയത്തിലാകുകയും അതിനൊപ്പം ഉറങ്ങുകയും ചെയ്തിരുന്ന സ്ത്രീ ഒടുവില്‍ പ്രേതത്തിന്റെ മുഖം കണ്ടു ഭയന്നതോടെ ബന്ധം അവസാനിപ്പിച്ചു. കൊളംബിയയില്‍ നിന്നുള്ള പൗള ഫ്‌ലോറസ് എന്ന സ്ത്രീയാണ് 20 വര്‍ഷമായി താന്‍ ഒരു പ്രേതത്തിനൊപ്പമുള്ള ജീവിതം അവസാനിപ്പിച്ചത്.

പിശാചിന്റെ ഭയാനകമായ മുഖം കണ്ടതോടെയാണ് ‘ബന്ധം’ വഷളായത്. പ്രേതവുമായുള്ള തന്റെ ബന്ധം ചെറുപ്പത്തില്‍ തുടങ്ങിയെന്നും രണ്ട് പതിറ്റാണ്ടുകള്‍ ഒരുമിച്ച് ആവേശഭരിതമായ രാത്രികള്‍ നയിച്ചെന്നും പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാനലായ കനാല്‍ 1 ലെ ടിവി ഷോ സിന്‍ കരേറ്റയിലാണ് അവര്‍ തന്റെ പ്രണയവിവരം വെളിപ്പെടുത്തിയത്. ‘പല്ലുകളും ഒരു ഗാര്‍ഗോയിലിന്റെ മുഖവുമുള്ള’ ഒരു വലിയ പുരുഷരൂപമായിരുന്നു അതെന്നും അവനുമായി ഇനി ഒരു ബന്ധവും വേണ്ടെന്ന് തീരുമാനിച്ചെന്നും പറഞ്ഞു.

ഷോയുടെ അവതാരകന്‍ ജുവാന്‍ ഡീഗോ അല്‍വിറയോട് തങ്ങള്‍ ഇരുവരും തമ്മിലുള്ള ബന്ധം എങ്ങനെ ആരംഭിച്ചുവെന്നും അവര്‍ വിശദീകരിച്ചു. ”ഒരു ദിവസം, ഞാന്‍ കിടന്നുറങ്ങുമ്പോള്‍, എന്റെ കാലില്‍ നിന്ന് നെഞ്ചിലേക്ക് ഒരു കൈ നീങ്ങുന്നത് അനുഭവപ്പെട്ടു, അത് വിചിത്രമായി, ഞാന്‍ ഭയപ്പെട്ടു, ആ നിമിഷം മുതല്‍, പിന്നീട് പതിവായി വരാന്‍ തുടങ്ങി.” അവര്‍ പറഞ്ഞു. അവന്റെ മുഖം അവള്‍ കാണുന്നതുവരെ എല്ലാ രാത്രിയിലും അവന്‍ വരുമായിന്നെന്നും അവര്‍ പറഞ്ഞു.

അതേസമയം സൈക്കോളജിസ്റ്റ് മാര്‍ട്ടിസ മോണ്ടെലെഗ്രെ, ഫ്ളോറസിന്റെ കേസ് ‘സാധാരണമല്ല’ എന്ന് അവകാശപ്പെട്ടു. ‘വാസ്തവത്തില്‍, പൈശാചിക കേസുകള്‍ അങ്ങേയറ്റം ഒറ്റപ്പെട്ടതാണെന്നും പറഞ്ഞപ്പോള്‍ പാരാ സൈക്കോളജിസ്റ്റ് ജെയ്റോ ഉര്‍ബെക്സ്, ഫ്ളോറസിന്റെ അക്കൗണ്ട് വിശ്വസനീയമാണെന്ന് പ്രതികരിച്ചു. അവള്‍ ഒരു ‘ഗന്ധര്‍വ്വനുമായി’ ബന്ധത്തിലായിരിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്.