Good News

മകള്‍ പോലീസ് ഓഫീസറായി, പിതാവിന്റ കൊലയാളിയെ കുടുക്കാൻ, 25വർഷങ്ങൾക്ക് ശേഷം പ്രതി പിടിയില്‍

ഒന്‍പതു വയസ്സുള്ളപ്പോള്‍ തന്റെ അച്ഛനെ വെടിവച്ചു കൊലപ്പെടുത്തി രക്ഷപ്പെട്ട കൊലയാളിയെ പിടികൂടാനായി കഷ്ടപ്പെട്ട് വിദ്യാഭ്യാസം നേടി പോലീസ് ഓഫീസറായി 25 വർഷങ്ങൾക്ക് ശേഷം അയാളെ അഴിക്കുള്ളിലാക്കിയ ഒരു പെണ്‍പുലിയുടെ കഥയാണിത്.

1999 ഫെബ്രുവരി 16-ന്, ബ്രസീലിയൻ നഗരമായ ബോവ വിസ്റ്റയിലെ ഒരു ബാറിൽ നടന്ന കടം വാങ്ങിയ 29 ഡോളറിനെക്കുറിച്ചുള്ള തര്‍ക്കിനൊടുവിലാണ് ഗിവാൾഡോ ജോസ് വിസെന്റ് ഡി ഡ്യൂസ് എന്നയാള്‍ വെടിയേറ്റ് മരിച്ചത്. റൈമുണ്ടോ ആൽവ്സ് ഗോമസ് എന്നയാളാണ് പോയിൻ്റ്-ബ്ലാങ്ക് റേഞ്ചിൽ അഞ്ച് കുട്ടികളുടെ പിതാവായ ഗിവാൾഡോയെ തലയ്ക്ക് വെടിവച്ചുകൊന്നത്. സംഭവത്തിനുശേഷം ഗോമസ് സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി, അയാൾ ഒരിക്കലും പിടിക്കപ്പെട്ടില്ല. ഗിവാൾഡോയുടെ ദുഃഖിതരായ കുടുംബം കൊലയാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന പ്രതീക്ഷ കൈവിട്ടില്ല, എന്നാല്‍ അതിനുള്ള നിയോഗം മരിക്കുമ്പോൾ ഒമ്പത് വയസ്സ് മാത്രം പ്രായമുള്ള ഗിസ്ലെയ്ൻ സിൽവ ഡി ഡ്യൂസ് എന്ന മൂത്ത മകൾക്കായിരുന്നു.

അഞ്ച് മക്കളിൽ മൂത്തവൾ എന്ന നിലയിൽ, ഗിസ്ലെയ്‌ന് അവളുടെ ഇളയ സഹോദരങ്ങളെ പരിപാലിക്കാനും വീട്ടിലെ ജോലികൾ ചെയ്യാനും അമ്മയെ സഹായിക്കേണ്ടിവന്നു, പക്ഷേ അവൾ ഒരിക്കലും തന്റെ പഠനത്തെ ഉപേക്ഷിച്ചില്ല. അവളുടെ മുന്നില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നു. ഒരു ദിവസം തന്റെ പിതാവിന്റെ കൊലയാളിയെ പിടികൂടി തന്റെ മുഴുവൻ കുടുംബത്തെയും ആശ്വസിപ്പിക്കുന്നത് അവള്‍ സ്വപ്നം കണ്ടു.

