Crime

ഭാര്യ വാട്‌സാപ്പ് ഹാക്ക് ചെയ്തു, തെളിഞ്ഞത് ഭര്‍ത്താവിന്റെ പീഡനപരമ്പര, ഇരയെ കൊണ്ട് പരാതി കൊടുപ്പിച്ച് അറസ്റ്റ് ചെയ്യിച്ചു

നാഗ്പൂര്‍: നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്ത ഭര്‍ത്താവിനെ ഇരയെക്കൊണ്ടു പരാതി കൊടുപ്പിച്ച് ഭാര്യ കുടുക്കി. നാഗ്പൂരില്‍ നിന്നുള്ള 24 കാരിയാണ് 32 കാരനായ ഭര്‍ത്താവിനെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചത്. ഭര്‍ത്താവിന്റെ ഫോണില്‍ നിന്നും പീഡനത്തിന് ഇരയായ സ്ത്രീകളുടെ ലൈംഗിക വീഡിയോകള്‍ കണ്ടെത്തുകയും ഭര്‍ത്താവ് ഇരകളെ ഇതുപയോഗിച്ച് ബ്‌ളാക്ക്‌മെയില്‍ നടത്തിയിരുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസിനെ വിവരം അറിയിച്ചത്.

ഇരകളില്‍ ഒരാളായ കൗമാരക്കാരിയെ കൊണ്ട് പരാതി കൊടുപ്പിച്ചതിന് പുറമേ ഭര്‍ത്താവ് തന്നെ പീഡിപ്പിക്കാറുണ്ടെന്നും പ്രകൃതിവിരുദ്ധ ലൈംഗികാവശ്യങ്ങള്‍ ഉന്നയിക്കുകയും അശ്‌ളീലപ്രവര്‍ത്തികള്‍ ചെയ്യാന്‍ നിര്‍ബ്ബന്ധിക്കുകയും ചെയ്യാറുണ്ടെന്ന് മറ്റൊരു പരാതി സ്വയം നല്‍കുകയും ചെയ്തു. ഭര്‍ത്താവിന്റെ ബലാത്സംഗത്തെ അതിജീവിച്ച കൗമാരക്കാരിയെ ഭര്‍ത്താവിനെതിരെ പരാതിപ്പെടാന്‍ അവള്‍ സഹായിച്ചു, ഇതാണ് അയാളുടെ അറസ്റ്റിലേക്ക് നയിച്ചത്. ഭര്‍ത്താവ് കുറ്റകൃത്യം ചെയ്യുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അയാളുടെ ഫോണ്‍ ക്ലോണ്‍ ചെയ്ത് തുറന്നത്. വാട്ട്‌സ്ആപ്പ് ഹാക്ക് ചെയ്യാന്‍ അവള്‍ക്ക് കഴിഞ്ഞതോടെ ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്ത സ്ത്രീകളുടെ ഫോട്ടോകളും വീഡിയോകളും കണ്ടെത്തി. ഇവരെ ഭീഷണിപ്പെടുത്താറുണ്ടെന്നും കണ്ടെത്തി.

പ്രതികള്‍ വ്യാജ പേരുകള്‍ ഉപയോഗിക്കുകയും സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ആത്മീയ ചടങ്ങുകള്‍ പോലുള്ള സ്ഥലങ്ങളിലേക്ക് ആകര്‍ഷിച്ചായിരുന്നു കുറ്റകൃത്യം ചെയ്തിരുന്നത്. ദുരുപയോയം ചെയ്ത സ്ത്രീളില്‍ ചിലരോട് ബ്‌ളാക്ക്‌മെയില്‍ ചെയ്ത് പണം ആവശ്യപ്പെട്ടതായും യുവതിക്ക് മനസ്സിലായി. ബലാത്സംഗം ചെയ്തപ്പോള്‍ എടുത്തിരുന്ന വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ചായിരുന്നു ബ്‌ളാക്ക്‌മെയില്‍ നടത്തിയിരുന്നത്. ഇതിലൂടെ തന്റെ ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്തു.

നാഗ്പൂരില്‍ പാന്‍ ഷോപ്പ് നടത്തിയിരുന്ന പ്രതിനഗരത്തിന്റെ സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ വച്ച് സ്ത്രീകളെ കാണുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ ഭാര്യ ഏതാനും സ്ത്രീകളുമായി ആശയവിനിമയം നടത്തുകയും പരാതി നല്‍കാന്‍ നാഗ്പൂരിലെ പോലീസിനെ സമീപിക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തതായി ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒടുവില്‍ 19 കാരിപരാതി നല്‍കാന്‍ സമ്മതിച്ചു. താന്‍ വിവാഹിതനാണെന്നും ഒരു കുട്ടിയുണ്ടെന്നും പ്രതി പറഞ്ഞതായും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയതായും കൗമാരക്കാരി പറഞ്ഞു. പ്രതി അവളുടെ മോതിരം പോലും വിറ്റ് അവളില്‍ നിന്ന് പണം കൈക്കലാക്കിയിരുന്നു.

കൗമാരക്കാരിയെ പോലീസിന് മുന്നില്‍ കൊണ്ടുവന്ന ഇയാളുടെ ഭാര്യ, അവന്‍ ഒരേ സമയം നാലോ അഞ്ചോ സ്ത്രീകളെ വഞ്ചിക്കുകയാണെന്ന് വെളിപ്പെടുത്തി. ബലാത്സംഗം, മതവിശ്വാസം, പേര് മറച്ചുവെക്കല്‍, ബ്ലാക്ക്‌മെയിലിംഗ്, കൊള്ളയടിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് ഭാരതീയ ന്യായ സംഹിതയുടെ (ബിഎന്‍എസ്) ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *