അറുപത്താറാമത്തെ വയസ്സില്‍ തന്റെ പത്താമത്തെ കുഞ്ഞിന് ജന്മം നല്‍കി ജര്‍മന്‍ വനിത. കഴിഞ്ഞയാഴ്ചയാണ് 9 മക്കളുള്ള അലക്‌സാന്‍ഡ്രിയ തന്റെ പത്താമത്തെ ആൺകുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് ഫിലിപ്പ് എന്ന് പേര് നല്‍കി.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞിന് 3 കിലോ തൂക്കമുണ്ട്.ഈ പ്രായത്തില്‍ ഗര്‍ഭധാരണം ബുദ്ധിമുട്ടാണെന്ന് അറിയാമായിരുന്നുവെന്നും ഐ വി എഫ് പോലെയുള്ള മാര്‍ഗങ്ങളെ ആശ്രയിക്കാതെയാണ് ഗര്‍ഭിണിയായതെന്നും അലക്‌സാന്‍ഡ്രിയ വിശദീകരിച്ചു. വലിയ കുടുംബമെന്നതില്‍ കാര്യമില്ല. കുട്ടികളെ നന്നായി വളര്‍ത്തുന്നതാണ് പ്രധാനമെന്നും അവര്‍ പറയുന്നു.
അലക്‌സാന്‍ഡ്രിയയുടെ മൂത്ത മകന് 46 വയസ്സാണ് പ്രായം. ഇളയകുട്ടിയ്ക്ക് 2 വയസ്സും. താന്‍ ഇപ്പോഴും 35 കാരിയെ പോലെ തോന്നുന്നുവെന്നും അവര്‍ വ്യക്തമാക്കി. അലക്‌സാന്‍ഡ്രിയയുടെ പ്രായവും സിസേറിയന്റെ എണ്ണവും വെല്ലുവിളിയായിരുന്നുവെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ഗര്‍ഭകാലം വളരെ മികച്ച രീതിയിലാണ് ഇവര്‍ പൂര്‍ത്തീകരിച്ചത്. വളരെ ആരോഗ്യകരമായ ഭക്ഷണമാണ് ഞാന്‍ കഴിക്കുന്നത്. ദിവസവും ഒരു മണിക്കൂര്‍ നീന്തലിനായി മാറ്റിവെക്കും . 2 മണിക്കൂര്‍ ഓടും. മദ്യപിക്കില്ല. പുകവലിക്കില്ല. ഗര്‍ഭനിരോധന മരുന്നുകളും ഉപയോഗിച്ചിട്ടില്ലെന്നും അലക്‌സാന്‍ഡ്രിയ പറയുന്നു.