Oddly News

ഭര്‍ത്താവിന് പരസ്ത്രീബന്ധമുണ്ടെന്ന് ചാറ്റ്‌ബോട്ട് പറഞ്ഞു ; വിശ്വസിച്ച ഭാര്യ വിവാഹമോചനത്തിന്

ഓപ്പണ്‍ എഐ യുടെ ചാറ്റ്‌ബോട്ട് ഒരുപാട് കാര്യങ്ങള്‍ക്ക് മികച്ചതാണ്. എന്നിരുന്നാലും നിങ്ങള്‍ അന്ധമായി വിശ്വസിക്കുകയാണെങ്കില്‍ ചിലപ്പോള്‍ അത് നിങ്ങളുടെ ജീവിതം തന്നെ നശിപ്പിക്കും. അടുത്തിടെ ഗ്രീക്ക് ടിവി മോണിംഗ് ഷോ ടു പ്രോയ്‌നോയില്‍ പ്രത്യക്ഷപ്പെട്ട ഒരു ഗ്രീക്കുകാരന്‍ ചാറ്റ്ജിപിടി ഒരു കപ്പ് കാപ്പിയിലെ അടിയില്‍ അടിഞ്ഞ മട്ടിനെ വ്യാഖ്യാനിച്ച് തന്നെ പരസ്ത്രീ ബന്ധമുള്ളയാളായി ചിത്രീകരിച്ച് തന്റെ ദാമ്പത്യം തകര്‍ത്തതായി പരാതിപ്പെട്ടു. ടാസ്സോഗ്രാഫി കലയില്‍ ഒരുതരം ആധുനിക ട്വിസ്റ്റാണ് ഇയാള്‍ക്ക് വിനയായത്.

ആ മനുഷ്യന്റെ ഭാര്യ രണ്ടുപേര്‍ക്കും കാപ്പി കപ്പിലേക്ക് ഒഴിച്ച ശേഷം കാപ്പിയിലെ അടിയുന്ന മട്ടിന്റെ ഡിസൈന്‍ അടിസ്ഥാനപ്പെടുത്തിയുള്ള ജ്യോതിഷ പ്രവചന ത്തി നായി ചാറ്റ്‌ബോട്ടിന് വായിക്കാന്‍ അതിന്റെ ചിത്രം ഇട്ടുകൊടുത്തു. പാറ്റേണ്‍ പഠിച്ച് ചാറ്റ്‌ബോട്ട് കൊടുത്ത വിവരം സ്ത്രീയുടെ ഭര്‍ത്താവിന് മറ്റു സ്ത്രീകളുമായി ബന്ധമു ണ്ടെന്നായിരുന്നു. ചാറ്റ് ബോട്ടിനെ അമിതമായി വിശ്വസിച്ചിരുന്ന സ്ത്രീ ചാറ്റ്‌ബോട്ട് നല്‍ കിയ വിശദീകരണം ശരിയാണോ തെറ്റാണോ എന്ന് നോക്കാതെ തന്നെ ഭര്‍ത്താവു മായി വിവാഹമോചനം തീരുമാനിച്ചു.

ഇംഗ്‌ളീഷ് അക്ഷരമാലയിലെ ‘ഇ’ അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാരിയായ ഒരു നിഗൂഡ സ്ത്രീയെക്കുറിച്ചാണ് ഭര്‍ത്താവ് സങ്കല്‍പ്പിക്കുന്നത് എന്നും അവരുമായി ഒരു ബന്ധം ആരോപിക്കാനും ആവശ്യപ്പെട്ടു. കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി ഭാര്യയുടെ കാപ്പിയിലെ കാപ്പിപ്പൊടിയുടെ ഡിസൈനെക്കുറിച്ചുള്ള ചാറ്റ്‌ബോട്ടിന്റെ വ്യാഖ്യാനം, അവളുടെ ഇണ അവളെ വഞ്ചിക്കുകയാണ് എന്നായിരുന്നു. ഭര്‍ത്താവിനെക്കാള്‍ ചാറ്റ്‌ബോട്ടിനെ വിശ്വസിച്ച അവര്‍ ഭര്‍ത്താവുമായി വിവാഹബന്ധം വേര്‍പെടുത്താന്‍ ഹര്‍ജി ഫയല്‍ ചെയ്തു.

വേര്‍പിരിയലിന് സമ്മതിക്കാന്‍ വിസമ്മതിച്ച പാവപ്പെട്ട ഭര്‍ത്താവിന് മൂന്ന് ദിവസത്തിന് ശേഷം വിവാഹമോചന രേഖകള്‍ നല്‍കി. ഒരു എഐ ചാറ്റ്ബോട്ട് ഉന്നയിച്ച അവകാശവാദങ്ങള്‍ക്ക് നിയമപരമായ നിലയൊന്നും ഇല്ലാത്തതിനാലും കുറ്റം തെളിയിക്കപ്പെടുന്നതുവരെ തന്റെ ക്ലയന്റ് നിരപരാധിയായതിനാലും വിവാഹമോചന നടപടികളെ എതിര്‍ക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മുന്നറിയിപ്പ് നല്‍കി. വിചിത്രമായ വിവാഹമോചന കേസ് ഗ്രീസില്‍ വൈറലാണ്. എന്തായാലും ടാസ്സോഗ്രാഫി പ്രാക്ടീഷണര്‍മാര്‍ക്കും ഇതൊരു പാഠമാണ്.

Leave a Reply

Your email address will not be published. Required fields are marked *