പണ്ട് ഒരു വീട്ടില്‍ ഒരു ബാത്ത്റൂം മാത്രമാണുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് വീടുകളില്‍ ബാത്റൂമുകളുടെ എണ്ണം ഒന്നില്‍ കൂടുതലാണ്. എന്നാല്‍പോലും കൂടുതല്‍ സമയം പങ്കാളി ബാത്ത്റൂമില്‍ ചെലവഴിക്കുന്നതിനെ തുടര്‍ന്നുള്ള തര്‍ക്കങ്ങള്‍ ഇപ്പോൾ സര്‍വ സാധാരണ്. ചിലര്‍ കുളിക്കാന്‍ കയറിയാല്‍ മണിക്കുറു കഴിഞ്ഞാവും ഇറങ്ങിവരിക. ഇങ്ങനെ അധികം സമയം ബാത്ത്റൂമില്‍ ചെലവഴിക്കുന്നതിന് പിന്നിലെന്തെങ്കിലും കാരണമുണ്ടോ? ഇതിനായി ഒരു പഠനം നടത്തിയിരിക്കുകയാണ് ബാത്റൂം ഉപകരണ നിര്‍മ്മാതാക്കളായ വില്ലറോ ആന്‍ഡ് ബോഷ് എന്ന കമ്പനി.
രണ്ടായിരത്തിലധികം വ്യക്തികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം. ജീവിതത്തിലെ തിരക്കുകളെയാണ് നല്ലൊരു വിഭാഗം ആളുകളും ചൂണ്ടിക്കാട്ടിയത്. ഇത്തരക്കാര്‍ ബാത്ത്റൂമിനെ കാണുന്നത് മറ്റ് തിരക്കുകളില്‍ നിന്നെല്ലാം അകന്ന് സ്വസ്ഥമായും സ്വതന്ത്രമായും സമാധാനത്തോടെയും ചെലവിടാനുള്ള സ്ഥലമായിയാണ്. എന്നാല്‍ 13 ശതമാനം ആളുകള്‍ക്ക് ജീവിതപങ്കാളിയില്‍ നിന്നും അകന്നിരിക്കാനുള്ള ഇടമായും ബാത്തറൂമിനെ തിരഞ്ഞെടുക്കുന്നു.
ഈ പഠനം അനുസരിച്ച് ബ്രിട്ടീഷ് പുരുഷന്മാര് ശരാശരി 20 മിനിറ്റ് ഒരു ദിവസം ബാത്ത്റൂമില്‍ ചെലവഴിക്കുമ്പോള്‍ സ്ത്രീകള്‍ 15 മിനിറ്റാണ് ചെലവഴിക്കുന്നത്. പ്രായം അടിസ്ഥാനപ്പെടുത്തില പറയുകയാണെങ്കില്‍ 18 മുതല്‍ 24 വയസ്സുവരെ പ്രായമുള്ളവരാണ് കൂടുതലായും ബാത്റൂമിനെ വിശ്രമസ്ഥലം എന്ന് കണക്കാക്കുന്നത്. എന്നാല്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള സ്ഥലമായി ബാത്റൂമുകള്‍ തിരഞ്ഞെടുക്കുന്നത് ഗുണകരമാണെന്ന് പഠനങ്ങള്‍ പറയുന്നു.
ഒരു വ്യക്തി കുടുംബത്തിലെ ഉത്തരവാദിത്തത്തില്നിന്നോ ജോലിക്കിടയിലോ ഇടവേളകളെടുക്കുന്നത് പലപ്പോഴും സ്വകാര്യമാകണമെന്നില്ല്. എന്നാല്‍ ബാത്തറൂം ഉപയോഗത്തിനാണെങ്കില്‍ നിലയില്‍ ആരു എതിര്‍പ്പ് പറയാറില്ല. ഇതൊക്കെയാവാം ആളുകളെ ബാത്ത്റൂമില്‍ അല്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ പ്രേരിപ്പിക്കുന്നത്.