ലോകത്തുടനീളമായി വന്‍ ഹിറ്റായി മാറിയ വണ്ടര്‍ വുമണിന് ഒരു ഭാഗം കൂടി വരാന്‍ സാധ്യതയില്ലെന്ന് സിനിമയുടെ സംവിധായിക പാറ്റി ജങ്കിന്‍സ്. ഇസ്രായേലി സുന്ദരി ഗാല്‍ ഗാഡോട്ടിനെ നായികയാക്കി പാറ്റി ഒരുക്കിയ സിനിമയുടെ രണ്ടു ഭാഗങ്ങളും വന്‍ ഹിറ്റായിരുന്നു. എന്നാല്‍ ഇനി ഒരു ഭാഗം കൂടി ചെയ്യാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും പാറ്റി വ്യക്തമാക്കി.
ടോക്കിംഗ് പിക്ചേഴ്സ് പോഡ്കാസ്റ്റില്‍ ആയിരുന്നു സംവിധായികയുടെ വെളിപ്പെടുത്തല്‍. വണ്ടര്‍ വുമണ്‍ 3 ഉണ്ടാകുമോയെന്നും ഗാല്‍ ഗാഡോട്ട് അഭിനയിച്ച ചിത്രം സംവിധാനം ചെയ്യാന്‍ അവള്‍ തിരിച്ചെത്തുമോയെന്നുമുള്ള അവതാരകന്റെ ചോദ്യത്തോട് തല്‍ക്കാലം മൂന്നാമതൊരു സിനിമ ഉണ്ടാകില്ലെന്ന് താന്‍ വിശ്വസിക്കുന്നതായി ജെങ്കിന്‍സ് പറഞ്ഞു.
”തല്‍ക്കാലം ഒരു വണ്ടര്‍ വുമണ്‍ ചെയ്യാന്‍ അവര്‍ക്ക് താല്‍പ്പര്യമില്ല. ഇത് എളുപ്പമുള്ള കാര്യമല്ല. ജെയിംസ് ഗണ്ണും പീറ്റര്‍ സഫ്രാനും അവരുടെ സ്വന്തം പദ്ധതികളെ പിന്തുടരേണ്ടതുണ്ട്. അതുകൊണ്ട് അവര്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നോ എന്തിനാണ് എന്നോ എനിക്കറിയില്ല. അവര്‍ അവരുടെ ഹൃദയം പറയുന്നത് പിന്തുടരുകയും അവര്‍ക്ക് താല്‍പ്പര്യമുള്ളത് ചെയ്യുകയും ചെയ്യട്ടെ.” പാറ്റി പറഞ്ഞു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, എലിസബത്ത് ഡെബിക്കി വണ്ടര്‍ വുമണായി ഗാല്‍ ഗാഡോട്ടിനെ മാറ്റിയെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് ശരിയല്ലെന്ന് ജെയിംസ് ഗണ്‍ ഉടന്‍ തന്നെ വ്യക്തമാക്കി. അടുത്ത വണ്ടര്‍ വുമണ്‍ സിനിമയെക്കുറിച്ച് വാര്‍ണര്‍ ബ്രദേഴ്‌സും ഡിസിയുടേയും അപ്‌ഡേറ്റ് വന്നാല്‍ മാത്രമേ സിനിമയുമായി ബന്ധപ്പെട്ട വിശ്വസനീയമായ എന്തെങ്കിലും പുറത്തുവരും.