Sports

രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയാകാന്‍ ആര് വരും ? ജസ്റ്റിന്‍ ലാംഗര്‍ വന്നേക്കുമോ?

പുരുഷ സീനിയര്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായുള്ള ദ്രാവിഡിന്റെ കരാര്‍ ടി20 ലോകകപ്പിന് ശേഷം അവസാനിക്കാനിരിക്കെ ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകന്‍ ആരാകുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഐപിഎല്‍ ടീമായ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ (എല്‍എസ്ജി) ഹെഡ് കോച്ച് ഓസ്‌ട്രേലിയക്കാരന്‍ ജസ്റ്റിന്‍ ലാംഗര്‍ വന്നേക്കും എന്നതരത്തില്‍ ഊഹാപോഹങ്ങള്‍ ശക്തമാകുന്നു.

ബിസിസിഐ അപേക്ഷ ക്ഷണിച്ചിരിക്കേ ഹെഡ് കോച്ച് സ്ഥാനത്തെക്കുറിച്ച് തനിക്ക് താല്‍പ്പര്യമുണ്ടെന്ന് ലാംഗര്‍ പറഞ്ഞു. ” എനിക്ക് ജിജ്ഞാസയുണ്ട്. പക്ഷേ ഞാനൊരിക്കലും അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. പക്ഷേ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത് അസാധാരണമായ ഒരു റോളായിരിക്കും.”ലാംഗറിനെ പറഞ്ഞു.

എല്‍എസ്ജി പരിശീലകനാകുന്നതിന് മുമ്പ്, ലാംഗര്‍ ഏകദേശം നാല് വര്‍ഷത്തോളം ഓസ്ട്രേലിയയുടെ പുരുഷ ടീം ഹെഡ് കോച്ചായി സേവനമനുഷ്ഠിച്ചിരുന്നു. ഓസ്ട്രേലിയന്‍ ടീമിനൊപ്പം സാന്‍ഡ്‌പേപ്പര്‍ ഗേറ്റിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ജോലി ഏറ്റെടുത്തത്. തന്റെ ഭരണകാലത്ത് ഓസ്ട്രേലിയ രണ്ട് തവണ ഇന്ത്യയോട് ഹോം ടെസ്റ്റ് പരമ്പര തോറ്റെങ്കിലും, കപ്പല്‍ ശരിയാക്കാനും ടീമിനെ 2021 ടി20 ലോകകപ്പ് വിജയത്തിലേക്ക് നയിക്കാനും ലാംഗറിന് കഴിഞ്ഞു, 2019 ലും 2021 ലും രണ്ട് വ്യത്യസ്ത അവസരങ്ങളില്‍ ആഷസ് നിലനിര്‍ത്താനും കഴിഞ്ഞു.

തിങ്കളാഴ്ച (മെയ് 13) ബിസിസിഐ മുഖ്യ പരിശീലക സ്ഥാനത്തേക്ക് സിവികള്‍ 2024 മെയ് 27 ന് വൈകുന്നേരം 6 മണിക്ക് മുമ്പ് സമര്‍പ്പിക്കണം, ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു. ദ്രാവിഡിന്റെ കാലാവധി സ്വയമേവ നീട്ടാത്തതിനാല്‍ ഈ തസ്തികയിലേക്ക് വീണ്ടും അപേക്ഷിക്കാന്‍ ദ്രാവിഡിന് അര്‍ഹതയുണ്ട്. എന്നാല്‍ ദ്രാവിഡ് വീണ്ടും അപേക്ഷിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.