Featured Good News

അമ്മ അപമാനിക്കപ്പെട്ടു, വാശിയോടെ പഠിച്ച് ഐപിഎസ് ​നേടി; ശാലിനി അഗ്നിഹോത്രിയുടെ പ്രചോദനാത്മകമായ കഥ

നമ്മൾ പ്രതീക്ഷിക്കാത്ത വഴികളിലൂടെയാണ് ജീവിതം നമ്മെ നടത്താറുള്ളത്. ചില സമയങ്ങളിൽ, കഠിനമായ സാഹചര്യങ്ങൾ നമ്മുടെ ജീവിതത്തെ താറുമാറാക്കുകയും നിരാശയും വൈകാരികമായ തകര്‍ച്ചയിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. നമ്മുടെ ദുഃഖകരമായ നിമിഷങ്ങളിലും ഏറ്റവും പ്രയാസകരമായ സമയങ്ങളിലുമാണ് കഠിനാധ്വാനം മാത്രമാണ് നമുക്ക് മുന്നിലുള്ള ഏക വഴി എന്ന് തിരിച്ചറിയേണ്ടത്. കോച്ചിംഗ് ഇല്ലാതെ യുപിഎസ്‌സി പരീക്ഷയിൽ വിജയിച്ച ശാലിനി അഗ്നിഹോത്രി ഐപിഎസിന്റെ കഥയും ഇതുപോലെയാണ്. അവരുടെ പ്രചോദനാത്മകമായ കഥ വായിക്കുക.

വെല്ലുവിളികളെ അതിജീവിച്ച് വിജയിച്ച ഐപിഎസ് ഓഫീസർ

ഹിമാചൽ പ്രദേശിലെ ഉന ജില്ലയിൽ നിന്നുള്ളയാളാണ് ശാലിനി അഗ്നിഹോത്രി. അവരുടെ പിതാവ് ഒരു ബസ് കണ്ടക്ടറായിരുന്നുവെന്നു. ധർമ്മശാലയിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ അവർ ചെറുപ്പം മുതൽക്കേ പഠനത്തിൽ മിടുക്കിയായിരുന്നു. പത്താം ക്ലാസ് പരീക്ഷയിൽ 92% മാർക്കും പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 77% മാർക്കും അവർ നേടി.

സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ശാലിനി ഹിമാചൽ യൂണിവേഴ്സിറ്റിയിൽ ചേർന്ന് അഗ്രികൾച്ചറില്‍ ബിരുദം നേടി. തുടർന്ന് എംഎസ്‌സി പ്രവേശനത്തിനായി അപേക്ഷിച്ചു. പഠനം പൂർത്തിയാക്കിയ ശേഷം അവർ യുപിഎസ്‌സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. വാസ്തവത്തിൽ, ലക്ഷ്യത്തിനായി പ്രവർത്തിച്ചു തുടങ്ങുന്നതിനു വളരെ മുമ്പുതന്നെ അവർ ഈ ലക്ഷ്യം മനസ്സിൽ കണ്ടിരുന്നു.

അമ്മ അപമാനിക്കപ്പെടുന്നു

ഒരിക്കൽ അമ്മയോടൊപ്പം യാത്ര ചെയ്യുമ്പോൾ ശാലിനിക്ക് ബുദ്ധിമുട്ടുള്ള ഒരു അനുഭവം നേരിടേണ്ടി വന്നു. ഒരു വ്യക്തി അവളുടെ അമ്മയെ അപമാനിച്ചു. ഈ സംഭവത്തിൽ ശാലിനി വല്ലാതെ വിഷമിച്ചു. തെറ്റായ ഒന്നിനെതിരെയും ശക്തമായി പ്രതികരിക്കാൻ കഴിവുള്ള ഒരാളായി മാറാൻ അന്ന് ശാലിനി തീരുമാനിച്ചു. ഈ സംഭവമാണ് ഒരു പോലീസ് ഉദ്യോഗസ്ഥയാകാൻ അവൾക്ക് പ്രചോദനമായത്.