Skip to content
Monday, March 09, 2026
Hashtagonline
  • Sports
  • Crime
  • Good News
  • Our Specials
    • Featured
    • The Origin Story
    • Wild Nature
    • Myth and Reality
  • Oddly News
  • Entertainment
    • Movie News
    • Celebrity
    • Hollywood
  • Lifestyle
    • Lifestyle
    • Travel
  • Health & Fitness
    • Health
    • Fitness
    • Healthy Food
  • Home
  • Celebrity
  • വിവാദനായകന്‍ കാനിവെസ്റ്റിനെ എന്തുകൊണ്ടാണ് മസ്‌ക്കിന്റെ ‘എക്‌സ്’ ബ്‌ളോക്ക് ചെയ്തത് ?
Celebrity

വിവാദനായകന്‍ കാനിവെസ്റ്റിനെ എന്തുകൊണ്ടാണ് മസ്‌ക്കിന്റെ ‘എക്‌സ്’ ബ്‌ളോക്ക് ചെയ്തത് ?

Posted on February 12, 2025February 12, 2025 Author ashtagonComments Off on വിവാദനായകന്‍ കാനിവെസ്റ്റിനെ എന്തുകൊണ്ടാണ് മസ്‌ക്കിന്റെ ‘എക്‌സ്’ ബ്‌ളോക്ക് ചെയ്തത് ?

അടുത്തിടെയാണ് ഗ്രാമി റെഡ് കാര്‍പെറ്റില്‍ കാനി വെസ്റ്റും പങ്കാളി ബിയാന്‍ക സെന്‍സോറിയും വാര്‍ത്തകളില്‍ ഇടം പിടിച്ചത്. 47-കാരനായ റാപ്പറും ബിയാന്‍കയും ചേര്‍ന്ന് നടത്തിയ പ്രകടനം ശ്രദ്ധ മാത്രമല്ല അമ്പരപ്പും സൃഷ്ടിച്ചിരുന്നു. അവിടെ പങ്കാളിക്കൊപ്പം എത്തിയ ബിയാങ്ക സെന്‍സോറി തന്റെ കറുത്ത കോട്ട് അഴിച്ചുമാറ്റി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നില്‍ സുതാര്യമായ വസ്ത്രം ധരിച്ചു പ്രത്യക്ഷപ്പെട്ടിരുന്നു.

ഈ പ്രവര്‍ത്തി ഉള്‍പ്പെടെയായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ കാനി വെസ്റ്റിന്റെ പെരുമാറ്റം അദ്ദേഹത്തിന്റെ ആരാധകരിലും പൊതുജനങ്ങളിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. തന്റെ ഭാര്യയുടെ ഗൂഗിള്‍ സെര്‍ച്ച് നമ്പറുകള്‍ ഗ്രാമി അവാര്‍ഡുകളുമായി ബന്ധപ്പെട്ടവയെ മറികടന്നതായി വെസ്റ്റ് വീമ്പിളക്കുകയും ചെയ്തു. ഇതോടെ വെസ്റ്റിന്റെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. പലരും അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെ ചോദ്യം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്. അടുത്തിടെ ഒരു പോഡ്കാസ്റ്റ് അഭിമുഖത്തില്‍, തനിക്ക് ബൈപോളാര്‍റ്റി ഇല്ലെന്നും ഓട്ടിസമുണ്ടെന്നും വെസ്റ്റ് അവകാശപ്പെട്ടു. ആളുകള്‍ ഇതിനെ സംശയത്തോടെയാണ് കാണുന്നത്.

മുന്നും പിന്നും ആലോചിക്കാതെ എന്തും എഴുതുന്ന വെസ്റ്റിന്റെ എക്സ് അക്കൗണ്ട് വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വേദിയായി മാറിയിട്ടുണ്ട്. സെമിറ്റിക് വിരുദ്ധവും സ്ത്രീവിരുദ്ധവും വംശീയവുമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെയുള്ള വിവാദ പ്രസ്താവനകളുടെ ഒരു പരമ്പരയാണ് അടുത്തിടെ ഇതിലൂടെ പുറത്തുവന്നത്. ഒരു ഘട്ടത്തില്‍ റാപ്പര്‍ സ്വയം നാസിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ജൂതന്മാരെ അപമാനിച്ചിരുന്നു. സീന്‍ പി ഡിഡിയെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടു, നാസികളെ പ്രോത്സാഹിപ്പിക്കുന്ന വസ്ത്രങ്ങള്‍ പോലും അദ്ദേഹം തന്റെ ഔദ്യോഗിക സൈറ്റില്‍ വില്‍പ്പനയ്ക്ക് വെച്ചു. അമിതഭാരമുള്ള സ്ത്രീകളെ വിമര്‍ശിക്കുകയും എക്സ് അക്കൗണ്ടില്‍ പോണ്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

