ദിവസേന ബസുകളിലും ട്രെയിനുകളിലും ഒക്കെ യാത്ര ചെയ്യുന്നവരാണ് നമ്മളിൽ പലരും. ജോലി ആവശ്യങ്ങൾക്കോ അല്ലെങ്കിൽ പഠിക്കുന്നത് ദൂരെയാണെങ്കിലും ബസ്സിനേക്കാൾ കൂടുതൽ നമ്മൾ യാത്രയ്ക്കായി ആശ്രയിക്കുന്നത് ട്രെയിനുകൾ ആയിരിക്കും. ഇപ്പോ കുറച്ചു ദിവസങ്ങളായി റെയിൽവേയുടെ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ട്രെയിനിന്റെ അടിയിൽ നിന്നും വളരെ അത്ഭുതകരമായ രക്ഷപ്പെട്ട യുവതിയുടെയും പ്രകാശ് എന്ന യുവാവിന്റെയും ഒക്കെ വാർത്ത നമ്മൾ കണ്ടതാണ്. പൊതുവേ ട്രെയിൻ നല്ല വേഗത്തിൽ ആയിരിക്കും വരുന്നത്. വേഗതയേറിയ ട്രെയിനിന്റെ അടിയിൽ നിന്ന് അത്ഭുതകരമായ രക്ഷപ്പെട്ട ഇവരുടെ വാർത്ത എക്കാലവും നമ്മളെ അതിശയിപ്പിക്കുന്നതാണ്
ഈ വാർത്തകൾ എല്ലാം കാണുമ്പോഴും അല്ലെങ്കിൽ നിങ്ങൾ ട്രെയിനിൽ സഞ്ചരിക്കുമ്പോഴും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ പകൽ സമയത്ത് ഓടുന്നതിനേക്കാള്‍ കൂടുതല്‍ വേഗത്തിൽ ട്രെയിൻ രാത്രി സമയങ്ങളിൽ പോകുന്നതതെന്ന്?. ഒരു കൂട്ടം ആളുകൾ നടത്തിയ പഠനത്തിൽ അതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ.
പകൽ സമയത്ത് റെയിൽവേ ട്രാക്കുകൾ പാസഞ്ചർ ട്രെയിനുകൾ, ചരക്ക് സേവനങ്ങൾ, ഷട്ടിൽ ഓപ്പറേഷൻസ് എന്നിവ മൂലം തിരക്കേറിയതാണ്, അതിനാൽ തന്നെ ട്രെയിനുകൾ പതിവായി നിർത്തുന്നതിന് കാരണമാകുന്നു. അതെ സമയം രാത്രിയിൽ, ട്രെയിനുകളുടെ എണ്ണം ഗണ്യമായി കുറയുന്നു, പാസഞ്ചർ ട്രെയിനുകൾ കാലതാമസമോ തടസ്സങ്ങളോ ഇല്ലാതെ സുഗമമായി നീങ്ങാൻ സാധിക്കുന്നു.
മാത്രമല്ല രാത്രി കാലങ്ങളിൽ സ്റ്റേഷനുകളിൽ കുറച്ച് സ്റ്റോപ്പുകൾമാത്രമേ ഉള്ളു. പകൽ സമയത്തെ ട്രെയിനുകൾ പ്രാദേശിക യാത്രക്കാരെ ഉൾക്കൊള്ളുന്നതിനായി ഒന്നിലധികം സ്റ്റേഷനുകളിൽ നിർത്തുന്നു അതുമൂലവും തിരക്ക് അനുഭവപ്പെടാറുണ്ട്. ഇടയ്ക്കിടയ്ക്ക് ട്രെയിൻ നിർത്തുന്നത്കുറയ്ക്കുകയും ശരാശരി വേഗത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പകൽ സമയത്തെ ട്രെയിൻ ഗതാഗതം പലപ്പോഴും മന്ദഗതിയിലാകുന്നു. രാത്രിയിൽ, അത്തരം പ്രവർത്തനങ്ങളൊന്നുമില്ലാതെ, ട്രെയിനുകൾക്ക് നിയന്ത്രണങ്ങളില്ലാതെ ഒപ്റ്റിമൽ വേഗതയിൽ സഞ്ചരിക്കാനാകും എന്നതും അതുപോലെതന്നെ മറ്റൊരു കാരണമാണ്.
കാലാവസ്ഥയും മറ്റൊരു ഘടകമാണ്. രാത്രിയെ അപേക്ഷിച്ച് പകൽ സമയത്ത് താപനില വളരെ കൂടുതലാണ്. രാത്രികാല താപനില റെയിൽവേ ട്രാക്കുകളെ സുസ്ഥിരമാക്കാൻ സഹായിക്കുന്നു. പകൽ സമയത്ത്, താപം താപ വികാസത്തിന് കാരണമാകുന്നു. തന്നെ വേഗത്തിൽ പോകാൻ സാധിക്കുകയില്ല.