അഭിനയിച്ച സിനിമകളിലെല്ലാം മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞ നടിയാണ് ലെന. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ വിവാദങ്ങളിലൊന്നും നടി അകപ്പെട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി നടി ലെന നടത്തിയ പരാമര്‍ശങ്ങള്‍ വലിയ തോതില്‍ ചര്‍ച്ചയായി. ആത്മീയതയെക്കുറിച്ചും സൈക്കോളജിയെക്കുറിച്ചുമാണ് നടി സംസാരിച്ചത്. ലെനയുടേത് അശാസ്ത്രീയ പരാമര്‍ശമാണെന്ന വാദവുമായി സൈക്കോളജിസ്റ്റുകളുടെ സംഘടന രംഗത്ത് വന്നു. തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് സംസാരിക്കവെയാണ് ലെന സൈക്കോളജിയെക്കുറിച്ചും പരാമര്‍ശിച്ചത്.
ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലുടെ ശ്രദ്ധിക്കപ്പെട്ട നടിയായ ജോളി ചിറയത്ത് ഈ പുസ്തകത്തെക്കുറിച്ച് സംസാരിക്കുകയാണ്. എല്ലാവരും അതിനെക്കുറിച്ചു സംസാരിക്കുന്നുണ്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് ജോളി മറുപടി പറഞ്ഞത്. “പലരും ഇത് ഫണ്ണി ആയിട്ടാണ് കാണുന്നത്. ഒരു സിനിമയിലെ ക്യാരക്‌ടർ പോലെ കള്ള് കുടിച്ചിട്ടേ വീഴാൻ സാധ്യത ഉള്ളൂ എന്നു കരുതിയാൽ അയാൾ കള്ള് കുടിയനാണ്. കല്ല് തടഞ്ഞോ കയറിൽ കുരുങ്ങിയോ വീണാൽ അത് അങ്ങനെയാകും. ഓരോത്തരുടെ ചിന്താഗതിക്ക് അനുസരിച്ചു അത് വ്യത്യാസപെടും. ലെന പറഞ്ഞ ഒരു കാര്യം എടുത്താൽ, അത് റെലംസിനെക്കുറിച്ചാണ്.
നമ്മൾ സിനിമാക്കാരെ സംബന്ധിച്ച് ഇപ്പൊ ക്രിസ്റ്റഫർ നോളന്റെ ന്റെ മാട്രിക്സ് പോലെയുള്ള സിനിമകളിൽ റെലംസിനെക്കുറിച്ച് പറയുന്നുണ്ട്. അതിൽ സയൻസ് ഉണ്ടോ ഫിക്ഷൻ ഉണ്ടോ സ്പിരിറ്റ്വാലിറ്റി ഉണ്ടോ എന്നൊക്കെ ചോദിച്ചാൽ അതിൽ കൗണ്ടർ പോയിന്റുകൾ ഒക്കെ വരുന്നുണ്ട്. സാമൂഹിക ജീവിതത്തിൽ നമ്മൾ നേരിടുന്ന പ്രശ്നങ്ങൾ ഇതൊക്കെയാണോ എന്ന് ചോദിച്ചാൽ അല്ലെന്നേ ഞാൻ പറയൂ. ലെന ഉന്നയിക്കുന്ന പ്രശ്നങ്ങൾ ആണോ ഈ സമൂഹത്തിന്റെ പ്രശ്നങ്ങൾ എന്ന് ചോദിച്ചാൽ അല്ലെന്നേ ഞാൻ പറയു. അവരുടെ ഇൻവിജ്വൽ ആയിട്ടുള്ള സ്പേസിൽ അവർ കണ്ടെത്തിയതോ അനുഭവിച്ചതോ ആയ ഒരു തലം മാത്രമാണ് ഇത്.
അത് ജനറലൈസ് ചെയ്യണോ ശരിയാണോ എന്ന് പറയാനോ അവർ ശ്രമിച്ചിട്ടുണ്ടോ എന്നെനിക്ക് അറിയില്ല…. അവരതിൽ സ്വന്തം പേര് വച്ചിട്ടില്ല, ഓട്ടോ ബയോഗ്രഫി ഓഫ് ഗോഡ് എന്നാണ് വച്ചിരിക്കുന്നത് എന്ന് പറയുന്നു. അങ്ങനെയെങ്കിൽ അതെന്തിനാണ് പബ്ലിഷ് ചെയ്തത്. വലിയൊരു പരിപാടി ഒക്കെ നടത്തി അതിന് പബ്ലിസിറ്റി കൊടുത്തത് എന്തിനാണ്. ഇതാണ് എനിക്ക് സെൽഫ് കോൺട്രഡിക്ടറി ആയിട്ട് തോന്നുന്നത്. ഒരു വശത്തു എല്ലാം സ്പിരിറ്റ്വാലിറ്റി ആണെന്നും ഞാനാണ് എഴുതിയതെന്നു പറയാൻ ആഗ്രഹിക്കുന്നില്ല എന്ന് പറയുമ്പോഴും മറുവശത്തു വലിയൊരു ഗാതെറിങ് വച്ച് വലിയ ഫങ്ക്ഷന് ആയി നടത്തുന്നു. എന്താണാവർ അവിടെ ഹൈഡ് ചെയ്യാൻ ശ്രമിച്ചത്. ഞാൻ പേര് വച്ചില്ല എന്നുള്ളതാണോ ഞാൻ ഇങ്ങനെ എഴുതുന്നതിൽ വലിയ സംഭവം ഇല്ലെന്നാണോ പറയാൻ ശ്രമിച്ചത് എന്നെനിക്ക് അറിയില്ല…. ” ജോളി പറയുന്നു.
ഇത് കേട്ടപ്പോൾ വിഷ്ണു ഉണ്ണികൃഷ്ണൻ ഒരു തഗ്ഗ് കമന്റും നൽകി. ” സിനിമയിലും ഇവർ ഇങ്ങനെയാണ്. ലെന ചേച്ചിയുടെ ക്യാരക്ടറും ജോളി ചേച്ചിയുടെ ക്യാരക്ടറും തമ്മിൽ ചേരില്ല… ” എന്നതിന് ജോളിയും മറുപടി പറയുന്നുണ്ട്. “പക്ഷേ നിത്യജീവിതത്തിൽ ഞങ്ങളുടെ ക്യാരക്ടർ ചേരില്ല എന്നൊന്നും തീരുമാനിക്കാറായിട്ടില്ല കേട്ടോ…” എന്നാണ് അതിന് ജോളി കൊടുത്ത മറുപടി.ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണൻ, പ്രയാഗ മാര്‍ട്ടിൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സോഹൻ സീനുലാല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഡാൻസ് പാര്‍ട്ടി എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് ജോളി സംസാരിച്ചത്. ജോളിയും ലെനയും ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.