Good News

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്: അമ്മയെ ആദ്യമായി ബ്യൂട്ടിപാര്‍ലറില്‍ കൊണ്ടുപോയി മകള്‍: വീഡിയോ കാണാം


തന്റെ അമ്മയും കൊണ്ട് ബ്യൂട്ടിപാര്‍ലറില്‍ പോയ പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നമ്മളെല്ലാവരും കുഞ്ഞായിരിക്കുന്ന സമയത്ത് നമ്മുടെ മാതാപിതാക്കള്‍ നമ്മുടെ എല്ലാ ഇഷ്ടങ്ങളും സാധിച്ചു തന്നിരുന്നു. നമ്മള്‍ വലുതാകുമ്പോള്‍ നല്ല ജോലിയൊക്കെ കിട്ടുമ്പോള്‍ കഴിഞ്ഞുപോയ കാലങ്ങള്‍ മറക്കാതെ നമ്മുടെ അച്ഛനെ അമ്മയെ കൂടെ ചേര്‍ത്ത് നിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

ഇപ്പോഴിതാ ആയുഷി എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് കഴിഞ്ഞദിവസം തന്റെ അമ്മയും കൊണ്ട് ആദ്യമായി ബ്യൂട്ടിപാര്‍ലറില്‍ പോയ കഥയാണ് പങ്കുവെച്ചിരിക്കുന്നത്. അവളുടെ അമ്മ രേഖ ശര്‍മ ജീവിതത്തില്‍ ആദ്യമായാണ് ബ്യൂട്ടിപാര്‍ലറിന്റെ പടി പോലും കാണുന്നത്.

രേഖ ശര്‍മയുടെ വലിയൊരു മേക്കോവറാണ് പാര്‍ലര്‍ ജീവനക്കാര്‍ അവര്‍ക്ക് ചെയ്തുകൊടുത്തത്. രേഖ ശര്‍മയുടെ മുടിയാണ് ആദ്യം അവര്‍ കട്ട് ചെയ്തത്. എന്തായാലും ബ്യൂട്ടിപാര്‍ലറില്‍ വന്നത് ആയുഷിയുടെ അമ്മയ്ക്ക് നന്നായി ഇഷ്ടപ്പെട്ടു എന്ന് വീഡിയോയില്‍ നിന്ന് മനസ്സിലാക്കാം.

ആയുഷി വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പെട്ടെന്ന് തന്നെ അത് വൈറലായി. നിരവധി ആളുകളാണ് വീഡിയോക്ക് കമന്റ് ചെയ്തത്. നീ ചെയ്തത് വലിയ കാര്യം തന്നെയാണ് മോളെ, ഇത് നിന്റെ അമ്മയ്ക്ക് ഒരുപാട് ഇഷ്ടപ്പെട്ടിട്ടുണ്ടാവും, അവര്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ലാത്ത ഒരു അനുഭവമായിരിക്കും നീ അവര്‍ക്ക് ഇന്ന് സമ്മാനിച്ചത് എന്നാണ് ഭൂരിഭാഗം ആളുകള്‍ വീഡിയോയുടെ താഴെ കമന്റ് ചെയ്തത്. ആഴ്ച അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. ആ അമ്മയുടെ മുഖത്തെ ചിരി കണ്ടാല്‍ അറിയാം അമ്മ ഇത് എത്രത്തോളം ആസ്വദിച്ചു എന്ന്.

എല്ലാവരും ആയുഷിയേ പോലെ ആയിരിക്കണം. ചെറുതെങ്കിലും തങ്ങളുടെ മാതാപിതാക്കളെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ അവര്‍ക്ക് ചെയ്തുകൊടുക്കാന്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും സാധിക്കട്ടെ എന്ന് പറഞ്ഞവരും ചെറുതല്ല. എന്തായാലും ആയുഷി യുടെ വീഡിയോ ഇപ്പോള്‍ ട്രെന്‍ഡിങ്ങിലാണ്.