വന്യ മൃഗങ്ങളെ വേട്ടയാടുന്നത് കുറ്റകരമാണ്. ഇത്തരം വേട്ടയാടലുകളുടെ അതിദാരുണമായ പല ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഏതാനും യുവാക്കൾ ചേർന്ന് ഒരു മാനിനെ വേട്ടയാടിയ ശേഷം ബൈക്കിൽ കൊണ്ടുപോകുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് നെറ്റിസൺസിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.
@Kalinga TV എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ ഒരു കൂട്ടം യുവാക്കള്‍ അമ്പും വില്ലുമായി വേട്ടയാടിപ്പിടിച്ച മാനിനേയും തൂക്കി പോകുന്നതു കാണാം. തുടർന്ന് യുവാക്കൾ ചേർന്ന് മാനിനെ ഒരു ബൈക്കിൽ കയറ്റി കൊണ്ടുപോകുന്നു. ഇതോടെ വീഡിയോ അവസാനിക്കുന്നു.
റിപ്പോർട്ടുകൾ പ്രകാരം ഒഡീഷയിലെ ബാലസോർ, മയൂർഭഞ്ച് ജില്ലകളുടെ അതിർത്തി പ്രദേശത്താണ് സംഭവം നടന്നിരിക്കുന്നത്. എങ്കിലും കൃത്യമായി സംഭവം നടന്ന സ്ഥലം ഏതാണെന്നോ എപ്പോഴാണെന്നോ വ്യക്തമല്ല. കലിംഗ ടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരമൊരു സംഭവം കുറ്റകൃത്യവും സെൻസിറ്റീവ് വിഷയവുമായതിനാൽ, അതും പട്ടാപ്പകൽ നിരുപദ്രവകാരിയായ ഒരു മൃഗത്തെ വേട്ടയാടി ബൈക്കിൽ കൊണ്ടുപോകുന്നത്, തീർത്തും ഞെട്ടൽ സൃഷ്ടിക്കുന്നതാണ്.