Sports

വിക്കറ്റ് വേട്ടയില്‍ മുമ്പിലായിരുന്നു, പക്ഷേ IPLലെ മറ്റൊരു മോശം റെക്കോഡ്കൂടി ചുമന്നാണ് ചഹല്‍ പോയത്

ഇന്ത്യന്‍പ്രീമിയര്‍ലീഗിലെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനാണെന്ന് പറഞ്ഞിട്ട് എന്താണ് കാര്യം അതിനോളം പോന്ന ഒരു മോശം റെക്കോഡും ചുമന്നോണ്ടാണ് രാജസ്ഥാന്‍ റോയല്‍സിന്റെ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹല്‍ പോയത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ വഴങ്ങിയ താരമായിട്ടാണ് ചഹല്‍ മാറിയത്. ഇന്നലെ നടന്ന പ്‌ളേഓഫ് രണ്ടില്‍ ഹൈദരാബാദിനോട് തോറ്റ് എലിമിനേറ്ററായ മത്സരത്തിലായിരുന്നു ചഹലിന്റെ റെക്കോഡ് പൂര്‍ത്തിയായത്.

ആദ്യം ബൗള്‍ ചെയ്ത രാജസ്ഥാന്‍ നിരയില്‍ ചഹല്‍ വിക്കറ്റ് ഇല്ലാതെ 34 റണ്‍സ് വഴങ്ങുകയും ചെയ്തു. മത്സരത്തില്‍ മൂന്ന് സിക്‌സറുകള്‍ വഴങ്ങിയ ചഹല്‍ ഐപിഎല്ലില്‍ 224 സിക്‌സറുകളാണ് ഇതുവരെ വഴങ്ങിയത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുള്‍ വാങ്ങുന്ന ബൗളറായിട്ടാണ് ചഹല്‍ മാറിയത്. സ്പിന്നര്‍മാര്‍ക്ക് മൊത്തത്തില്‍ തന്നെ കഷ്ടകാല സമയമാണ് ഐപിഎല്‍ നല്‍കിയത്്. ഐപിഎല്ലിലെ മറ്റൊരു സ്പിന്നറായ പീയൂഷ് ചൗളയായിരുന്നു ചഹല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ വഴങ്ങിയയാള്‍. 222 സിക്‌സറുളാണ് വഴങ്ങിയത്. ചൗളയുടെ റെക്കോഡാണ് ചഹല്‍ തകര്‍ത്തത്.

രവീന്ദ്രജഡേജയാണ് മൂന്നാമത്തെയാള്‍ 206 സിക്‌സറുകള്‍ കണ്‍സീഡ് ചെയ്തു. ചഹലിനൊപ്പം ആര്‍ അശ്വിനും ടൂര്‍ണമെന്റില്‍ ഉടനീളം സിക്‌സറുകള്‍ വാങ്ങിക്കൂട്ടി. 202 സിക്‌സറുകളാണ് അശ്വിന്‍ വഴങ്ങിയത്. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കുടുതല്‍ സിക്‌സറുകള്‍ വഴങ്ങിയ കാര്യത്തിലും ചഹലുണ്ട്. 2024 ല്‍ 30 സിക്‌സറുകള്‍ വഴങ്ങിയ ചഹല്‍ പക്ഷേ 31 സിക്‌സറുകള്‍ വഴങ്ങിയ മുഹമ്മദ് സിറാജിന്റെ റെക്കോഡിന് തൊട്ടുപിന്നിലെത്തി. 2015 സീസണില്‍ 28 സിക്‌സറുകള്‍ വഴങ്ങി ഒരു സീസണിലെ ഏറ്റവും കൂടുതല്‍ സിക്‌സറുകളുടെ പട്ടികയില്‍ അഞ്ചാമതും ചഹലുണ്ട.