വെസ്റ്റിന്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡേവിഡ് ഷ്വിമ്മര്‍, പിയേഴ്സ് മോര്‍ഗന്‍ തുടങ്ങിയ സെലിബ്രിറ്റികള്‍ രംഗത്ത് വന്നിട്ടുണ്ട്. ഇതോടെ ”എലോണ്‍ എന്നെ പിന്തുടരുന്നത് നിര്‍ത്തി, അതിനാല്‍ ഞാന്‍ എത്രനാള്‍ എക്‌സില്‍ ഉണ്ടായിരിക്കുമെന്ന് എനിക്കറിയില്ല. ഞാന്‍ ഡിലീറ്റ് ചെയ്യപ്പെടുകയാണെങ്കില്‍, പോകൂ” എന്ന് പറഞ്ഞുകൊണ്ട് തന്റെ ഔദ്യോഗിക പേജിലേക്കുള്ള ലിങ്ക് വെസ്റ്റ് എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. സൂപ്പര്‍ ബൗളിനിടെ ടെയ്ലര്‍ സ്വിഫ്റ്റിനെ കുറിച്ചുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന്, വെസ്റ്റിന്റെ അക്കൗണ്ട് ഇല്ലാതാക്കി.

വെസ്റ്റിന്റെ അക്കൗണ്ട് ജോലിക്ക് സുരക്ഷിതമല്ല എന്ന നിലയില്‍ തരംതിരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ കാരണം പൊതുജനങ്ങള്‍ അക്കൗണ്ട് ‘കാണില്ല’ എന്നും മസ്‌ക് പിന്നീട് സ്ഥിരീകരിച്ചു. ”എക്സില്‍ നിന്ന് ഒരാളെ വിലക്കപ്പെട്ടതിനെ ഞാന്‍ പിന്തുണയ്ക്കുന്ന ആദ്യത്തെ വ്യക്തി കാനി വെസ്റ്റ് ആയിരിക്കാം. ഞാന്‍ അഭിപ്രായസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കാത്തതുകൊണ്ടല്ല, മറിച്ച് അയാള്‍ ടൈംലൈനില്‍ അക്ഷരാര്‍ത്ഥത്തില്‍ അശ്ലീലം പോസ്റ്റ് ചെയ്യുന്നതുകൊണ്ടാണ്.” എലോണ്‍ മസ്‌ക്കിന്റെ കുറിപ്പില്‍ പറയുന്നു.

Hashtagonline.in WhatsApp Group
Share on Facebook
Tweet on twitter
Share on google+
Pin to pinterest
Tagged Elon Musk, Kanye West, X account

Related Reading

Celebrity

ഷാരൂഖിനെ സൂപ്പര്‍താരമായി ആ സിനിമ ഉയര്‍ത്തി; ആദ്യം ഉദ്ദേശിച്ചിരുന്ന ആമിറിനെ പുറത്താക്കി

Posted on July 17, 2025July 17, 2025 Author Priya

ബോളിവുഡിലെ രണ്ടു സൂപ്പര്‍താരങ്ങളാണ് ഷാരൂഖ് ഖാനും ആമിര്‍ ഖാനും. 80 കളുടെ അവസാനത്തില്‍ ഏതാണ്ട് ഒരേ സമയത്താണ് ഇരുവരും അഭിനയരംഗത്തേക്ക് കടന്നുവന്നത്. കഠിനാദ്ധ്വാനം കൊണ്ട് ഇരുവരും ഒരുമിച്ച് താരപദവിയിലേക്ക് ഉയരുകയും ചെയ്തു. കരിയറില്‍ ഉടനീളം അവരുടെ താരനിര്‍ണ്ണയം ഉണ്ടാക്കിയ നിരവധി ഹിറ്റുകളുടെ ഭാഗമാകുകയും പ്രശംസനേടിയ കഥാപാത്രങ്ങള്‍ ചെയ്യുകയും പരാജയങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു. കരിയറിന്റെ ആദ്യ ദിവസങ്ങളില്‍, ഖയാമത് സേ ഖയാമത് തക് എന്ന ചിത്രത്തിലെ തന്റെ സോഫ്റ്റ്-ബോയ് ചാം ഉപയോഗിച്ച് ആമിര്‍ ഹൃദയം കീഴടക്കിയപ്പേള്‍ ഷാരൂഖ് തന്റെ Read More…

