Oddly News

അബദ്ധത്തില്‍ ഐപാഡ് ബേക്ക് ചെയ്ത് അമ്മ ; യുവാവിന്റെ പോസ്റ്റ് വൈറല്‍

അബദ്ധത്തില്‍ ഐപാഡ് ബേക്ക് ചെയ്ത തന്റെ അമ്മയെ കുറിച്ചുള്ള യുവാവിന്റെ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. റെഡ്ഡിറ്റിലാണ് യുവാവ് ഇക്കാര്യം പങ്കുവെച്ചത്. പാചകത്തിനിടെ അബദ്ധത്തില്‍ പാനിനൊപ്പം ഓവനിലേക്ക് ഐപാഡ് കൂടി വച്ചു ബേക്ക് ചെയ്യുകയായിരുന്നുവെന്നാണ് യുവാവ് കുറിയ്ക്കുന്നത്. സംഭവം വായിച്ച പലര്‍ക്കും ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു പ്രതികരണം.

സ്‌ക്രീന്‍ മുഴുവനായും പൊട്ടിയ ഐപാഡിന്റെ ചിത്രവും യുവാവ് പോസ്റ്റ് ചെയ്തിട്ടുണ്ട്. പാചകത്തിനിടെ ഓര്‍ക്കാതെ പാന്‍ ഐപാഡിന് മുകളിലേക്ക് വയ്ക്കുകയും പിന്നീട് ഓവനിലേക്ക് എടുത്ത് വച്ചപ്പോള്‍ പാനിന് താഴെ ഐപാഡ് കൂടി ഉണ്ടായിരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടില്ലെന്നും പോസ്റ്റില്‍ പറയുന്നു.

പതിനായിരത്തോളം അപ് വോട്ടുകള്‍ നേടിയ പോസ്റ്റിന് ഇതിനോടകം നിരവധി പ്രതികരണങ്ങളും ലഭിച്ചു.ആ ആപ്പിളിനെ നശിപ്പിച്ചുവെന്ന് ഒരാള്‍ തമാശ രൂപേണ പ്രതികരിച്ചപ്പോള്‍ ആപ്പിള്‍ പൈ ഉണ്ടാക്കിയതാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അത് പൊട്ടിത്തെറിക്കാഞ്ഞത് ഭാഗ്യം കൊണ്ടാണെന്നായിരുന്നു പോസ്റ്റിന് ലഭിച്ച മറ്റൊരു പ്രതികരണം. അത് ഉടന്‍ തന്നെ ഉപേക്ഷിക്കണമെന്നും ആ ഐപാഡ് വീട്ടില്‍ സൂക്ഷിക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്നും മറ്റൊരാള്‍ പറഞ്ഞു.