കെജിഎഫ് സംവിധായന്‍ പ്രശാന്ത് നീലും ബാഹുബലി നടന്‍ പ്രഭാസും ഒരുമിക്കുന്ന ‘സലാര്‍ -1’ റിലീസിംഗിന് മുമ്പ് തന്നെ തരംഗമുണ്ടാക്കുകയാണ്. പലഭാഷകളിലെ സൂപ്പര്‍സ്റ്റാറുകളായ യുവനടന്മാര്‍ ഒന്നിക്കുന്ന സിനിമയില്‍ നായകന്‍ തെലുങ്കിലെ സൂപ്പര്‍താരം പ്രഭാസാണെങ്കില്‍ വില്ലന്‍ മലയാളത്തിലെ യുവ സൂപ്പര്‍താരം പൃഥ്വിരാജാണ്. എന്നാല്‍ ഇവരെ കൂടാതെ തെന്നിന്ത്യയിലെ മൂന്നാമത്തെ സൂപ്പര്‍താരവും സിനിമയിലെത്തുന്നു.
മറ്റാരുമല്ല കെ.ജി.എഫ് നായകന്‍ യാഷിന്റെ പേരാണ് സിനിമയില്‍ പറഞ്ഞു കേള്‍ക്കുന്നത്. സിനിമയില്‍ അതിഥി വേഷത്തില്‍ യാഷ് എത്താന്‍ സാധ്യതയുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. അതേസമയം സിനിമയുടെ അണിയറക്കാര്‍ ഇത്തരത്തില്‍ ഒരു കാര്യവും ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സിനിമയിലെ പാട്ടുകാരന്‍ തീര്‍ത്ഥ സുഭാഷാണ് വിവരം പറഞ്ഞിരിക്കുന്നത്. സംഭവം ആരാധകര്‍ക്ക് വലിയ സര്‍പ്രൈസ് ആയിട്ടുണ്ട്. രണ്ടു മെഗാതാരങ്ങള്‍ ഒരുമിച്ചു വരുന്നു എന്നത് അവര്‍ക്ക് വലിയ ആകാംഷയ്ക്ക് കാരണമായി മാറിയിട്ടുണ്ട്.
അടുത്തിടെ നടന്ന ഒരു മാധ്യമ സംഭാഷണത്തില്‍, ബാലഗായിക തീര്‍ത്ഥ സുഭാഷ്, വരാനിരിക്കുന്ന ‘സലാര്‍’ എന്ന ചിത്രത്തിലെ യാഷിന്റെ അതിഥി വേഷത്തെ അബദ്ധവശാല്‍ പരാമര്‍ശിച്ചു. എന്നിരുന്നാലും, അവള്‍ തന്റെ പ്രസ്താവന വേഗത്തില്‍ വ്യക്തമാക്കുകയും ഒരു കുറിപ്പ് പങ്കിടാന്‍ തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ എടുക്കുകയും ചെയ്തു, ”ഞാന്‍ കെജിഎഫ് സിനിമ പലതവണ കണ്ടിട്ടുണ്ട്. അവസരം വന്നപ്പോള്‍, സാലറിന്റെ സംഗീതവും മറ്റ് വശങ്ങളും കെജിഎഫ് ടീമാണ് കൈകാര്യം ചെയ്തതെന്ന് അച്ഛന്‍ പറഞ്ഞിരുന്നു. അങ്ങനെ സലാറില്‍ യഷ് അങ്കിളും ഉണ്ടാകും എന്നായിരുന്നു മനസ്സില്‍. ആ നിമിഷത്തിലാണ് ഞാന്‍ തെറ്റിദ്ധരിച്ചത്. ഞാന്‍ അത് തെറ്റായി പറഞ്ഞു വിട്ടു.” താരം പറഞ്ഞു.