ആർട്ടിഫിഷ്യൽ ഇന്റലിജന്റ്ന്റെ വരവോടുകൂടി എല്ലാ മേഖലയിലും മനുഷ്യന്റെ പകുതി ജോലി കുറഞ്ഞു കിട്ടി എന്ന് തന്നെ പറയാം. ക്ലാസ് എടുക്കുന്നതിന് ആയാലും ന്യൂസ് വായിക്കുന്നതിനായാലും എ ഐ മുന്നിൽ തന്നെയുണ്ട്. ഇപ്പോഴിതാ വീണ്ടും എ ഐ സംബന്ധിച്ച ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
യുഎസ് ആസ്ഥാനമായുള്ള ഒരു ടെക് കമ്പനിയായ റിയൽബോട്ടിക്സ് പുതുവർഷം പിറന്നപ്പോൾ പുതിയൊരു സമ്മാനവും ആയിട്ടാണ് എത്തിയത്. 2025-ൽ ലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ ആര്യ എന്ന പേരിലുള്ള അത്യാധുനിക AI റോബോട്ടിനെ അവതരിപ്പിച്ചു.
മനുഷ്യനെപ്പോലെയുള്ള ഒരു കൂട്ടാളിയായി പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ നൂതന റോബോട്ട് ആണിത്. മനുഷ്യനോട് സമാനമായ മുഖഭാവങ്ങൾ പ്രകടിപ്പിക്കുകയും ആഴത്തിലുള്ളതും അർത്ഥവത്തായതുമായ ഇടപെടലുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന റോബോട്ട് ആണിത്. 175,000 യു എസ് ഡോളർ അതായത് .1.5 കോടി രൂപയാണ് റോബോട്ടിന്റെ വില.
ഏകാന്തതയെ ചെറുക്കുന്നതിനും AI കൂട്ടാളികളെ മനുഷ്യരിൽ നിന്ന് അടർത്തിമാറ്റാൻ സാധിക്കാതെ ബന്ധിപ്പിക്കുന്നതിനും വേണ്ടിയാണ് റോബോട്ട് ലക്ഷ്യമിടുന്നതെന്ന് റിയൽബോട്ടിക്സ് സിഇഒ ആൻഡ്രൂ കിഗുവൽ പറഞ്ഞു. നിങ്ങളുടെ പങ്കാളിയായോ സഹായിയായോ കൂറ്റലിയായോ ഒക്കെ ഈ റോബോർട് പ്രവർത്തിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
എന്തായാലും ഇവളെ കാണാൻ ഒരുപാട് പേർ ഒഴുകിയെത്തി. ആരായിരിക്കും ഇവളെ സ്വന്തമാക്കുക എന്ന് അകാംക്ഷയോടെ നമുക്ക് കാത്തിരിക്കാം.