Featured Lifestyle

പലരും ഉപയോഗിക്കുന്നത് തെറ്റായി, ടോയ്‌ലറ്റ് ഫ്‌ളഷില്‍ രണ്ട് ബട്ടണ്‍ കൊടുത്തിരിക്കുന്നത് എന്തിന്?

കാലത്തിനനുസരിച്ച് മനുഷ്യരുടെ മാത്രമല്ല വീടിന്റെ കോലവും മാറാറുണ്ട്. ടോയ്‌ലറ്റുകളില്‍ പോലും പല തരത്തിലുള്ള മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. ടോയ്‌ലറ്റ് സീറ്റിന്റെ ആകൃതി, ഫ്‌ളഷ് തുടങ്ങി ടാങ്കുകള്‍ക്ക് മുകളിലുള്ള ബട്ടണുകളുടെ എണ്ണത്തില്‍ വരെ വ്യത്യാസം വന്നു. ഫ്‌ളഷ് ടാങ്കുകളുടെ മുകളിലായി രണ്ട് ബട്ടണുകള്‍ കാണിറില്ലേ? എന്നാല്‍ അതിന് പിന്നിലുള്ള ഉദ്ദേശം പലര്‍ക്കും അറിയില്ല.

സാധാരണ ഫ്‌ളഷ് ടാങ്കിന്റെ മുകളില്‍ ഒരു വലിയ ബട്ടണും ചെറിയ ബട്ടണുമാണ് കാണപ്പെടുന്നത്. ഇതിന്റെ പേര് തന്നെ ഡ്യൂവല്‍ ഫ്‌ളഷ് ടോയ്‌ലറ്റ് എന്നാണ്. ഇതിന്റെ ഒരോ ബട്ടണും അതിന്റെതായ എക്‌സിറ്റ് വാല്‍വുമായി ബന്ധിപ്പിച്ചിരിക്കുന്നു.

അനാവശ്യമായി വെള്ളം പാഴാക്കി കളയാതിരിക്കുകയെന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. വലിയ ബട്ടണ്‍ അമര്‍ത്തിയാല്‍ 6 മുതല്‍ 9 ലിറ്ററുകള്‍ക്ക് ഇടയില്‍ വെള്ളം പുറന്തള്ളപ്പെടുന്നു. ചെറിയ ബട്ടണാണ് അമര്‍ത്തുന്നതെങ്കില്‍ 3 – നാലര വരെ വെള്ളമേ ഫ്‌ളഷ് ചെയ്യാനായി സാധിക്കൂ. അതായത് ആവശ്യത്തിനനുസരിച്ച് കൃത്യമായി ബട്ടണ്‍ തിരഞ്ഞെടുക്കുന്നതിലൂടെ വെള്ളം പാഴാക്കാതിരിക്കാം.

സാധാരണ ഫ്‌ളഷുകളെ അപേക്ഷിച്ച് ഇത്തരത്തിലുള്ള ഫ്‌ളഷിന് ചെലവ് അധികമാണ്. പ്ലമ്പിങ് സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കാനായി സാധിക്കുമെന്നതാണ് മറ്റൊരു ഗുണം. ശക്തിയേറിയ ഫ്‌ളഷിങ്ങും ഇതിന്റെ പ്രത്യേകതയാണ്. ഒന്നിലധികം തവണ ഫ്‌ളഷ് ചെയ്യാതെ ടോയ്‌ലറ്റ് വൃത്തിയാകാനും ഇതിനെ കൊണ്ട് സാധിക്കുന്നു.

ഡ്യുയല്‍ ഫ്‌ളഷ് പരിപാലിക്കാനായി കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ടോയ്‌ലറ്റ് ബൗളും റിമ്മും വൃത്തിയാക്കുന്നതിനൊപ്പം തന്നെ ഫ്‌ളഷ് ബട്ടണും അണുവിമുക്തമാക്കണം. ഫ്‌ളഷിങ് സംവിധാനത്തില്‍ ചോര്‍ച്ചയോ തടസ്സമോ ഇല്ലായെന്ന് ഉറപ്പാക്കണം. സാനിറ്ററി നാപ്കിനുകള്‍ , വൈപ്പുകള്‍ തുടങ്ങിയവ ഫ്‌ളഷ് ചെയ്യാതെയിരിക്കാനായി ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *