സമൂഹ മാധ്യമങ്ങളിലൂടെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒട്ടനവധി വീഡിയോകളും വാർത്തകളും കടന്നുപോകാറുണ്ട്. ഇവയിൽ പലതും നെറ്റിസൺസിന്റെ ഹൃദയത്തെ വല്ലാതെ സ്പർശിക്കാറുണ്ട്. സമാനമായ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഭർത്താവിന്റെ മരണശേഷവും അമ്മായിയമ്മയോടൊപ്പം തുടരാനുള്ള തന്റെ തീരുമാനത്തെക്കുറിച്ചുള്ള ഒരു സ്ത്രീയുടെ ഹൃദയംതൊടുന്ന വീഡിയോയാണ് ഇപ്പോൾ കാഴ്ചക്കാരുടെ കണ്ണ് നനയിച്ചിരിക്കുന്നത്.
വികാരനിർഭരമായ വീഡിയോയിൽ, ഐഷു എന്നുപേരുള്ള യുവതി തന്റെ വൈകാരിക യാത്രയും തന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങളും പങ്കിടുകയാണ്. നിരവധി പേരുടെ ഹൃദയത്തെ സ്പർശിച്ച വീഡിയോ നിമിഷനേരങ്ങൾക്കുള്ളിലാണ് വൈറലായിമാറിയത്. ഐഷു പങ്കുവെച്ച വീഡിയോ കുടുംബത്തിനുള്ളിലെ ദുഃഖത്തിന്റെ സങ്കീർണ്ണതകളും ശാശ്വതമായ ബന്ധങ്ങളുമാണ് എടുത്തുകാട്ടുന്നത്.
“ഭർത്താവ് മരിച്ചതിന് ശേഷം നിങ്ങൾ എന്തിനാണ് ഭര്‍ത്താവിന്റെ അച്ഛനമ്മമാരോടൊപ്പം താമസിക്കുന്നത്?” വീഡിയോയുടെ തുടക്കത്തിൽ ഇഷു നിലത്തിരുന്ന് ഡയറിയിൽ എഴുതുന്നതുന്നതും ഒപ്പം ഈ കുറിപ്പ് വീഡിയോയിൽ എഴുതിവരുന്നതുമാണ് കാണുന്നത്. തുടർന്ന് വീഡിയോയിൽ അവളുടെ തീരുമാനത്തിന് പിന്നിലെ കാരണങ്ങളും ഹൃദയസ്പർശിയായ നിമിഷങ്ങളുമാണ് നാം കാണുന്നത്.
അവളുടെ ഭർതൃ മാതാവും പിതാവും അവളുടെ രണ്ട് കുട്ടികളുടെ മുത്തശ്ശനും മുത്തശ്ശിയും അവരോടൊപ്പം കളിക്കുന്നതും അവരെ പരിപാലിക്കുന്നതും അവളോട് സ്നേഹത്തോടും ബഹുമാനത്തോടും കൂടി പെരുമാറുന്നതുമാണ് വീഡിയോയിൽ കാണുന്നത്. 7.1 ലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോ ഭൂരിഭാഗം ആളുകളെയും വികാരഭരിതരാക്കി. വീഡിയോ ഇതിനോടകം നിരവധി ലൈക്കുകളും ഷെയറുകളുമാണ് നേടിയത്.
ഇഷുവിന്റെ യൂട്യൂബ് പ്രൊഫൈലിൽ അവളുടെ ജോലിയെക്കുറിച്ചും വിശദമായി വ്യക്തമാക്കിയിട്ടുണ്ട്. ഐഷു ഒരു തിയോഗിഷാണ്. “യോഗയിലൂടെ സ്വയം കണ്ടെത്തുന്നതിന് ആളുകളെ സഹായിക്കുന്നതിനുള്ള ഒരു ശ്രമമാണ് തിയോഗീഷ്. (യൂ ട്യൂബ് ചാനലിന്റെ പേര്). ഹത, അഷ്ടാംഗ യോഗ എന്നിവയിൽ ഞാൻ സഹായിക്കുന്നു, മാത്രമല്ല പ്രസവത്തിനു മുമ്പുള്ള യോഗയിലും പ്രസവാനന്തര യോഗത്തിലും ഞാൻ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്, കൂടാതെ ശാരീരികവും വൈകാരികവുമായ ആരോഗ്യത്തിന് പുതിയ ഗർഭിണികളെയും സഹായിക്കുകയും ചെയ്യുന്നു,” എന്നാണ് ഐഷുവിന്റെ ബയോയിൽ വിശദീകരിച്ചിരിക്കുന്നത്. ഐഷുവിന്റെ ഇൻസ്റ്റഗ്രാം ബയോയിൽ അവൾ “വിഷാദത്തെ അതിജീവിച്ചവളും , അവിവാഹിതരായ ഇരട്ടകുട്ടികളുടെ അമ്മയും ലോക റെക്കോർഡ് ഉടമയുമാണ്.”എന്നാണ് കുറിച്ചിരിക്കുന്നത്.