Movie News

ഏഷ്യയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന സിനിമാതാരം ആരാണെന്നറിയാമോ? ക്ലൂ തരാം, ഷാരൂഖല്ല പ്രഭാസുമല്ല

ഏഷ്യയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന സിനിമാതാരം ആരാണെന്നറിയാമോ? 1000 കോടി സമ്പാദിച്ച ജവാന്‍ താരം ഷാരൂഖ്, ബാഹുബലി താരം പ്രഭാസ്, ലിയോയിലൂടെ വിജയ്, ഇവരാരുമല്ലെങ്കില്‍ ഏതെങ്കിലും കെ. ഡ്രാമയിലെ കൊറിയന്‍ താരം എന്നെല്ലാമാണോ നിങ്ങളുടെ ഉത്തരം. എന്നാല്‍ ഇവരൊന്നുമല്ല.

ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്റെ റെക്കോര്‍ഡ് നേടിയ നടന്റെ പേര് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. നയന്‍താര, വിജയ് സേതുപതി എന്നിവരെല്ലാം അണിനിരന്ന ആറ്റ്‌ലി സംവിധാനം ചെയ്ത ജവാന് വേണ്ടി ഷാരൂഖ് ഖാന്‍ വാങ്ങിയ പ്രതിഫലം 100 കോടിയായിരുന്നു.

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ജയിലര്‍ റിലീസിന് ശേഷം രജനീകാന്ത് പട്ടികയിലെ എല്ലാ വലിയ താരങ്ങളെയും മറികടന്നു. 23 ദിവസം കൊണ്ട് 640 കോടി രൂപയാണ് ചിത്രം നേടിയത്. ഈ ചിത്രം ദക്ഷിണേന്ത്യയില്‍ ഒരു സൂപ്പര്‍ ഹിറ്റ് സിനിമയായി മാറി. നെല്‍സണ് പിന്നാലെ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘തലൈവര്‍ 171’ ല്‍ അഭിനയിക്കാന്‍ രജനിക്ക് നല്‍കുന്നത് വന്‍ പ്രതിഫലമാണെന്നാണ് വിവരം. ഇന്‍ഡ്യാ ഡോട്ട് കോമാണ് പ്രതിഫലവിവരം പുറത്തുവിട്ടിരിക്കുന്നത്.

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സുമായി ബന്ധപ്പെട്ട ഭ്രാന്തമായ ഊഹാപോഹങ്ങള്‍ പ്രചരിക്കുമ്പോള്‍ തലൈവര്‍ 171 എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ രജനീകാന്ത് 260 മുതല്‍ 280 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യാഡോട്ട്‌കോം പുറത്തുവിട്ടിരിക്കുന്ന വാര്‍ത്ത ശരിയാണെങ്കില്‍ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി രജനീകാന്ത് ചരിത്രം സൃഷ്ടിക്കും.