പതിനെട്ടാം വയസ്സിൽ, ഹൈസ്കൂള്‍ വിദ്യാസത്തിനുശേഷം നേടിയ ശേഷം, ഗിസ്ലെയ്ൻ നിയമ സ്കൂളിൽ ചേരുകയും ഏഴു വർഷത്തിന് ശേഷം അവര്‍ അഭിഭാഷകയായി . എന്നിരുന്നാലും, 2022-ൽ, ഒരു പോലീസ് ഓഫീസറാകുന്നതിനായി അവൾ തന്റെ അഭിഭാഷകജീവിതം ഉപേക്ഷിച്ചു, രണ്ട് വർഷത്തിന് ശേഷം, 2024ല്‍ അവൾ പരീക്ഷയിൽ വിജയിക്കുകയും ഔദ്യോഗികമായി സ്റ്റേറ്റ് പോലീസ് ഇൻവെസ്റ്റിഗേറ്ററായി നിയമിക്കപ്പെടുകയും ചെയ്തു. ഹോമിസൈഡ് ഡിവിഷനിൽ തനിക്ക് നിയമനം തരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതിന്റെ പിന്നി​ലെ ലക്ഷ്യം പിതാവിന്റെ കൊലയാളിയായ ഗോമസിനെ പിന്തുടരുക എന്നതുതന്നെയായിരുന്നു.

ഇതിനി​ടെ 2013-ൽ, ഗിവാൾഡോയെ കൊലപ്പെടുത്തിയ കേസില്‍ ഗോമസിനെ 12 വർഷത്തെ തടവിന് ശിക്ഷിച്ചു, എന്നാൽ കുറ്റകൃത്യത്തിന് ശേഷം പ്രതി ഒളിവില്‍പ്പോയതിനാല്‍ ശിക്ഷ ഒരിക്കലും നടപ്പാക്കപ്പെട്ടില്ല. പ്രതിയുടെ അഭിഭാഷകർ ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകിയെങ്കിലും രണ്ട് അപ്പീലുകളും ഹൈക്കോടതി തള്ളി. ഗോമസിനായുള്ള ഏറ്റവും പുതിയ അറസ്റ്റ് വാറണ്ട് 2019-ൽ പുറപ്പെടുവിച്ചു, എന്നാല്‍ പ്രതി ഒളിവില്‍തന്നെ തുടര്‍ന്നു.

2024 സെപ്തംബർ 25 ന്, പോലീസ് ഓഫീസറായി ജോലിയിൽ പ്രവേശിച്ച് രണ്ട് മാസത്തിനുശേഷം ഗിസ്ലെയ്ൻ നീണ്ട 25 വർഷത്തിന് ശേഷം തന്റെ പിതാവിന്റെ കൊലയാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള അവളുടെ ശ്രമത്തിന് അവസാനം കണ്ടു. ബോവ വിസ്റ്റയ്ക്ക് സമീപമുള്ള ഒരു ഫാമിൽ ഒളിച്ചിരിക്കുന്ന ഗോമസിനെ അവളും സംഘവും കണ്ടെത്തി.

പോലീസ് സ്റ്റേഷനിൽ എത്തിച്ചശേഷം താന്‍ ആരാണെന്നും, നിങ്ങളെ അറസ്റ്റ് ചെയ്യാനുള്ള നിയോഗം എനിക്കാണെന്നും അതിന് ഏറ്റവും അഹര്‍തപ്പെട്ടയാളാണ് താനെന്നും അയാളോട് പറഞ്ഞു. പിന്നീട് ഈ വിവരം അവരുടെ കുടുംബവുമായി പങ്കിട്ടു, വളരെ വൈകിയാണെങ്കിലും തങ്ങള്‍ക്ക് നീതി ലഭിച്ചുവെന്ന ആശ്വാസമായിരുന്നു എല്ലാവര്‍ക്കും.

‘‘ഞാൻ ആശ്വാസത്തോടെ കരഞ്ഞു, കാരണം വളരെക്കാലത്തിനുശേഷം, എന്റെ ചുമലിൽ നിന്ന് ഒരു വലിയ ഭാരം നീങ്ങിയതുപോലെ തോന്നി.’’ ഗിസ്ലെയ്ൻ പറഞ്ഞു.

ഗിസ്ലെയ്‌നിന്റെ കഥ അവളുടെ പിതാവിനോടുള്ള ബഹുമാനവും കുടുംബ സമാധാനം കൊണ്ടുവരുന്നതിനുമുള്ള അവളുടെ അർപ്പണബോധവും ബ്രസീലിലെയും തെക്കേ അമേരിക്കയിലെയും ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തെ സ്പർശിച്ചു,