The Origin Story

അല്‍ഫോണ്‍സോ മാങ്ങയ്ക്ക് ആ പേര് കിട്ടിയത് എവിടെ നിന്നുമാണെന്നറിയാമോ?

ഇന്ത്യയില്‍ വേനല്‍ക്കാലത്ത് ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് മധുരവും പഴുത്തതും രുചികരവുമായ മാമ്പഴം. ഇന്ത്യയിലെ വൈവിദ്ധ്യമാര്‍ന്ന മാമ്പഴ സംസ്‌ക്കാരത്തില്‍ ഏറ്റവും മികച്ച വെറൈറ്റികളില്‍ ഒന്നിന്റെ പേരു പറയാന്‍ ആവശ്യപ്പെട്ടാല്‍ അതിലൊന്ന് ‘അല്‍ഫോണ്‍സാ’ എന്നായിരിക്കുമെന്ന് തീര്‍ച്ചയാണ്. മണവും രുചിയും മധുരവുമെല്ലാം ചേര്‍ന്ന സുന്ദരനാണ് അല്‍ഫോണ്‍സോ.

സമൃദ്ധമായ സുഗന്ധം, ക്രീം ഘടന, സമാനതകളില്ലാത്ത മധുരം എന്നിവയ്ക്ക് വിലമതി ക്കുന്ന ഈ ഇനം മാമ്പഴത്തിന് എന്തുകൊണ്ടാണ് ആ പേരു വരാന്‍ കാരണമെന്ന് ചിന്തി ച്ചിട്ടുണ്ടോ? ഇന്ത്യയിലെ മാമ്പഴങ്ങളുടെ ആകര്‍ഷകമായ പേരുകളുടെ കഥകളില്‍ രാജകീയ വേരുകള്‍ മുതല്‍ കൊളോണിയല്‍ വരെയുണ്ട്. തീര്‍ച്ചയായും ഇന്ത്യയിലെ പോര്‍ച്ചുഗീസ് കൊളോണിയല്‍ ചരിത്രത്തില്‍ നിന്നുമാണ് ഈ പേര് വന്നത്.

15-ാം നൂറ്റാണ്ടില്‍ ഇന്ത്യയിലെത്തിയ പോര്‍ച്ചുഗീസ് ജനറലായിരുന്ന അഫോണ്‍സോ ഡി അല്‍ബുക്കര്‍ക്കിയുടെ പേരിലാണ് ‘അല്‍ഫോന്‍സോ’ മാമ്പഴം യഥാര്‍ത്ഥത്തില്‍ അറിയ പ്പെടുന്നത്. ഏഷ്യയിലുടനീളം പോര്‍ച്ചുഗീസ് കോളനികള്‍ സ്ഥാപിക്കുന്നതില്‍ പ്രശസ്ത നായ അദ്ദേഹം ‘ഗോവയെ കീഴടക്കിയവന്‍’ എന്ന സ്ഥാനപ്പേരും നേടി. ഇന്ത്യയിലെ സുഗന്ധവ്യഞ്ജനങ്ങളില്‍ ആകൃഷ്ടരായ പോര്‍ച്ചുഗീസുകാര്‍ ഗോവയില്‍ വ്യാപക മായി മാവിന്‍ തോട്ടങ്ങള്‍ സൃഷ്ടിക്കുന്നതിലേക്കും ശ്രദ്ധ ചെലുത്തി. ഇത് പിന്നീട് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കും നീണ്ടു.

മാമ്പഴത്തിന്റെ ഏറ്റവും വിലകൂടിയ ഇനങ്ങളില്‍ ഒന്നായ അല്‍ഫോന്‍സോ പ്രധാന മായും പടിഞ്ഞാറന്‍ ഇന്ത്യയിലെ കൊങ്കണ്‍ പ്രദേശത്താണ് വളരുന്നത്. കൂടാതെ ദക്ഷിണ ഗുജറാത്തിലെ വല്‍സാദ്, നവസാരി ജില്ലകളിലും വളരുന്നു. ഇന്ന്, മഹാരാഷ്ട്ര യിലെ രത്നഗിരിയില്‍ നിന്നാണ് ഏറ്റവും മികച്ച അല്‍ഫോന്‍സോസ് വരുന്നത്, ഇത് ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന മാമ്പഴ ഇനങ്ങളില്‍ ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *