മത്തി മലയാളികളുടെ പ്രിയപ്പെട്ട മത്സ്യമാണ്. എന്നാൽ കാലാവസ്ഥയിലെ മാറ്റങ്ങൾ മൂലമുണ്ടായ സുമുദ്രതാപനം മൂലം മത്തിയുടെ വളർച്ച തന്നെ വ്യത്യാസപ്പെട്ടു. ഒരു സാധാരണ മത്തിയുടെ വലുപ്പം 20 സെന്റിമീറ്റർ ആണെങ്കിൽ ഇപ്പോൾ ലഭിക്കുന്ന മത്തിയ്ക്ക് ആകെ 12- 15 സെന്റിമീറ്റർവരെ ആണ് . തൂക്കമാകട്ടെ മുൻപ് 150 ഗ്രാം ഉണ്ടായിരുന്നിടത് ഇപ്പോൾ 25 ഗ്രാം മാത്രമാണ് ഉള്ളത്.
മത്സ്യത്തിന്റെ വലുപ്പത്തിന് പുറമേ രുചിക്കും വ്യത്യാസം വന്നിട്ടുണ്ടെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. മാസങ്ങളായി ഒരേ വലുപ്പത്തിലുള്ള മത്തിക്ക് ആവശ്യക്കാരും കുറഞ്ഞു. ഇത് മത്സ്യത്തൊഴിലാളികളെയും മോശമായി ബാധിച്ചു. കാലാവസ്ഥയിലുണ്ടായ മാറ്റം മത്സ്യ സമ്പത്തിനെ മോശമായി ബാധിക്കുന്നുണ്ടെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം ഡയറക്ടറായ ഗ്രീന്‍സണ്‍ ജോര്‍ജ് പറയുന്നു.
എല്‍നിനോ പ്രതിഭാസവും മത്തിയുടെ വളര്‍ച്ച കുറയ്ക്കുന്നതിന് കാരണമായി. 2023ല്‍ 150ഓളം സമുദ്രതാപ തരംഗങ്ങളുണ്ടായതായി പറയുന്നു. 2021ല്‍ സംസ്ഥാനത്ത് നെയ്മത്തിയുടെ ലഭ്യതയില്‍ കുറവുണ്ടായിരുന്നെന്ന് ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. 2020ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 75 ശതമാനം കുറവാണുണ്ടായത്.
ഒരു കാലത്ത് കിലോയ്ക്ക്400 രൂപ വരെ ലഭിച്ചിരുന്ന മത്തിക്കിപ്പോള്‍ കിലോയ്ക്ക് 18 രൂപ നിരക്കില്‍ വില്‍ക്കേണ്ട സാഹചര്യമുണ്ടായിരിക്കുന്നു. രണ്ടോ മൂന്നോ ആഴ്ചകള്‍കൊണ്ട് സാധാരണയായി മത്തി വളരാറുണ്ട്. വില്‍പ്പന കുറഞ്ഞതിന് പിന്നാലെ മത്സ്യ ഭക്ഷണ ശാലകള്‍ക്കാണ് കുഞ്ഞന്‍ മത്തി അധികമായി കൊടുക്കുന്നത്. കഴിഞ്ഞ ആറ് മാസമായി ലഭിക്കുന്ന മത്തിയ്ക്ക് ഒരേ വലുപ്പമാണുള്ളത്. ഇതിനെപറ്റി പഠനം നടത്തിയതിന് ശേഷം റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം അറിയിച്ചു.