അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വഞ്ചിച്ച ഭര്‍ത്താവിന് ഭാര്യ നല്‍കിയ വിചിത്രമായ ശിക്ഷ ഇന്റര്‍നെറ്റില്‍ വൈറലായി. ‘എനിക്ക് രണ്ട് വര്‍ഷം മറ്റൊരു ബന്ധമുണ്ടായിരുന്നു’ എന്നെഴുതിയ കൂറ്റന്‍ പ്ലക്കാര്‍ഡ് ധരിച്ച് ആളുകള്‍ തിങ്ങിനിറഞ്ഞ പൊതുസ്ഥലത്ത് നടക്കാന്‍ പ്രേരിപ്പിച്ചു. വൈറല്‍ വീഡിയോ ക്ലിപ്പില്‍, ദമ്പതികള്‍ ന്യൂയോര്‍ക്കിലെ വാള്‍ട്ട് വിറ്റ്മാന്‍ മാളിനുള്ളിലൂടെയാണ് നടക്കുന്നത്.
ഭാര്യ പിന്നാലെ നടക്കുമ്പോള്‍ പുരുഷന്‍ നിസ്സംഗനായി മുന്നില്‍ നടക്കുന്നതായി വീഡിയോയില്‍ കാണപ്പെടുന്നു. ഭാര്യ ദേഷ്യപ്പെടുകയും തന്റെ വഞ്ചകനായ ഭര്‍ത്താവിനെ പരിഹസിക്കാന്‍ മാളിലെ മറ്റ് സന്ദര്‍ശകരെ വിളിക്കുകയും ചെയ്തു. ‘നോക്കു…അവന്‍ ഒരു വഞ്ചകനാണ്. ചതിയന്‍.’ മറ്റുള്ളവര്‍ കൗതുകത്തോടെ ഭര്‍ത്താവിനെ നോക്കിയപ്പോള്‍ സ്ത്രീ ഉറക്കെ പറഞ്ഞു.
ഭര്‍ത്താവിന്റെ തോളില്‍ തൂങ്ങിക്കിടക്കുന്ന പ്ലക്കാര്‍ഡില്‍ ഇങ്ങിനെ രേഖപ്പെടുത്തിയിട്ടുണ്ട്. ”എനിക്ക് രണ്ട് വര്‍ഷം മറ്റൊരു ബന്ധമുണ്ടായിരുന്നു.’’ താന്‍ രണ്ടാമതും ഗര്‍ഭിണിയായപ്പോള്‍ ഭര്‍ത്താവ് രണ്ട് വര്‍ഷത്തെ അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി വീഡിയോ ചിത്രീകരിച്ച ആള്‍ ഉള്‍പ്പടെയുള്ളവരോട് യുവതി പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ വീഡിയോ വൈറലാകുകയും 5 ദശലക്ഷത്തിലധികം കാഴ്ചകളും വിവിധ അഭിപ്രായങ്ങളും ലഭിക്കുകയും ചെയ്തു.
‘അവള്‍ കോമാളിയാണ്, എന്തിനാ അവന്‍ ഇപ്പോഴും അവളുടെ കൂടെ എന്നായിരുന്നു ഒരാളുടെ അഭിപ്രായം. ”ഇത് ഈ ദാമ്പത്യം അവസാനിച്ചുവെന്ന് ഉറപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. നിങ്ങളുടെ ഭര്‍ത്താവിനെയും നിങ്ങളെയും ഒരുപോലെ പൊതുസ്ഥലത്ത് അപമാനിക്കുന്നത് ദാമ്പത്യത്തെ അനാദരിക്കുന്ന പോലെയാണെന്നായിരുന്നു മറ്റൊരു എക്‌സ് ഉപയോക്താവ് എഴുതിയത്.