ഉല്ലാസ യാത്രകള്‍ പോകുമ്പോള്‍ തുറന്നയിടങ്ങളില്‍ സൂര്യനു കീഴില്‍ ഇരുന്ന് കഴിക്കുമ്പോള്‍ ഭക്ഷണം കൂടുതല്‍ രുചികരമാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? അല്ലെങ്കിൽ വെയിൽ കൊള്ളുന്ന ജനാലയ്ക്കരികിൽ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ ഉയർത്തുന്നത് എങ്ങനെയാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?പ്രകൃതിദത്തമായ വെളിച്ചത്തില്‍ ഭക്ഷണം കഴിക്കുന്നത് നമ്മുടെ മാനസികഊര്‍ജത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കാം.
ഭക്ഷണത്തിനിടയിൽ സൂര്യപ്രകാശം ഏൽക്കുന്നത് മികച്ച ദഹനം, ഹോർമോൺ സന്തുലിതാവസ്ഥ എന്നിവയുമായി ബന്ധിപ്പെട്ടിരിക്കുന്നതായി ഗവേഷകർ പറയുന്നു. ഇങ്ങനെ ഭക്ഷണം കഴിക്കുന്നതിന്റെ ചില പ്രധാന ഗുണങ്ങൾ ഇതാ:
- മെച്ചപ്പെട്ട സർക്കാഡിയൻ റിഥം: സൂര്യപ്രകാശം ഏൽക്കുന്നത് ദഹനം, ഉപാപചയം, ഉറക്കം എന്നിവ നിയന്ത്രിക്കുന്ന ശരീരത്തിന്റെ ആന്തരിക ഘടികാരമായ സർക്കാഡിയൻ റിഥത്തെ ശക്തിപ്പെടുത്തുന്നു. നേച്ചർ റിവ്യൂസ് എൻഡോക്രൈനോളജിയിൽ (2019) നടത്തിയ ഒരു പഠനം, പ്രകൃതിദത്ത പ്രകാശത്തില്‍ ഭക്ഷണം കഴിക്കുന്നത് പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ടൈപ്പ് 2 പ്രമേഹം പോലുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നതായി കണ്ടെത്തി.
- ഹോർമോൺ ബാലൻസ്: സ്വാഭാവിക സൂര്യപ്രകാശം സെറോടോണിൻ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നു, ഇത് മാനസികാവസ്ഥയെ ഉയർത്തുക മാത്രമല്ല, വിശപ്പുണ്ടാക്കുന്ന ഗ്രെലിൻ എന്ന വിശപ്പ് ഹോർമോണിനെയും ലെപ്റ്റിനെയും നിയന്ത്രിക്കാനും സഹായിക്കുന്നു. സൂര്യപ്രകാശം സെറോടോണിൻ ഉത്പാദനം വർദ്ധിപ്പിക്കുകയും അമിതഭക്ഷണം തടയുകയും ചെയ്യുന്നതായി വ്യക്തമാക്കുന്നു .
- വിറ്റാമിൻ ഡി യും മെറ്റബോളിസവും: ഭക്ഷണ സമയത്ത് വെയിൽ കൊള്ളുന്നത് ശരീരത്തിലെ വിറ്റാമിൻ ഡി വർദ്ധിപ്പിക്കുന്നു . കാൽസ്യം ആഗിരണം, രോഗപ്രതിരോധ ആരോഗ്യം, ഗട്ട് മൈക്രോബയോട്ട ബാലൻസ് എന്നിവയിൽ വിറ്റാമിൻ ഡി നിർണായക പങ്ക് വഹിക്കുന്നു.
നിങ്ങൾ വെയിലത്ത് ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കും? സൂര്യപ്രകാശം ശരീരത്തിൽ പതിക്കുമ്പോൾ വിറ്റാമിൻ ഡിയുടെ ഉത്പാദനം വർധിക്കുമെന്നും ഇത് കാൽസ്യം ആഗിരണം വർദ്ധിപ്പിക്കുകയും എല്ലുകളുടെ സാന്ദ്രത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ പ്രതീക്ഷ കദം വ്യക്തമാക്കുന്നു . പകൽസമയത്ത് ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും മെച്ചപ്പെട്ട ഉപാപചയ ആരോഗ്യത്തിനും സഹായിക്കുമെന്നും അവർ പറഞ്ഞു