Hollywood

സ്വവര്‍ഗ്ഗാനുരാഗിയാണെന്ന ആരോപണം; വില്‍സ്മിത്തിന്റെ ലൈംഗികാവസ്ഥയെക്കുറിച്ച് ഭാര്യയുടെ വെളിപ്പെടുത്തല്‍

ഹോളിവുഡിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളായ വില്‍സ്മിത്ത് സ്വവര്‍ഗ്ഗ പ്രണയിയാണെന്നും നടന്‍ ഡ്യൂവല്‍ മാര്‍ട്ടിനുമായി വഴിവിട്ട ബന്ധമുണ്ടെന്ന ആരോപണത്തില്‍ മറുപടിയുമായി വില്‍ സ്മിത്തിന്റെ ഭാര്യയും നടിയുമായ ജാഡ പിങ്കറ്റ് സ്മിത്തിന്റെ പ്രതികരണം പുറത്തു വന്നു. വില്‍ സ്മിത്തും നടന്‍ ഡ്യൂവല്‍ മാര്‍ട്ടിനെയും ലൈംഗികതയില്‍ ഏര്‍പ്പെടുന്ന നിലയില്‍ കണ്ടിട്ടുണ്ടെന്ന് വില്‍ സ്മിത്തിന്റെ അസിസ്റ്റന്റായ ബ്രദര്‍ ബിലാലാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും ബ്രദര്‍ ബിലാലിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നാണ് ജാഡ പിങ്കറ്റ് സ്മിത്തിന്റെ പ്രതികരണം.

ഈ കഥ പൂര്‍ണ്ണമായും കെട്ടിച്ചമച്ചതാണ്, അവകാശവാദം സംശയാതീതമായി തെറ്റാണെന്നും വില്‍സ്മിത്തിന്റെ പ്രതിനിധി നേരത്തേ വ്യക്തമാക്കിയിരുന്നു. അദ്ദേഹം ഇങ്ങനെയായിരുന്നു എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? എന്ന ചോദ്യത്തിന് തങ്ങള്‍ ഇരുവരും അക്കാര്യത്തെക്കുറിച്ച് പറഞ്ഞ് ഒരുപാട് ചിരിച്ചെന്നായിരുന്നു ജാഡയുടെ പ്രതികരണം. ജാഡ പറഞ്ഞു. ”ബ്രദര്‍ ബിലാല്‍ ഒന്നു പിടിച്ചുകുലുക്കാന്‍ നോക്കി. പണം കുലുക്കാനായിരുന്നു ശ്രമം. എന്നാല്‍ അത് വിജയിച്ചില്ല. പക്ഷേ ഇത് ഞങ്ങള്‍ വെറുതേ വിടില്ല. നിയമനടപടി സ്വീകരിക്കും. ആരെയെങ്കിലും കുറിച്ച് നിങ്ങള്‍ക്ക് ഒരു അഭിപ്രായം ഉണ്ടായിരിക്കുക എന്നത് ഒരു സാധാരണ കാര്യമാണ്. മറിച്ച് ആക്ഷേപകരമായ, ക്ഷുദ്രകരമായ കഥകള്‍ ഉണ്ടാക്കുന്നു എങ്കില്‍ അത് നടപടിക്ക് യോഗ്യമായ കാര്യമാണ്. അതുകൊണ്ട് ഞങ്ങള്‍ അതിന് പോകും.’ ജാഡ പറഞ്ഞു.

അടുത്ത മാസം 26 ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന വില്ലും ജാഡയും വര്‍ഷങ്ങളായി വ്യഭിചാരവും സ്വവര്‍ഗ്ഗഭോഗ കിംവദന്തികളും കൈകാര്യം ചെയ്യുകയാണെന്നാണ് അവരുടെ ഒരു കുടുംബസുഹൃത്തും പറഞ്ഞത്. ‘വില്ലും ജാഡയും ഐക്യത്തിലാണ്.’ അവരുടെ പ്രശസ്തി പുരോഗതിക്കായി ഉപയോഗിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു ബ്രദര്‍ ബിലാല്‍. അവര്‍ അദ്ദേഹത്തിനെതിരെ കേസെടുക്കും.’ ഉറവിടം കൂട്ടിച്ചേര്‍ത്തു.

ഈയിടെ പുറത്തിറങ്ങിയ വര്‍ത്തി എന്ന പുസ്തകത്തില്‍ തന്നെയും വില്ലിന്റെ ലൈംഗികതയെയും കുറിച്ചുള്ള അനുമാനങ്ങളെക്കുറിച്ച് ജാഡ സംസാരിച്ചിരുന്നു. ”ഞങ്ങള്‍ രണ്ടുപേരും സ്വവര്‍ഗ്ഗാനുരാഗികളാണെന്നും ഞങ്ങള്‍ തിരഞ്ഞെടുക്കുന്നവരോടൊപ്പമാണ് ഞങ്ങള്‍ ഉറങ്ങുന്നതെന്നും ആളുകള്‍ അവകാശപ്പെടുന്നത് ‘വളരെ പരിഹാസ്യമാണ്. ഇതിനെതിരേ ഒന്നിച്ചുനില്‍ക്കാനും എന്റെ തല കുലുക്കാനും മാത്രമേ കഴിയൂ എന്ന് അവള്‍ പറഞ്ഞു. തനിക്ക് സ്ത്രീകളുമായി കുറച്ച് ലൈംഗികാനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ സെക്സിന്റെ കാര്യത്തില്‍ ഞാന്‍ പുരുഷന്മാരെ സ്‌നേഹിക്കുന്നുവെന്ന് മാത്രം.” അവര്‍ പറഞ്ഞു.