Celebrity

ഫാഷനബിള്‍ ഡ്രസിനൊപ്പം ‘ബട്ട് പാഡുകള്‍’ ധരിച്ചു ; നെറ്റിസണ്‍സിന്റെ ട്രോളിന് ഇരയായി അനന്യ പാണ്ഡേ

Posted on October 26, 2024October 26, 2024 Author ashtagon

മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് എത്തിയ ബോളിവുഡ് താരമാണ് അനന്യ പാണ്ഡേ. അഭിനയ കുടുംബത്തില്‍ നിന്നുമാണ് അനന്യ എത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ CTRL-ന്റെ വിജയത്തിന്റെ കുതിപ്പിലാണ് താരം ഇപ്പോള്‍. മുംബൈയില്‍ നടന്ന ഒരു പരിപാടിയില്‍ എത്തിയപ്പോള്‍ അനന്യ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ താരം ഇപ്പോള്‍ ട്രോളുകള്‍ക്ക് ഇരയായിരിയ്ക്കുകയാണ്. വോഗ് ഫോഴ്സ് ഓഫ് ഫാഷന്‍ ഇന്ത്യ 2024 ഇവന്റില്‍ എത്തിയപ്പോള്‍ അനന്യ ധരിച്ച വസ്ത്രമാണ് വിമര്‍ശനത്തിന് വഴി വെച്ചത്. മെറ്റാലിക് വെങ്കല നിറത്തിലുള്ള ബ്രേലെറ്റും അതിന് പെയര്‍ ചെയ്യുന്ന Read More…

Celebrity

കാനിയുണ്ടെങ്കില്‍ വസ്ത്രമിടാന്‍ സമ്മതിക്കില്ല ; ഓസ്ട്രേലിയയില്‍ ഭര്‍ത്താവില്ലാതെ ബിയാന്‍ക എത്തിയത് ശരീരം മൂടി

Posted on September 5, 2024September 5, 2024 Author Aksa

കാനിവെസ്റ്റിന് എന്താണ് തന്റെ ഭാര്യയുടെ വസ്ത്രത്തോട് ഇത്ര അലര്‍ജി. റാപ്പറുടെ ഭാര്യ ബിയാന്‍കാസെന്‍സോറി കഴിഞ്ഞദിവസം ജന്മനാടായ ഓസ്ട്രേലിയയില്‍ എത്തിയത് ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രത്തിലായിരുന്നു. കാനിക്കൊപ്പം യൂറോപ്പില്‍ ഉടനീളം സഞ്ചരിച്ചപ്പോള്‍ അല്‍പ്പവസ്ത്രത്തിലും തന്റെ രഹസ്യഭാഗങ്ങളെല്ലാം പുറത്തുകാട്ടിയും നടന്ന ബിയാന്‍ക ഇന്നലെ ഓസ്ട്രേലിയയില്‍ വന്നത് ശരീരം പൂര്‍ണ്ണമായും മൂടി. ഭര്‍ത്താവ് കാനി വെസ്റ്റിനും മക്കളായ ചിക്കാഗോ, സങ്കീര്‍ത്തനം, നോര്‍ത്ത് എന്നിവരോടൊപ്പം ഏഷ്യയില്‍ കണ്ടതിന് ശേഷം ഏറ്റവും അടുത്ത സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ബിയാന്‍ക വീട്ടില്‍ സന്ദര്‍ശിച്ചു. സാധാരണഗതിയില്‍ ഇറുകിയ വസ്ത്രങ്ങളും Read More…

Post navigation

അല്‍ നസറില്‍ ഒരു വര്‍ഷം കൂടി ക്രിസ്ത്യാനോ കളിച്ചേക്കും; പുതിയ കരാര്‍ ഒപ്പിടാന്‍ താരം സമ്മതിച്ചു?
സൂപ്പര്‍ അമ്മ! ദിവസവും ജോലിക്കു പോകുന്നത് വിമാനത്തില്‍; കുടുംബത്തോടൊപ്പം തുടരാന്‍ പറക്കുന്നത് 700 കി.മീ.

