Movie News

സുധാ കൊങ്കരയുടെ സിനിമ കോളേജ് രാഷ്ട്രീയം ; സൂര്യ കോളേജ്കുമാരനായി പ്രത്യക്ഷപ്പെടും, താരം കഠിനപ്രയത്‌നത്തില്‍

തമിഴ്‌നടന്‍ സൂര്യയും സുധാ കൊങ്കരയും രണ്ടാമത് ഒരുമിക്കുന്ന സൂര്യയുടെ 43 ‘പുറനാനൂറ്’ കോളേജ് രാഷ്ട്രീയം സംസാരിക്കുന്ന സിനിമയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. സിനിമയില്‍ സൂര്യ കോളേജ് വിദ്യാര്‍ത്ഥിയായി കൗമാരക്കാരന്റെ മേക്കോവറിലാകും പ്രത്യക്ഷപ്പെടുക.

മധുരൈ അേേരിക്കന്‍ കോളേജിലാണ് സിനിമയുടെ സെറ്റിട്ടിരിക്കുന്നത്. വന്‍ബജറ്റില്‍ വലിയ സെറ്റും സൂപ്പര്‍താരനിരയും സിനിമ പെര്‍ഫക്ടായിരിക്കാന്‍ സംവിധായിക വന്‍ തയ്യാറെടുപ്പാണ് നടത്തിയിരിക്കുന്നത്. ഓരോ കലാകാരന്മാര്‍ക്കുമുള്ള ഷെഡ്യൂളുകള്‍ നന്നായി തയ്യാറാക്കിയ പ്ലാനോടെ അവള്‍ നല്‍കിയിട്ടുണ്ട്. സുധയുടെ ആസൂത്രണത്തില്‍ നിര്‍മ്മാതാക്കളും ഇന്‍ഡസ്ട്രിയിലെ ആളുകളും മതിപ്പുളവാക്കുന്നു.

സംഗീതസംവിധാനത്തിന് ദേശീയ പുരസ്‌ക്കാരം നേടിയ ജി.വി. പ്രകാശിന്റെ നൂറാമത്തെ സിനിമകൂടിയാണ്. പൊങ്കല്‍ റിലീസായിട്ടാണ് സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുച്ചി, ചിദംബരം പ്രദേശങ്ങളിലാണ് സിനിമയുടെ ഷൂട്ടിംഗ് ബാക്കി കിടക്കുന്നത്. അതിനായി ടീം ഉടന്‍ പോകും. സൂര്യയ്‌ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും നസ്രിയയും വിജയ് വര്‍മ്മയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സിനിമയുടെ ഫ്‌ളാഷ്ബാക്ക് പോര്‍ഷനുകളില്‍ കൗമാരക്കാരനാകുന്ന താരം തന്റെ ലുക്ക് മെച്ചപ്പെടുത്തുന്ന തിരക്കിലാണ്. ഇപ്പോള്‍ അവധി കഴിഞ്ഞ് എത്തിയിരിക്കുന്ന താരം ജിമ്മില്‍ ഇതിനായി കഠിനമായ ശ്രമത്തിലാണ്. ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് നടനെന്നാണ് വിവരം.