Latest Updates

കുളിക്കുമ്പോൾ മുടി വൻതോതിൽ കൊഴിയുന്നുണ്ടോ? കാരണവും പരിഹാരവും ഇതാ!

Posted on March 9, 2026March 9, 2026 Author ashtagon Comment(0)

കുളിക്കുമ്പോഴോ മുടി ചീകുമ്പോഴോ മുടി കൊഴിയുന്നത് കണ്ട് ആകുലപ്പെടാത്തവർ കുറവായിരിക്കും. എന്നാൽ നമ്മുടെ മുടിയുടെയും മൊത്തത്തിലുള്ള ആരോഗ്യത്തിന്റെയും കാര്യത്തിൽ ഇത് എന്താണ് അർത്ഥമാക്കുന്നത് എന്ന് പലർക്കും അറിയില്ല. കാലിഫോർണിയയിലെ ഫങ്ഷണൽ മെഡിസിൻ വിദഗ്ദ്ധയായ ഡോ. ക്ലിയോ ടെറ്റ്‌സ്‌ലോഫ് ഇൻസ്റ്റാഗ്രാമിലൂടെ മുടികൊഴിച്ചിൽ സൂചിപ്പിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും അവ എങ്ങനെ പരിഹരിക്കാമെന്നും വിശദീകരിച്ചു. 1. കുറഞ്ഞ ഫെറിറ്റിൻ അളവ് രക്തത്തിലെ ഫെറിറ്റിൻ അളവ് 50 ng/mL-ൽ താഴെയാണെങ്കിൽ, മുടിവേരുകൾക്ക് ആവശ്യമായ പോഷണം ലഭിക്കുന്നില്ലെന്നാണ് അർത്ഥം. 2. ഹോർമോൺ വ്യതിയാനങ്ങൾ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ, Read More…

ദേശീയഗാനം മുഴങ്ങി, പകുതി വഴിയിൽ നിശ്ചലമായി ഒരോട്ടം; വൈറലായി ഈ കൊച്ചു മിടുക്കന്റെ ‘സല്യൂട്ട്’- വീഡിയോ

Posted on March 9, 2026March 9, 2026 Author ashtagon Comment(0)

ഖമേനിയുടെ മരണം: ഇന്ത്യയിലെ എന്തിനാണ് ഇത്ര ബഹളം? ഇന്ത്യൻ വംശജയായ യുഎസ് സൈനികയുടെ ചോദ്യം വൈറലാകുന്നു

Posted on March 9, 2026March 9, 2026 Author ashtagon Comment(0)

വിമാനത്തിലെ ശുചിമുറി മിനി ജിമ്മാക്കി യാത്രക്കാരൻ; ആകാശമധ്യേ ഓടിത്തീർത്തത് 5.5 കിലോമീറ്റർ! -വീഡിയോ

Posted on March 9, 2026March 8, 2026 Author ashtagon Comment(0)
  • വസ്ത്രാലങ്കാര പുരസ്‌ക്കാരം പ്രഖ്യാപിക്കാനെത്തിയത് പരിപൂര്‍ണ്ണ നഗ്നനായി; ഓസ്‌ക്കര്‍വേദിയില്‍ ഞെട്ടിച്ച് ജോണ്‍സീന- Video
  • ഈ വര്‍ഷം മലൈക്കയുടെ പ്രണയ ജീവിതം എങ്ങിനെയായിരിക്കും ? ജ്യോതിഷി നല്‍കിയ മറുപടി
  • ഷോപ്പിംഗിനിടെ പ്രസവവേദന, താങ്ങായത് അപരിചിതർ, പിന്നാലെ സുഖ പ്രസവം: നന്ദി അറിയിച്ച് യുവതി
  • ഗ്ലൗസ് ഉപേക്ഷിച്ചു… നിരാശയോടെ രോഹിത് ; വിരമിക്കലിന്റെ സൂചനയോ?
  • പാർക്കിംഗിനെച്ചൊല്ലി സംഘർഷം; യുവാവിനെ റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച് പോലീസ്; വീഡിയോ വൈറല്‍

Copyright © 2026 Hashtagonline. All rights reserved. Designed by Cloud7 Branding Studio
error: Content is protected !!